Posted inടെക്നോളജി

ഐടെല്‍ പാഡ് വണ്‍ എത്തി, വില 12,999 രൂപ!

ആപ്പിളിന്റെ ഐപാഡ് പ്രോ ഡിസൈനുമായി ഐടെല്‍ പാഡ് വണ്‍ പുറത്തിറങ്ങി. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്ന ഐടെലിന്റെ ആദ്യ ടാബ്ലറ്റ് ആണിത്. 4ജി കോളിങ്ങിന് ഉപയോഗിക്കാം. വലിയ ഡിസ്പ്ലേയും പ്രത്യേകതയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇത് രണ്ട് വ്യത്യസ്ത കളര്‍ വേരിയന്റുകളിലാണ് വരുന്നത്. ഇളം നീലയും ഡീപ് ഗ്രേയും. 12,999 രൂപയാണ് വില. 1280×800 പിക്‌സല്‍ റെസലൂഷന്‍ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഐടെല്‍ പാഡ് വണ്ണിന്റെ സവിശേഷത. 4 ജിബി […]

Posted inവിനോദം

നൂറു വയസ്സുള്ള കഥാപാത്രമായി വിജയരാഘവന്‍

‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പൂക്കാലം’. ചിത്രത്തില്‍ നൂറ് വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് വിജയരാഘവന്‍ എത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നതിന് മുന്‍പായി ‘ഹ്യൂമന്‍സ് ഓഫ് പൂക്കാലം’ എന്ന പേരില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചെറുപ്പക്കാരുടെ കഥയാണ് ആനന്ദം പറഞ്ഞതെങ്കില്‍ ‘പൂക്കാല’ത്തില്‍ മുതിര്‍ന്നവരാണ് കഥാപാത്രമായി എത്തുന്നത്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള വിജയരാഘവന്‍ അഭിനയരംഗത്ത് 50 വര്‍ഷം പിന്നിടുകയാണ്. ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന […]

Posted inവിനോദം

ഭൂതമായി മോഹന്‍ലാല്‍, ‘ബറോസ്’ ഓണം റിലീസിന്

‘ബറോസ്’ ഓണം റിലീസായാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബറോസ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും […]

Posted inഓട്ടോമോട്ടീവ്

കൊറോള ക്രോസ് എസ്‌യുവിയുമായി ടൊയോട്ട

എസ്യുവി വിപണിയില്‍ പിടി മുറുക്കാന്‍ ടൊയോട്ട ഇന്ത്യ. ഹൈറൈഡറിന് പിന്നാലെ വീണ്ടുമൊരു എസ്‌യുവിയുമായി ടൊയോട്ട എത്തിയേക്കും. കൊറോളയെ അടിസ്ഥാനപ്പെടുത്തിയ എസ്‌യുവി ക്രോസിന്റെ വലുപ്പം കൂടിയ രൂപമായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മോഡലും നിര്‍മിക്കുക. ടിഎന്‍ജിഎസി പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കും ഹൈക്രോസിന് 2850 എംഎം വീല്‍ബെയ്‌സുണ്ട്. എന്നാല്‍ കൊറോള ക്രോസിന്റെ ഇന്ത്യന്‍ പതിപ്പിന് എത്ര വീല്‍ബെയ്‌സ് വരുമെന്ന് വ്യക്തമല്ല. മൂന്നു നിര സീറ്റുകളുള്ള വാഹനത്തില്‍ ഏഴുപേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇലക്ട്രിക്കലി ഓപ്പണ്‍ ചെയ്യാവുന്ന ടെയില്‍ […]

Posted inപുസ്തകങ്ങൾ

യുയുത്സു

മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ് തിരിച്ചറിഞ്ഞിരിക്കുന്നു. അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി. കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രന്‍, സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ. ‘യുയുത്സു’. ജയപ്രകാശ് പാനൂര്‍. മാതൃഭൂമി ബുക്‌സ്. വില 382 രൂപ.

Posted inആരോഗ്യം

ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടായാല്‍ ഉടനടി ചെയ്യേണ്ടത്

അമിതമായി ചൂടേല്‍ക്കേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ്‌സ്‌ട്രോക്ക്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയര്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. താപാഘാതത്തിന്റെ ഏറ്റവും ഗുരുതരമായ രൂപമാണ് ഇത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ തലച്ചോര്‍ അടക്കം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ ഇത് ബാധിക്കും. ഉയര്‍ന്ന ഊഷ്മാവില്‍ ദീര്‍ഘനേരം ചിലവഴിക്കുന്നതിന്റെ ഫലമായി അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ശാരീരിക അദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നത് മൂലമൊക്കെയാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 40 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാട്ടർ തീം പാർക്ക് താൽക്കാലികമായി അടച്ചിടാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി

എറണാകുളത്ത് നിന്ന് വിനോദയാത്രയ്ക്കെത്തിയ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാട്ടർ തീം പാർക്കിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചു. പനി ബാധിക്കാൻ ഇടയായ സാഹചര്യമാണ് പരിശോധിക്കുന്നത്. പക്ഷെ എലിപ്പനി ശ്രോതസ്സ് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. പതിനേഴാം തീയതിക്ക് ശേഷം അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് സന്ദർശിച്ചവരുടെ വിവരങ്ങൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മേഘാലയയിൽ യു ഡി പി യും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തൃണമൂലിന്റെ നീക്കം

മേഘാലയയിൽ യു ഡി പി യും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തൃണമൂലിന്റെ നീക്കം.മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുൾ സാംഗ്മയും .26 സീറ്റ് നേടിയ എൻപിപിയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരണത്തിന് അവകാശം തേടി കൊൺറാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവർണർ ഫാദു ചൗഹാനെ കണ്ടിരുന്നു. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണ ആവകാശപ്പെട്ടാണ് കൊൺറാഡ് സാംഗ്മ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ സാംഗ്മയും രംഗത്ത്. കൊണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണ നല്‍കിയ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായ എന്‍പിപി നേതാവ് കൊണ്‍റാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഫാദു ചൗഹാനെ കണ്ടിരുന്നു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ അടക്കം 32 പേരുടെ പിന്തുണ അവകാശപ്പെട്ടാണ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നത്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും ഹയര്‍ സെക്കന്‍ഡറി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ചു കലക്ടർ റിപ്പോർട്ട് തേടി

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ചു കലക്ടർ ഡോ.രേണുരാജ് റിപ്പോർട്ട് തേടി. കോർപ്പറേഷൻ സെക്രട്ടറി, അഗ്നിരക്ഷാസേന, കുന്നത്തുനാട് തഹസിൽദാർ എന്നിവരോട് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് തേടി . തീപിടുത്തവുമായി ബന്ധപ്പെട്ടു രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമന്നു മലിനീകരണ നിയന്ത്രണ ബോർഡ് മേഖല ചീഫ് എൻവയൺമെൻറൽ എഞ്ചിനീയർ പറഞ്ഞു. തീപിടിത്തത്തിൽ കോർപ്പറേഷനു വലിയ വീഴ്ച്ചയുണ്ടായി. തീപിടുത്തം തടയാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കോർപ്പറേഷനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിക്കാതെ നിരുത്തരവാദപരമായാണ് കോർപ്പറേഷൻ പ്രവർത്തിച്ചത്.തീ കത്തുന്നതു […]