അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനില്‍ അക്കര ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തില്‍ രേഖകളുമായി മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര.വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ട് അനിൽ അക്കര വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് എഫ് സി ആർ എ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് […]
കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ്
കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി.സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.മാർച്ച് 9-നാണ് കർണാടക പിയുസി പരീക്ഷകൾ തുടങ്ങുന്നത്.ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദത്തിന് സുപ്രിം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാൽ കേസിൽ ഉടനടി വാദം കേൾക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് തവണ ഹർജികൾ […]
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു. താനുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്നും, ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ചോദിച്ചു.അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത് അതിരൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 3
◾വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തിന് നിയമവിരുദ്ധമായി വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ യോഗത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. യോഗത്തിന്റെ റിപ്പോര്‍ട്ട് അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനില്‍ അക്കര ആരോപിച്ചു. ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു വി ജോസ് മുന്‍ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്കു നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്. ◾ശുഹൈബ് വധക്കേസില്‍ പുനരന്വേഷണം […]
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇപി ജയരാജൻ
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇപി ജയരാജൻ . ഗൂഢാലോചന നടത്തുന്നത് ആരാണെന്നറിയാമെന്നും, മാധ്യമ രംഗത്തുള്ളവരോട് തന്നെ ചോദിച്ചാൽ മനസിലാകുമെന്നും,ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വൈദേകം റിസോർട്ടിൽ നടന്നത് ആദായനികുതി വകുപ്പിന്റെ പരിശോധനയാണെന്നും ഇഡിക്ക് ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും റിസോർട്ടിന്റെ സി ഇ ഒ പറഞ്ഞു. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും […]
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പുനര്‍നിര്‍ണയിച്ച് മൂഡീസ്
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് സംബന്ധിച്ച പ്രവചനം 5.5% ആയി പുനര്‍നിര്‍ണയിച്ചു. കേന്ദ്രബജറ്റിലെ ഉയര്‍ന്ന മൂലധനച്ചെലവിന്റെയും സാമ്പത്തികരംഗത്തെ ഉണര്‍വിന്റെയും പശ്ചാത്തലത്തിലാണിത്. 4.8% വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 3.3% മൂലധനച്ചെലവായി വര്‍ധിപ്പിച്ചത് സ്വകാര്യമേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍. 2024 ല്‍ വളര്‍ച്ചാനിരക്ക് 6.6% ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ്വ്യവസ്ഥയുടെ കരുത്ത് ഇന്ത്യന്‍ ബാങ്കുകളുടെ സുസ്ഥിരഭാവിക്കു സഹായകമാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് […]
കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. ദാവനഗരെ ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ ലോകായുക്തയാണ് അറസ്റ്റ് ചെയ്തത്. മൈസൂർ സാൻഡൽ സോപ്‍സ് ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കർണാടക സോപ്‍സ് ആന്‍റ് ഡിറ്റർജന്‍റ്സ് (കെഎസ്‍ഡിഎൽ)ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാർ. ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. 40 ലക്ഷം രൂപ ഒരു കോൺട്രാക്റ്ററിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് കുമാർ പിടിയിലായത്. സോപ്പും […]
ട്വിറ്ററിന് ബദലായി ‘ബ്ലൂ സ്‌കൈ’
ട്വിറ്ററിന് ബദലായി മറ്റൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ട്വിറ്ററിന്റെ മുന്‍ സിഇഒ ആയ ജാക്ക് ഡോര്‍സി വികസിപ്പിച്ചരിക്കുന്നത്. ബ്ലൂ സ്‌കൈ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിന്റെ സിഇഒ ആയി വീണ്ടും ജാക്ക് ഡോര്‍സി വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന നീക്കം. ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിര്‍ത്തി കൊണ്ടാണ് ബ്ലൂ സ്‌കൈ വികസിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിംഗിന്റെ ഭാഗമായി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ബ്ലൂ സ്‌കൈ ഡൗണ്‍ലോഡ് […]
‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനം
അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുന്‍ ജയരാജ് ആണ് പാടിയിരിക്കുന്നത്. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ […]
20 മില്ല്യണ്‍ ഫോളോവേഴ്സുമായി അല്ലു അര്‍ജുന്‍!
ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് അനുദിനം വര്‍ദ്ധിക്കുകയാണ്. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്‌നേഹ […]
