ഉച്ച ഭക്ഷണ പദ്ധതിയിയിലുൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും അവധിക്കാലത്ത് അഞ്ച് കിലോ അരി സൗജന്യമായി നൽകും. പൊതു വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പദ്ധതിയിലുൾപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഇത് ലഭ്യമാകുന്നത്. ഈ മാസം 20 മുതൽ സ്കൂളുകളിൽ വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മാസമായുള്ള കുടിശിക വീട്ടുന്നതിനായി 50 കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 12 കോടി അടുത്ത ആഴ്ച്ച ലഭിക്കുമെന്നാണ് കരുതുന്നത്. ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിന് ഓരോ ജില്ലയിലും വിവിധ മേഖലകളിൽ നിന്നുള്ള 20 സ്കൂളുകൾ വീതം സംസ്ഥാനത്തെ 280 സ്കൂളുകളിൽ സോഷ്യൽ ഓഡിറ്റിങ്ങ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് സൗജന്യ അരി
