Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച രോഗിയുടെ ബന്ധുക്കളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്കിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ അവധി എടുക്കും. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങില്ല. തീയും പുകയും അടങ്ങാതെ ബ്രഹ്‌മപുരം. ശ്വാസംമുട്ടി കൊച്ചി നഗരം. പുകമാലിന്യം ഭീഷണിയായതോടെ കൊച്ചിയിലെ ഏഴു പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തന്‍കുരിശ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് കനത്ത ചൂട്

സംസ്ഥാനത്ത് കനത്ത ചൂട് . 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശം ഉണ്ട്. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. അടുത്ത ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി

ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നൽകിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എതിര്‍പ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി നാളെ ചര്‍ച്ചയ്ക്ക് വിളിച്ചുഎല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുൻപ് ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നൽകിയ അന്ത്യശാസനം. ശമ്പളം നൽകാനുള്ള മാര്‍ഗം ഇന്നലെ രാത്രിയും കെഎസ്ആര്‍ടിസിയ്ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടിരൂപ ധവവകുപ്പിൽ നിന്ന് കെഎസ്ആര്‍‍ടിസിയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്ത് എണ്‍പത് ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്ന് അഗ്നിശമനസേന

നാലാം ദിനവും പുകയിൽ ശ്വാസം മുട്ടി കൊച്ചി.ബ്രഹ്മപുരത്ത് ചവർകൂനകളിൽ പടർന്ന് പിടിച്ച തീയണക്കാൻ കഴിഞ്ഞിട്ടില്ല. എണ്‍പത് ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്നും ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും അഗ്നിശമന സേന വ്യക്തമാക്കി.ബ്രഹ്മപുരത്തെ നീറ്റലിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും വിഷപുക നിറയുകയാണ്.ഇന്നലെ രാത്രിയോടെ വ്യാപനം വീണ്ടും കൂടിയെങ്കിലും ഇന്ന് പുലർച്ചയോടെ കുറഞ്ഞു. രാവിലെ  എട്ട് മണിക്ക് തീകെടുത്തി തുടങ്ങിയതോടെ വീണ്ടും ഉയർന്നു. പ്ലാസ്റ്റിക്ക് മാലിന്യമായത് കൊണ്ട് പൂർണ്ണമായി തീയണക്കാൻ കഴിയാത്തതാണ് പ്രതിസന്ധി.അഗ്നിശമന സേനയുടെ 25യൂണിറ്റുകളും നാവികസേനയുടെ യൂണിറ്റും ബ്രഹ്മപുരത്തുണ്ട്. വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാർ ഡോക്ടർമാർ നാളെ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും

സർക്കാർ ഡോക്ടർമാർ ഐഎംഎയുടെ നാളത്തെ പണിമുടക്കിന് പിന്തുണ അറിയിച്ചു. സർക്കാർ ഡോക്ടർമാർ നാളെ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും. നാളെ സംസ്ഥാനം ഒട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല. കോഴിക്കോട് ഡോക്ടർക്ക് എതിരായുണ്ടായ അതിക്രമത്തിൽ ആണ് പ്രതിഷേധം. കുറ്റക്കാരെ അറസ്റ്റ് ചെയ്യും എന്ന സർക്കാർ ഉറപ്പ് പാലിക്കണം എന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

ആററുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ പറഞ്ഞു. അതോടൊപ്പം ആറ്റുകാൽ പൊങ്കാലയ്ക്കെത്തിച്ച മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനക്കയച്ചതായും മേയര്‍ പറഞ്ഞു. പാപ്പനംകോട് എൻഐഐഎസ്റ്റി യിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മേയർ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തോഷഖാന കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു

പാകിസ്ഥാൻ  മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിലെത്തിയതോടെ  സാഹചര്യം സംഘർഷഭരിതമായി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇമ്രാൻ ഖാന്റെ അറസ്റ്റ് വാറന്‍റുമായി ഇസ്‌ലാമാബാദ് പൊലീസാണ് എത്തിയത്. അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധക്കാർ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിട്ടും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതി നൽകി കെ എസ് ആർ ടി സി

എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുൻപ് ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നൽകിയ അന്ത്യശാസനം. ശമ്പളം നൽകാനുള്ള മാര്‍ഗം ഇന്നലെ രാത്രി വരെ കെഎസ്ആര്‍ടിസിയുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാൽ  സര്‍ക്കാര്‍ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടിരൂപ ഇന്നലെ ധനവവകുപ്പിൽ നിന്ന് കെഎസ്ആര്‍‍ടിസിയുടെ അക്കൗണ്ടിലെത്തുകയും, ഈ തുകയിൽ നിന്ന് ഫെബ്രുവരി മാസത്തിലെ പാതി ശമ്പളം നൽകുകയും ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ സഹായമായി 100 കോടിയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നൽകാനുണ്ടായിരുന്നത്. ജനുവരി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മേഘാലയയിലും നാഗാലാൻഡിലും 7 നും ത്രിപുരയിൽ 8 നും പുതിയ സർക്കാർ

മേഘാലയ, നാഗാലാൻഡ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ 7 നും ത്രിപുരയിൽ 8 നും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും. ത്രിപുരയിൽ മുഖ്യമന്ത്രിയാരാണെന്നുള്ളതിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിലുള്ള മുഖ്യമന്ത്രി മണിക് സാഹ തുടരുന്നില്ലെങ്കിൽ കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക്കിനാണ് അവസരം. നാഗാലാൻഡിൽ എൻഡിപിപി യുടെ നെയ്ഫ്യുറിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ കാവൽ മുഖ്യമന്ത്രിയും എൻ പി പി നേതാവുമായ കോൺറാഡ് സാങ്ങ്മയെ ഗവർണർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട്  ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്നും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സ വൈകിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനെ രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്.സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രി കൗണ്ടറിലെ ഗ്ലാസും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു. 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടര്‍ക്ക് നേരെ […]