എട്ട് മാസങ്ങള്‍ക്കിപ്പുറം ഷാജി കൈലാസും പൃഥ്വിരാജും ഒരുമിച്ച ‘കടുവ’ ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്തു. തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം 65 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തിരുപ്പതി പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തിരിക്കുന്നത്. കടുവയുടെ മലയാളം പതിപ്പ് റിലീസിന്റെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 7 നാണ് കടുവ തിയറ്ററില്‍ എത്തിയത്. അതിനുപിന്നാലെ ഓഗസ്റ്റ് 4 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ അതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ഇനിഷ്യലുമായിരുന്നു ഇത്. ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. കടുവയ്ക്കു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച കാപ്പയും പ്രേക്ഷകപ്രീതി നേടിയിരുന്നു.
‘കടുവ’ തമിഴ് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തു
