മേഘാലയയിൽ യു ഡി പി യും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തൃണമൂലിന്റെ നീക്കം.മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുൾ സാംഗ്മയും .26 സീറ്റ് നേടിയ എൻപിപിയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരണത്തിന് അവകാശം തേടി കൊൺറാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവർണർ ഫാദു ചൗഹാനെ കണ്ടിരുന്നു. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണ ആവകാശപ്പെട്ടാണ് കൊൺറാഡ് സാംഗ്മ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.എന്നാല്‍, ഇന്നലെ അർദ്ധരാത്രിയില്‍ എച്ച്എസ്പിഡിപിയുടെ അധ്യക്ഷന്‍ രണ്ട് എംഎല്‍എമാരുടെ പന്തുണ പിന്‍വലിക്കുകയായിരുന്നു.
മേഘാലയയിൽ യു ഡി പി യും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തൃണമൂലിന്റെ നീക്കം
