കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നായകനാകുന്നത്. ‘എന്‍ടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാന്‍വി കപൂറായിരിക്കും നായിക എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3.5 കോടി രൂപയായിരിക്കും പ്രതിഫലം എന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്തായിരിക്കും ജൂനിയര്‍ എന്‍ടിആറിന്റെയും ജാന്‍വിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജാന്‍വി കപൂറിനെ സ്വാഗതം ചെയ്ത് ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട് ‘എന്‍ടിആര്‍ 30’ന്റെ പ്രവര്‍ത്തകര്‍. ‘എന്‍ടിആര്‍ […]
വില കൂട്ടി ഇന്നോവ ഹൈ ക്രോസ്
ഇന്നോവ ഹൈ ക്രോസിന്റെ വില കൂട്ടിയതിനൊപ്പം പുതിയ ഒരു വേരിയന്റും കൂടി അവതരിപ്പിച്ച് ടൊയോട്ട. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനുള്ളില്‍ തന്നെ വിപണിയില്‍ സൂപ്പര്‍സ്റ്റാറായ ഹൈ ക്രോസിന് വില കൂട്ടിയിരിക്കുകയാണ് ടൊയോട്ട. 25000 മുതല്‍ 75000 വരെയാണ് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈ ക്രോസ്സിനെ വിപണിയില്‍ അവതരിപ്പിച്ചത്. പുതുക്കിയ വിലയനുസരിച്ച് 18.5 ലക്ഷം മുതല്‍ 29.72 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈ ക്രോസ് മോഡലിന്റെ വില. ജി, ജി എക്‌സ്, വി […]
തിരയടങ്ങാത്ത ഉടല്‍
ഉടല്‍ ഒരു കളിയും കളിസ്ഥലവുമാണ്. വെള്ളിത്തിരയിലെ കാമരൂപങ്ങള്‍. തിരയടങ്ങാത്ത തൃഷ്ണകളിലും കാമനകളിലും അത് അഭിരമിക്കുന്നു. കാണക്കാണെ ഉറപ്പില്ലായ്മയിലും അത്യന്തം അപകടങ്ങളിലും ചെന്നു പതിയ്ക്കും. അനുകമ്പയുടെയും ഹിംസയുടെയും അരുകുകളില്‍, അപ്രതീക്ഷിത സംഭവങ്ങളില്‍, സംഭ്രമങ്ങളില്‍ ഉടല്‍നിലകള്‍ മാറിമറിയും. സിനിമ ശരീരങ്ങളുടെ ദൃശ്യസമാഹാരമാണ്. ഭാഷയ്ക്കും ദൃശ്യത്തിനും ദൃശ്യപരിചരണത്തിനും പൂര്‍ണ്ണമായി വിശദീകരിക്കാനാവാത്ത അനുഭവസ്ഥലങ്ങള്‍ ഉടലുകളില്‍ ആണ്ടുകിടക്കുന്നുണ്ട്. അതില്‍ മലയാളിയുടെ സാംസ്‌കാരിക ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നാമത് എങ്ങനെ വായിക്കും? ‘തിരയടങ്ങാത്ത ഉടല്‍’. കെ. പി. ജയകുമാര്‍. ലോഗോസ് ബുക്‌സ്. വില 220 രൂപ. […]
കറുവയില അമിതമായാല്‍ വിയര്‍പ്പും മൂത്രം പോക്കും!
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒന്നാണ് കറുവയില എന്ന ബേലീഫ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവയിലയ്ക്കുണ്ട്. ആയുര്‍വേദ ചികിത്സയില്‍ നിരവധി രോഗങ്ങള്‍ക്ക് കറുവയില ഔഷധമാണ്. കറുവയില ഉണക്കിയാണ് ഉപയോഗിക്കുന്നത്. ദഹനപ്രശ്‌നങ്ങള്‍ക്കും ചര്‍മസംരക്ഷണത്തിനും എല്ലാം കറുവയില പരിഹാരമേകും. എന്നാല്‍ ഒരു ദിവസം ഒരു ഗ്രാമിലധികം ഉപയോഗിച്ചാല്‍ വിയര്‍ക്കാനും അമിതമായി മൂത്രം പോകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍, അതുകൊണ്ടുതന്നെ അമിതമായ അളവില്‍ കറുവയില ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. ഉണങ്ങിയ കറുവയില കത്തിച്ച പുക ശ്വസിക്കുന്നത് നാഡീ സംവിധാനത്തെ ശാന്തമാക്കുന്നു. മാനസിക […]
രാത്രി വാര്‍ത്തകള്‍
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും കൊച്ചിയിലെ മാലിന്യപ്പുകയും സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇടപെടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തു നല്‍കിയിരുന്നു. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്. വിഷപ്പുക അടങ്ങിയില്ല, കൊച്ചിയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ വര്‍ഷം നാല്‍പത്തി മൂവായീരത്തിലധികം വനിതകള്‍ പുതു സംരംഭങ്ങള്‍ ആരംഭിച്ചെന്ന അവകാശവാദവുമായി […]
ജര്‍മനിയില്‍ 800 വര്‍ഷം കാത്തുവച്ച നിധി
ജര്‍മ്മനിയില്‍ 800 വര്‍ഷം പഴക്കമുള്ള നിധിശേഖരം കണ്ടെത്തി. ബെര്‍ലിനില്‍നിന്ന് ഏകദേശം 335 മൈല്‍ വടക്കു പടിഞ്ഞാറായി ഡെന്‍മാര്‍ക്ക് അതിര്‍ത്തിക്കടുത്തുള്ള ഹൈതാബുവിലാണ് നിധിശേഖരം കണ്ടെത്തിയത്. ലോക പൈതൃക പ്രദേശമാണിത്. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടു വരെ വൈക്കിംഗ് വ്യാപാര കേന്ദ്രവും ജനവാസ കേന്ദ്രവുമായിരുന്നു ഹൈതാബു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ് സ്റ്റെയ്ന്‍മാന്‍ നടത്തിയ അന്വേഷണങ്ങള്‍ക്കിടയാണ് ഭൂമിക്കടിയില്‍ നിധി ശേഖരമുണ്ടെന്നു മനസിലാക്കിയത്. ഈ പ്രദേശത്തു കുഴിച്ചു നോക്കിയപ്പോള്‍ 30 സ്വര്‍ണനാണയങ്ങളും രണ്ടു സ്വര്‍ണക്കമ്മലും രണ്ടു സ്വര്‍ണ […]
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത്
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കത്തയച്ചത്. തീപിടുത്തത്തിന് ശേഷം കൊച്ചിയില്‍ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് കത്ത്.ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം അഞ്ച് ദിവസമായിട്ടും വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ് കൊച്ചി നഗരം. പുക അടക്കാനും തീ പൂര്‍ണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂര്‍ണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിവിധ […]
മനീഷ് സിസോദിയയെ തീഹാർ ജയിലിലടച്ചു
മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലടച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാൻഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉച്ചയ്ക്ക് 2 മണിയൊടെയാണ് മനീഷ് സിസോദിയയെ സി.ബി.ഐ കോടതിയിൽ ഹാജരാക്കിയത്. സിസോദിയ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സാക്ഷികളെ സിസോദിയ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. വസ്തുതകളോട് പോലും സിസോദിയ […]
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാഗർകോവിൽ യാത്രക്ക് മുൻപ് വീണ്ടും കരുതൽ തടങ്കൽ
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാഗർകോവിൽ യാത്രക്ക് മുൻപ് വീണ്ടും കരുതൽ തടങ്കൽ. നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളിൽ നിന്നായി പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്.
ബ്രഹ്മപുരത്തേത് മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടുത്തമെന്ന് വി ഡി സതീശന്‍
ബ്രഹ്മപുരത്തേത് മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും നിയമസഭയിൽ സതീശൻ ആവശ്യപ്പെട്ടു. ഇന്നത്തോടെ തീ പൂർണമായും അണയ്ക്കുമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് സബ്മിഷന് മറുപടിയായി വിശദീകരിച്ചു.ഒരു പ്രദേശം മുതൽ ഗുരുതര ആരോഗ്യ പ്രശ്ന ഭീതിയിലാണെന്നും പുക പ്രതിരോധിക്കാനോ തീ കെടുത്താനോ ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തല്‍. ബ്രഹ്മപുരത്തെ രണ്ട് കരാറുകാരും കരാർ അനുസരിച്ച കാര്യങ്ങൾ ചെയ്യുന്നില്ല. ജൈവ മാലിന്യം മണ്ണിട്ടു മൂടുക മാത്രമാണ് ചെയ്യുന്നത്. തീപിടുത്തം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് […]
