ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളുടെ കണക്കുകള്‍ പുറത്തുവിട്ടു. ബലേനോ, സ്വിഫ്റ്റ്, ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസയര്‍, ബ്രെസ്സ തുടങ്ങിയ മോഡലുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കാറുകളില്‍ നാല് എസ്യുവികളും ഉള്‍പ്പെടുന്നു. ബ്രെസ്സ, നെക്സോണ്‍, പഞ്ച്, ക്രെറ്റ. മാരുതി സുസുക്കി ബലേനോ ഫെബ്രുവരിയില്‍ 18,592 യൂണിറ്റുകളോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി. തൊട്ടുപിന്നാലെ മാരുതി സുസുക്കി സ്വിഫ്റ്റ് 18,412 യൂണിറ്റുകള്‍, മാരുതി സുസുക്കി ആള്‍ട്ടോ 18,114 യൂണിറ്റുകള്‍ എന്നിവയുമുണ്ട്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ വാഗണ്‍ആര്‍ 16,889 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 16,798 യൂണിറ്റുകളാണ് ഡിസയര്‍ വിറ്റഴിച്ചത്. ബ്രെസ്സ 15,787 യൂണിറ്റുകളുടെ വില്‍പ്പന നേടി. ടാറ്റ മോട്ടോഴ്സിന്റെ ടോപ് സെല്ലറായ നെക്സോണ്‍ 13,914 യൂണിറ്റുകളാണ് വിറ്റുപോയത്. 11,352 യൂണിറ്റുകള്‍ വിറ്റഴിച്ച മാരുതി സുസുക്കിയുടെ ഇക്കോ പട്ടികയിലെ വേറിട്ട സാന്നിധ്യമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍, ടാറ്റ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നായി മാറി. 11,169 യൂണിറ്റ് വില്‍പ്പനയാണ് ഇത് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്യുവി ഹ്യുണ്ടായ് ക്രെറ്റ 10,421 യൂണിറ്റുകളുമായി മികച്ചു നിന്നു.
ഫെബ്രുവരിയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകള്‍
