മഹാഭാരത ഉപജീവികളായ കഥനങ്ങളില് എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ് തിരിച്ചറിഞ്ഞിരിക്കുന്നു. അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി. കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രന്, സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ. ‘യുയുത്സു’. ജയപ്രകാശ് പാനൂര്‍. മാതൃഭൂമി ബുക്സ്. വില 382 രൂപ.
യുയുത്സു
