ഉറക്കമില്ലായ്മയെ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി കാണരുതെന്നാണ് യുഎസിലെ ക്ലിനിക്കല്‍ കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വിഷാദം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ഒരു നീണ്ടനിര തന്നെ ഉറക്കമില്ലായ്മക്കൊപ്പം ഉണ്ട്. ഇതിന് പുറമേ ഉറക്കമില്ലായ്മ അനുഭവിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 69% കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. അഞ്ചോ അതില്‍ താഴെയോ മണിക്കൂറുകള്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. പ്രമേഹം കൂടിയുണ്ടെങ്കില്‍ ഹൃദയാഘാതം […]
പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍
പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍. മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച് ആ നാടകങ്ങള്‍ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല. മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ച്, അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന, അങ്ങനെ മനോവിമലനത്തിനുള്ള സ്വാധീനതാശക്തിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്. ‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’. ഡി സി ബുക്‌സ്. വില 199 […]
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കേരള വാട്ടർ അതോറിറ്റി ജലവിതരണത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തി
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കേരള വാട്ടർ അതോറിറ്റി ജലവിതരണത്തിനും മലിന ജല നിർമ്മാർജ്ജനത്തിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾക്കും പരാതി പരിഹരിക്കാനുമായി കണട്രോൾ റൂം തുറന്നു.ഇന്ന് ഉച്ചമുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകും.രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകള്‍ കൂട്ടാൻ അനുവദിക്കില്ലെന്നും […]
അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടുകയെന്ന ദൗത്യം ഈ മാസം 15നുള്ളില്‍ തീര്‍ക്കാൻ ശ്രമം.
അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടുകയെന്ന ദൗത്യം ഈ മാസം 15നുള്ളില്‍ തീര്‍ക്കാൻ ശ്രമം. ഇടുക്കിയില്‍ ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം.കോടനാട് നിലിവില്‍ ഒരു കൂടുണ്ടെങ്കിലും അതിന് ബലക്ഷയമുണ്ടെന്ന് കണ്ടതോടെയാണ് പുതിയത് നിര്‍മ്മിക്കാൻ തീരുമാനിച്ചത്. ഇതാണ് ആനയെ പിടികൂടാനുളള ദൗത്യം അല്‍പം വൈകിക്കുന്നതും. വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് കൂട് പണിയാനുള്ള യൂക്കാലി മരങ്ങള്‍ കണ്ടെത്തി മുറിക്കാൻ നിര്‍ദ്ദേശം നല്‍കിയത്.മുറിച്ച മരങ്ങള്‍ […]
പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിന്റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.നടൻ ദീലിപടക്കം പ്രതിയായ കേസിൽ യുവനടിയ്ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കേസ് രേഖകൾ പരിശോധിച്ചശേഷം കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നടിയുടെ […]
മധ്യാഹ്ന വാര്‍ത്തകള്‍
ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായെന്നു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്. ഭാരത് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്താണ് മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ സി ഐ ടി യു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസ് കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം […]
കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെ തുടർന്ന് സി ഐ ടി യുവിന്റെ സമരം
തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്നും, ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാൻ അനുവദിക്കില്ലെന്നും കെഎസ്ആര്‍ടിസി ഭാരവാഹികൾ അറിയിച്ചു. കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെ തുടർന്നാണ് സി ഐ ടി യുവിന്റെ സമരം.രാവിലെ പത്തിന് തുടങ്ങിയ സമരത്തിനിടയിൽ സിഐടിയു യൂണിയനെ അനുനയിപ്പിക്കാൻ ഗതാഗതമന്ത്രി ആന്‍റണി രാജു നേതാക്കളുമായി ചര്‍ച്ച നടത്തും. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത കെഎസ്ആര്‍ടിസി നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് കഴിഞ്ഞ […]
എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് എൽഡിഎഫ് നയമല്ലെന്ന് മുഖ്യമന്ത്രി
ഏഷ്യാനെറ്റിലെ പോലീസ് പരിശോധനയിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. കോൺഗ്രസിലെ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഗവൺമെൻറ് സ്വീകരിച്ചിട്ടില്ലെന്നും പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി. വ്യാജ വീഡിയോ സംപ്രേഷണം ചെയ്തതിന് മാധ്യമപ്രവർത്തനത്തിന്റെ സംരക്ഷണം വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് അടിയന്തരപ്രമേയത്തിന് വിശദീകരണം നൽകവെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.ഓഫീസ് അതിക്രമത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് […]
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ്.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കഴിഞ്ഞയാഴ്ച്ച കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടർന്ന് ഇന്നലെ അറസ്റ്റു വാറൻറുമായി ലാഹോറിലെ വസതിയിൽ എത്തിയ ഇസ്ലാമാബാദ് പോലീസിന് മുന്നിൽ കോടതിയുടെ വാറൻറിൽ അറസ്റ്റ് പരാമർശിച്ചിട്ടില്ലെന്നും തോഷഖാന കേസിൽ കോടതിയിൽ ഹാജരാകാനാണു നിർദേശമെന്നും ഇമ്രാന്റെ പാർട്ടിയായ പി ടി ഐ ഉപാധ്യക്ഷനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവൻമാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചു വിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ […]
ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെ വരെ അണയ്ക്കാനായിട്ടില്ല.
കൊച്ചി കോർപ്പറേഷന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രമായ ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെ വരെ അണയ്ക്കാനായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകൾ, തൃക്കാക്കരാ തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്ക്കൂളുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. തീയണയ്ക്കലിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഏകോപന സമിതിക്കു രൂപം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവലോകനയോഗത്തിനു ശേഷം മന്ത്രി പി രാജീവ് പറഞ്ഞു. കാര്യമായ ആരോഗ്യ […]
