സംസ്ഥാനത്തെ വിവിധ വനമേഖലയിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. പലയിടത്തായി 420 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു. പാലക്കാട് ജില്ലയില്‍തന്നെ 160 ഹെക്ടര്‍ വനം കത്തി ചാരമായി. വനപാലകരുടെ പരിശോധനയില്‍ അട്ടിമറി സംശയിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചെന്നും മന്ത്രി. ബ്രഹ്‌മപുരത്ത് മാലിന്യമലയിലെ തീകെടുത്താനാകാതെ അധികൃതര്‍. വിഷപ്പുക ശ്വസിച്ച് അഗ്നിശമന സേനയിലെ 20 ഉദ്യോഗസ്ഥര്‍ ചികില്‍സ തേടി. ഇന്നു രാവിലെ കൊച്ചിയിലെ മാലിന്യപുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂര്‍, വൈറ്റില മേഖലകളില്‍ അന്തരീക്ഷത്തില്‍നിന്ന് പുക നീങ്ങി. മാലിന്യമലയ്ക്കു […]
രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണവും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എച്ച് യുഐഡി മുദ്ര നിർബന്ധമാക്കി
ഹാൾമാർക്ക് യുണീക് ഐഡൻറിഫിക്കേഷൻ മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ ഏപ്രിൽ 1 മുതൽ ജ്വല്ലറികളിൽ വിൽക്കാൻ പാടുള്ളു എന്നും,പഴയ 4 മുദ്ര ഹാൾ മാർക്കിങ്ങുള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം . എച്ച് യു ഐ ഡി മുദ്രയും മറ്റു രണ്ടു ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ നാല് മുദ്ര ഹാൾ മാർക്കിങ്ങ് ആഭരണങ്ങൾ വിൽക്കുന്നതിന് തടസമില്ലായിരുന്നു. എന്നാൽ രണ്ടു തരം ഹാൾമാർക്കിങ്ങും തമ്മിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന […]
മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് മലയാളം സർവകലാശാല വിസിയുടെ അധിക ചുമതല
മലയാളം സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു.ഗവർണ്ണരും സർക്കാരും സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനായി സെർച് കമ്മിറ്റിയുമായി മുന്നോട് പോയിരുന്നു. തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് മലയാളം സർവകലാശാല വിസിയുടെ അധിക ചുമതല നൽകി. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാൾ കൂടിയാണ് സാബു തോമസ്. പുതിയ വിസി നിയമനത്തിനായി സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ ഒക്ടോബറിൽ കത്ത് […]
പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് കളക്ടർ
മൂന്നാം ദിവസവും പ്ലാസ്റ്റിക്ക് വിഷപ്പുക നിറഞ്ഞു നിൽക്കുന്ന കൊച്ചി നഗരത്തിനു സർക്കാരിന്റെ ജാഗ്രതാ നിർദേശം. പുക പടരാനുള്ള സാധ്യതാ കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്ന് കലക്ടർ നിർദേശിച്ചു. തീപിടുത്തതിൻ്റെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എറണാകുളം കലക്ട്രേറ്റിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. മൂന്ന് ദിവസമായി കൊച്ചിയെ മൂടി നിൽക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് […]
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത
കണ്ണൂരിലും കാസർകോടും പാലക്കാടും ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത. ഇന്നലെ പകൽആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നിരുന്നു. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാൻ തന്നെയാണ് സാധ്യതയെന്നാണ് അറിയിപ്പ്.ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 5
◾മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മയ്ക്കു ക്ഷണം. ചൊവ്വാഴ്ച രാവിലെ 11 നാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ എന്‍പിപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ അടക്കം 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സാംഗ്മ അവകാശപ്പെട്ടു. ◾വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു വിറ്റു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് […]
വേനല്‍ക്കാല സര്‍വീസുകളുമായി സിയാല്‍
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വേനല്‍ക്കാല സമയക്രമം അനുസരിച്ചുള്ള പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 26 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. ഒക്ടോബര്‍ 26 വരെയാണ് പ്രത്യേക സര്‍വീസ്. ഈ സമയക്രമത്തില്‍ രാജ്യാന്തരതലത്തിലെ 332 ഉള്‍പ്പെടെ 1,484 സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രധാന വിമാന കമ്പനികളെല്ലാം വേനല്‍കാല സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് അബുദാബിയിലേക്കാണ്. 51 സര്‍വീസുകളാണ് അബുദാബിയിലേക്ക് നടത്തുക. 45 സര്‍വീസുകള്‍ ദുബായിലേക്കും നടത്തുന്നതാണ്. കൂടാതെ, മലേഷ്യയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ അറേബ്യ […]
ടൊവിനോ ട്രിപ്പിള്‍ റോളില്‍ ‘അജയന്റെ രണ്ടാം മോഷണം’
‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസ്. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് താരം കുറിക്കുന്നു. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന എആര്‍എം മലയാള […]
‘താമസമെന്തേ വരുവാന്‍’ ഷഹബാസ് അമന്റെ ശബ്ദത്തില്‍
എം.എസ്.ബാബുരാജിന്റെ അനശ്വരഗാനം ‘താമസമെന്തേ വരുവാന്‍’ വീണ്ടും പ്രേക്ഷകര്‍ക്കരികില്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലൂടെയാണ് പാട്ട് വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്‌കരന്‍ വരികള്‍ കുറിച്ചു. പാട്ട് ഇന്നും നിത്യഹരിതഗീതമായി പ്രേക്ഷകഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു. ഷഹബാസ് അമന്‍ ആണ് നീലവെളിച്ചത്തിനു വേണ്ടി ‘താമസമെന്തേ വരുവാന്‍’ ആലപിച്ചത്. പാട്ട് ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനു വേണ്ടി ‘ഏകാന്തതയുടെ മഹാതീരം’, ‘അനുരാഗമധുചഷകം പോലെ’ എന്നീ ഗാനങ്ങളും പുനരാവിഷ്‌കരിച്ചിരുന്നു. വൈക്കം മുഹമ്മദ് […]
100 സിസി ബൈക്കുമായി ഹോണ്ട എത്തുന്നു
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോട്ടോര്‍സൈക്കിളായ ഹീറോയുടെ സ്പ്ലെന്‍ഡറിനോട് മത്സരിക്കാന്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 100 സിസി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2023 മാര്‍ച്ച് 15 ന് പുതിയ 100 സിസി ബൈക്ക് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പേരോ വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന മൈലേജ് നല്‍കുന്ന ബൈക്കായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഹോണ്ട 100 സിസി ബൈക്കിന് ഏകദേശം 60 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. […]
