പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിലെത്തിയതോടെ സാഹചര്യം സംഘർഷഭരിതമായി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇമ്രാൻ ഖാന്റെ അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പൊലീസാണ് എത്തിയത്. അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധക്കാർ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിട്ടും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തോഷഖാന കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു
