എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുൻപ് ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നൽകിയ അന്ത്യശാസനം. ശമ്പളം നൽകാനുള്ള മാര്‍ഗം ഇന്നലെ രാത്രി വരെ കെഎസ്ആര്‍ടിസിയുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാൽ സര്‍ക്കാര്‍ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടിരൂപ ഇന്നലെ ധനവവകുപ്പിൽ നിന്ന് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തുകയും, ഈ തുകയിൽ നിന്ന് ഫെബ്രുവരി മാസത്തിലെ പാതി ശമ്പളം നൽകുകയും ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ സഹായമായി 100 കോടിയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നൽകാനുണ്ടായിരുന്നത്. ജനുവരി മാസത്തിൽ കിട്ടാനുണ്ടായിരുന്ന 50 കോടിയിൽ നിന്ന് 30 കോടിയാണ് ഇന്നലെ രാത്രി അനുവദിച്ചത്. ബാക്കി ശമ്പളം എപ്പോൾ നൽകാനാകുമെന്ന ഉറപ്പ് ജീവനക്കാര്‍ക്ക് മാനേജ്മെന്‍റ് നൽകിയിട്ടില്ല. തുടർന്നാണ് തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്തത്. എതിര്‍പ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി നാളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതി നൽകി കെ എസ് ആർ ടി സി
