Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 5

◾സംസ്ഥാനത്തെ വിവിധ വനമേഖലയിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. പലയിടത്തായി 420 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു. പാലക്കാട് ജില്ലയില്‍തന്നെ 160 ഹെക്ടര്‍ വനം കത്തി ചാരമായി. വനപാലകരുടെ പരിശോധനയില്‍ അട്ടിമറി സംശയിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചെന്നും മന്ത്രി. ◾ബ്രഹ്‌മപുരത്ത് വിഷപ്പുക ശ്വസിച്ച് അഗ്‌നിശമന സേനയിലെ 20 ഉദ്യോഗസ്ഥര്‍ ചികില്‍സ തേടി. ഇന്നു രാവിലെ കൊച്ചിയിലെ മാലിന്യപുക കുറഞ്ഞു. പാലാരിവട്ടം, കലൂര്‍, വൈറ്റില മേഖലകളില്‍ അന്തരീക്ഷത്തില്‍നിന്ന് പുക നീങ്ങി. മാലിന്യമലയ്ക്കു കരാറുകാര്‍ തീയിട്ടതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. […]

Posted inബിസിനസ്സ്

തുടര്‍ച്ചയായ നാലാം വാരവും വിദേശനാണ്യത്തില്‍ ഇടിവ്

തുടര്‍ച്ചയായ നാലാം വാരവും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 325 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 560.942 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഫെബ്രുവരി 24 വരെയുള്ള കണക്കാണിതെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. മൊത്തം കരുതല്‍ ശേഖരം കഴിഞ്ഞയാഴ്ച 5.68 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 561.267 ബില്യണിലെത്തി. 2021 ഒക്ടോബറില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 645 ബില്യണ്‍ ആയിരുന്നു അപ്പോഴത്തെ നില. ആഗോള ചലനങ്ങള്‍ കാരണം രൂപയുടെ […]

Posted inടെക്നോളജി

സ്പിളിറ്റ് വ്യൂ ഫീച്ചറെത്തി, ഇനി എല്ലാ ചാറ്റും ഒരുമിച്ചു ചെയ്യാം!

വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഒരു ഫീച്ചറാണ് സ്പിളിറ്റ് വ്യൂ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേസമയം ഒന്നിലധികം വാട്സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ചാറ്റ് ചെയ്യുമ്പോള്‍ തന്നെ മറ്റു വാട്സ്ആപ്പ് ഫീച്ചറുകള്‍ കൂടി ടാബ് ലെറ്റില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോള്‍, അതിനെ ബാധിക്കാതെ തന്നെ മറ്റു ചാറ്റുകളിലേക്ക് സ്വിച്ച് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവിലെ ചാറ്റില്‍ നിന്ന് പുറത്തുകടക്കാതെ […]

Posted inവിനോദം

‘പ്രണയവിലാസ’ത്തിലൂടെ വീണ്ടും ‘മേഘം പൂത്തുതുടങ്ങി’

അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് ഈണമൊരുക്കിയ ഗാനമാണിത്. കെ.ജെ.യേശുദാസ് ആണ് തൂവാനത്തുമ്പികള്‍ക്കു വേണ്ടി ഗാനം ആലപിച്ചത്. അശ്വിന്‍ വിജയന്‍, ഭരത് സജികുമാര്‍, ശ്രീജിഷ് സുബ്രഹ്മണ്യം, സച്ചിന്‍ രാജ് എന്നിവര്‍ ചേര്‍ന്നു പാട്ടിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നു. ഷാന്‍ […]

Posted inവിനോദം

‘കടുവ’ തമിഴ് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തു

എട്ട് മാസങ്ങള്‍ക്കിപ്പുറം ഷാജി കൈലാസും പൃഥ്വിരാജും ഒരുമിച്ച ‘കടുവ’ ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു. തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം 65 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തിരുപ്പതി പിക്‌ചേഴ്‌സ് ആണ് ചിത്രം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തിരിക്കുന്നത്. കടുവയുടെ മലയാളം പതിപ്പ് റിലീസിന്റെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 7 നാണ് കടുവ തിയറ്ററില്‍ എത്തിയത്. അതിനുപിന്നാലെ ഓഗസ്റ്റ് 4 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി […]

Posted inഓട്ടോമോട്ടീവ്

ഫെബ്രുവരിയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകള്‍

ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളുടെ കണക്കുകള്‍ പുറത്തുവിട്ടു. ബലേനോ, സ്വിഫ്റ്റ്, ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസയര്‍, ബ്രെസ്സ തുടങ്ങിയ മോഡലുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കാറുകളില്‍ നാല് എസ്യുവികളും ഉള്‍പ്പെടുന്നു. ബ്രെസ്സ, നെക്സോണ്‍, പഞ്ച്, ക്രെറ്റ. മാരുതി സുസുക്കി ബലേനോ ഫെബ്രുവരിയില്‍ 18,592 യൂണിറ്റുകളോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി. തൊട്ടുപിന്നാലെ മാരുതി സുസുക്കി സ്വിഫ്റ്റ് 18,412 യൂണിറ്റുകള്‍, മാരുതി സുസുക്കി ആള്‍ട്ടോ 18,114 യൂണിറ്റുകള്‍ എന്നിവയുമുണ്ട്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ വാഗണ്‍ആര്‍ 16,889 യൂണിറ്റുകളാണ് വിറ്റഴിച്ചത്. […]

Posted inപുസ്തകങ്ങൾ

മൃഗയ : കേരളത്തിന്റെ നായാട്ടു ചരിത്രം

മൃഗയാ വിനോദങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചര്‍ച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുന്‍പില്‍ വെളിപ്പെടുത്തുന്നത്. വെയില്‍സിലെ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് അധികാരികള്‍ കേരളത്തിലെ കാടുകളില്‍ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയില്‍ യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉള്‍പ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്നു. ‘മൃഗയ : […]

Posted inആരോഗ്യം

വേനലില്‍ ഒഴിവാക്കാം, നോണ്‍-വെജ് ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് നോണ്‍-വെജ് ഭക്ഷണം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ സമയത്ത് നോണ്‍-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയര്‍ത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും. നോണ്‍-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇവ ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. വെള്ളം കുടിക്കുന്നതിന് പുറമെ ‘ഇലക്ട്രോലൈറ്റുകള്‍’ കൂടുതലായി അടങ്ങിയ പാനീയങ്ങളും വേനലില്‍ കൂടുതലായി കഴിക്കുക. ഇവ ശരീരത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് സൗജന്യ അരി

ഉച്ച ഭക്ഷണ പദ്ധതിയിയിലുൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും അവധിക്കാലത്ത് അഞ്ച് കിലോ അരി സൗജന്യമായി നൽകും. പൊതു വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഇത് ലഭ്യമാകുന്നത്. ഈ മാസം 20 മുതൽ സ്കൂളുകളിൽ വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മാസമായുള്ള കുടിശിക വീട്ടുന്നതിനായി 50 കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 12 കോടി അടുത്ത ആഴ്ച്ച ലഭിക്കുമെന്നാണ് കരുതുന്നത്. ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിൻ്റെ  ഓഫീസിൽ പൊലീസ് പരിശോധന

പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിൻ്റെ  ഓഫീസിൽ പൊലീസ് പരിശോധന നടത്തുന്നു. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനെതിരായ അതിക്രമത്തിൽ കൂടുതൽ എസ് എഫ് […]