കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സന്ദര്‍ശിച്ച് സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ പി സതീദേവി. പന്തീരാങ്കാവിലെ വീട്ടിലെത്തിയാണ് ഹര്‍ഷിനയെ സതീദേവി കണ്ടത്. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാന്‍ ഇടപെടുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ വ്യക്തമാക്കി.പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവരണമെന്നും പി സതീദേവി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി നേരിട്ടത്തി ഹര്‍ഷിനയെ കണ്ട് സംസാരിച്ചതും സമരം അവസാനിപ്പിച്ചതും. സംഭവത്തില്‍ രണ്ടാഴ്ചക്കകം നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.
ഹര്‍ഷിനയെ സന്ദര്‍ശിച്ച് സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ പി സതീദേവി
