◾ലൈഫ് മിഷന്‍ ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിലെ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെകുറിച്ച് പരാമര്‍ശമുണ്ടെന്ന ഭാഗവും ഒഴിവാക്കി. എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചതും നീക്കം ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന പേരിലാണ് നടപടി. ◾മുഖ്യമന്ത്രിക്കെതിരേ താന്‍ നിയമസഭയില്‍ പറഞ്ഞതെല്ലാം സത്യവും ഉത്തമബോധ്യമുള്ള കാര്യങ്ങളുമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ […]
ജനകീയ പ്രതിരോധ യാത്രയിലേക്ക് ഇ പി ജയരാജന്‍ എത്തുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിലേക്ക് ഇ പി ജയരാജന്‍ എത്തുന്നു. നാളെ തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയിൽ ഇ പി ജയരാജന്‍ പങ്കെടുക്കും. ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇപി എത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹമറിയും വിധം വാര്‍ത്തയായതിലും ഇ പി ജയരാജന്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവരം ചോര്‍ത്തുന്നതിന് പിന്നിൽ പോലും ഗൂഢാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം.
ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതിയിലേക്കെന്ന് അനിൽ അക്കരെ
ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതിയിലേക്കെന്ന് അനിൽ അക്കരെ. ജീവനുള്ള കാലത്തോളം ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ കേസുമായി മുന്നോട്ട് പോകും. സിബിഐ അന്വേഷിക്കുന്ന വിദേശ സംഭവനാ നിയന്ത്രണ ചട്ട ലംഘത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് ആരോപണം. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എടുത്ത കേസിലും കക്ഷിചേരുമെന്നും അനിൽ അക്കര അറിയിച്ചു. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
പാം ഓയില്‍ ഇറക്കുമതിയില്‍ 30 ശതമാനം ഇടിവ്
ഫെബ്രുവരിയിലെ പാം ഓയില്‍ ഇറക്കുമതി മുന്‍മാസത്തേതില്‍ നിന്ന് 30 ശതമാനം ഇടിഞ്ഞ് എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 586,000 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. 2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒക്ടോബര്‍-ജനുവരി കാലയളവിലെ അമിതമായ ഇറക്കുമതിയെത്തുടര്‍ന്നാണ് ഇറക്കുമതി നിയന്ത്രണം. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ പാമോയില്‍ ഇറക്കുമതി കുറച്ചത് മലേഷ്യന്‍ പാം ഓയില്‍ വിലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ പാമോയില്‍ ഇറക്കുമതി ശക്തമായിരുന്നു. […]
ചിമ്പുവിന്റെ ‘പത്തു തല’ റിലീസ് മാര്‍ച്ച് 30ന്
ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ചിമ്പുവിന്റെ ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന്. റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ സ്വന്തം സംഗീതത്തില്‍ […]
‘ചതുരം’ ഒടിടി റിലീസ് മാര്‍ച്ച് 9 ന്
ഒടിടി റിലീസിനു വേണ്ടി സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ചതുരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് എത്തുന്നത്. ഒരു പുതിയ ട്രെയ്‌ലറിനൊപ്പമാണ് റിലീസ് തീയതിയും എത്തിയിരിക്കുന്നത്. മാര്‍ച്ച് 9 നാണ് റിലീസ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ […]
50 ലക്ഷത്തിന്റെ നിറവില്‍ ടാറ്റ മോട്ടോഴ്സ്
ഇതുവരെ 50 ലക്ഷത്തിലധികം പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ടിയാഗോ, ടിഗോര്‍, പഞ്ച്, ആള്‍ട്രോസ്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നീ മോഡലുകളാണ് കമ്പനിയുടെ നിരയിലെ ഇപ്പോഴത്തെ താരങ്ങള്‍. അതോടൊപ്പം ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാന്‍ഡ് വിപണിയില്‍ അണിനിരത്തിയിട്ടുണ്ട്. ഈ കാറുകളുടെയെല്ലാം വന്‍ ജനപ്രീതിയിലാണ് കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി സ്ഥിരതയാര്‍ന്ന വില്‍പ്പന ടാറ്റ നേടുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖംമാറിയതെന്നുതന്നെ പറയാം. […]
പ്രേതബാധയുള്ള പുസ്തകശാല
പുസ്തകവ്യാപാരി എന്നതിലുപരി ഗ്രന്ഥങ്ങള്‍ സൃഷ്ടിക്കുന്ന സംസ്‌കാരത്തെക്കുറിച്ച് ബോദ്ധ്യമുള്ള റോജര്‍ മിഫ്ലിന്‍, തന്റെ പുസ്തകശാലയുടെ വ്യത്യസ്തതയെ വിശേഷിപ്പിക്കുന്നത് പ്രേതബാധയുള്ള പുസ്തകശാലയെന്നാണ്. ഏറെ വൈകാതെ അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയാകുകയാണ് അവിടം. തോമസ് കാര്‍ലൈലിന്റെ നോവലിന്റെ പ്രതി ആ കടയില്‍നിന്ന് കാണാതാവുകയും ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുകയെന്ന അഭൂതപൂര്‍വ്വമായ സംഭവം ഉണ്ടാകുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം വെളിച്ചംവീശുന്നത് ഞെട്ടിക്കുന്ന സംഭവഗതികളിലേക്കാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം സമാധാന ഉടമ്പടി ഒപ്പിടാനായി ഫ്രാന്‍സിലേക്കു പോകുന്ന പുസ്തകപ്രിയനായ അമേരിക്കന്‍ പ്രസിഡന്റ് വില്‍സനെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നിന്റെ കവറിനുള്ളില്‍ ബോംബ് […]
സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ അഡ്രിനല്‍ ഗ്രന്ഥി താളം തെറ്റും!
സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കാന്‍ വേണ്ടി നമ്മുടെ ശരീരത്തിലെ അഡ്രിനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് കോര്‍ട്ടിസോളും അഡ്രിനാലിനും. ഈ ഹോര്‍മോണുകള്‍ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം വര്‍ധിപ്പിച്ച് എന്തിനും ശരീരത്തെ സജ്ജമാക്കി വയ്ക്കും. ദഹനം, ശരീരത്തിന്റെ വിഷമുക്തീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജത്തെ വഴിതിരിച്ച് വിടാനും ഇത് ഇടയാക്കും. സമ്മര്‍ദ സാഹചര്യം ഒഴിയുമ്പോള്‍ ശരീരം തിരികെ വിശ്രമാവസ്ഥയില്‍ പ്രവേശിക്കും. എന്നാല്‍ ചിലര്‍ക്ക് ഈ സമ്മര്‍ദം ഒഴിഞ്ഞിട്ട് നേരമുണ്ടായെന്ന് വരില്ല. ഇതിന് ക്രോണിക് സ്‌ട്രെസ് എന്നു പറയും. ഈ […]
ഇപി ജയരാജനെ തണുപ്പിക്കാൻ ഇന്‍ഡിഗോ വിമാനക്കമ്പനി
എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ തണുപ്പിക്കാൻ ഇന്‍ഡിഗോ വിമാനക്കമ്പനി. നിസഹകരണ തീരുമാനം പിന്‍വലിക്കണമെന്ന് വിമാനക്കമ്പനി ഇപി ജയരാജനോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഇന്‍ഡിഗോ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്‍ഡിഗോ വിമാനക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചെന്ന് ഇപി പറയുന്നു. രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നായിരുന്നു ഇപി ജയരാജന്‍റെ മറുപടി.കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനം ഇപി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി വീഴ്ത്തിയതിനായിരുന്നു […]
