ബ്രഹ്മപുരത്ത് കുന്നു കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീ പിടിച്ചു. ഇന്നലെ വൈകീട്ട് ആരംഭിച്ച തീപിടുത്തം രാത്രിയിലും അണയ്ക്കാൻ സാധിച്ചിട്ടില്ല. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നി രക്ഷാ സേന യൂണീറ്റുകൾ സ്ഥലത്തെത്തി. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. ഏക്കർ കണക്കിനു കുന്നു കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിനു തുടർച്ചയായ നാലാം വർഷമാണ് തീപിടിക്കുന്നത്. ഇപ്പോൾ തീപിടുത്തം ഉണ്ടായത് എങ്ങിനെയെന്ന് അന്വേഷിക്കുകയാണ്. കിൻഫ്രാ […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 3
◾വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റം. ത്രിപുരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും വീണ്ടും അധികാരത്തിലേക്ക്. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയുടെ പിന്തുണയോടെ ഭരിക്കും. ത്രിപുരയില്‍ ത്രികോണ മല്‍സരം സൃഷ്ടിച്ച പുതിയ പാര്‍ട്ടിയായ ത്രിപ്രമോദ 13 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കക്ഷിനില. (കഴിഞ്ഞ തവണത്തെ നില ബ്രാക്കറ്റില്‍): ത്രിപുര- ബിജെപി- 33 (44), സിപിഎം- കോണ്‍- 14 (16), തിപ്രമോദ- 13 […]
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. മാർച്ച് ഏഴിന് പൊങ്കാല ദിവസം എറണാകുളത്തേക്കും നാഗർകോവിലിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 10 ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പൊങ്കാല ദിവസം പുലർച്ചെ 1.45 AM ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ ഉണ്ടാകും. പൊങ്കാല അവസാനിച്ച ശേഷം തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വൈകീട്ട് 3.30 PM നും തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്ക് ഉച്ചക്ക് 2.45 PM നും ട്രെയിനുകൾ ലഭ്യമാക്കും.
പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി വിജയമെന്ന് സീതാറാം യെച്ചൂരി
പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
വൈദേകം റിസോർട്ടിൽ നടന്ന റെയ്ഡിൽ പ്രതികരിച്ച് സ്ഥാപനത്തിന്റെ സിഇഒ തോമസ് ജോസഫ്
ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണായ വൈദേകം റിസോർട്ടിൽ നടന്ന റെയ്ഡിൽ പ്രതികരിച്ച് സ്ഥാപനത്തിന്റെ സിഇഒ തോമസ് ജോസഫ്. ആദായനികുതി സർവേ ആണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ല. കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണ്. ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും വൈദേകം റിസോർട്ട് സി ഇ ഒ തോമസ് ജോസഫ് വ്യക്തമാക്കി.
കസേര പിടിക്കാന്‍ ഈര്‍ക്കിലി പാര്‍ട്ടികള്‍
അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമി ഫൈനല്‍ മല്‍സരങ്ങളിലെല്ലാം ബിജെപിയുടെ മുന്നേറ്റം. പ്രതിപക്ഷ കക്ഷികളെല്ലാം വിഘടിച്ചു നില്‍ക്കുന്നതാണു ബിജെപിയുടെ വിജയരഹസ്യമെന്ന് എല്ലാവര്‍ക്കും അറിയാം. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലങ്ങളില്‍ മേഘാലയയില്‍ മാത്രമാണ് ബിജെപിക്കു മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നത്. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗമയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ല. ഇവിടെ ബിജെപിക്കു മൂന്നു സീറ്റേയുള്ളൂവെങ്കിലും മറ്റുള്ളവരെകൂടി വശത്താക്കി ബിജെപിക്കു പങ്കാളത്തമുള്ള സര്‍ക്കാര്‍ […]
രാത്രി വാര്‍ത്തകള്‍
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്‌സണായുള്ള വൈദേകം റിസോര്‍ട്ടില്‍ ആദയ നികുതി വകുപ്പിന്റെ റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റും പരിശോധനയ്ക്കായി എത്തും. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്. വിനോദയാത്രയ്ക്ക് എത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയില്‍ പുഴയില്‍ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ […]
തൃശൂരിന്റെ സ്വന്തം ഒക്ടെയ്ന്‍ ഗേള്‍
ഇന്ത്യയുടെ സൂപ്പര്‍ കാര്‍ ‘ബ്ലോണ്ടി’ എന്ന വിശേഷണവുമായി ഇന്‍സ്റ്റഗ്രാം താരം ‘ഒക്ടെയ്ന്‍ ഗേള്‍’. സൂപ്പര്‍ കാര്‍, സൂപ്പര്‍ ബൈക്ക് പ്രേമികള്‍ക്കിടയില്‍ മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട് ‘ഒക്ടെയ്ന്‍ ഗേളി’ന്. ഏറ്റവും ഉയര്‍ന്ന പ്രതികരണങ്ങളുണ്ടാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നിലയിലാണ് ഒക്ടെയ്ന്‍ ഗോള്‍ സൂപ്പര്‍ താരമായിരിക്കുന്നത്. ഓരോ പോസ്റ്റിനും കോടികളുടെ വ്യൂസും ലക്ഷക്കണക്കിനു ലൈക്കും പോസിറ്റീവ് കമന്റ്‌സും. ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ അത്യപൂര്‍വമായ സ്‌പോര്‍ട്‌സ്, ആഡംബര, സൂപ്പര്‍ ബൈക്കുകളും കാറുകളും റീല്‍സാക്കി സൂപ്പര്‍ താരമായ ‘ഒക്ടെയ്ന്‍ ഗേള്‍’ തൃശൂര്‍ക്കാരി മിയ […]
ത്രിപുരയിൽ ബിജെപി തുടർഭരണം ഉറപ്പാക്കി
ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിയുടെ തുടർഭരണം ഉറപ്പാക്കിയത്. തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിനാണ്. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിൽ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് […]
ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി
ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം.
