തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ അനുഷ്‌ക ഷെട്ടി വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഫ് ആയിട്ടാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുഷ്‌ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് […]
അരുണ്‍ ബോസ് ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകന്‍
‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ കൊക്കേഴ്‌സ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം ഒരുക്കുന്നത്. ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും അരുണ്‍ […]
ഒരു ലക്ഷം ഹണ്ടറുകള്‍ വിറ്റ് റോയല്‍ എന്‍ഫീല്‍ഡ്
ആറുമാസത്തിനുള്ളില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റത് ഒരു ലക്ഷം ഹണ്ടറുകള്‍. സൗത്ത് ഈസ്റ്റ് ഏഷ്യന്‍, യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ അടക്കമാണ് ബൈക്കിന്റെ വില്‍പന ഒരു ലക്ഷം യൂണിറ്റ് കടന്നത്. മാസം ഏകദേശം 17000 യൂണിറ്റ് ഹണ്ടര്‍ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ വില്‍ക്കുന്നത്. മീറ്റിയോര്‍, ക്ലാസിക് എന്നിവരുടെ അടിസ്ഥാനമായ ജെ പ്ലാറ്റ്‌ഫോം തന്നെയാണ് ഹണ്ടറിനും നല്‍കിയിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ ജന്മം കൊള്ളുന്ന മൂന്നാമത്തെ മോഡലാണിത്. വലുപ്പവും വിലയും കുറഞ്ഞ ഹണ്ടര്‍ വളരെ പെട്ടെന്നു തന്നെ ജനപ്രീതി പിടിച്ചു പറ്റി. റെട്രോ, മെട്രോ,എന്നീ […]
സെക്‌സ് 21 : സമ്മതം, സംയോഗം, സന്തോഷം
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികള്‍ ലൈംഗികതയെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്വന്തം പങ്കാളിയുമായി തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുള്ള കാഴ്ചപ്പാടുകളോടൊപ്പം സ്വവര്‍ഗ്ഗരതി, തന്ത്ര സെക്‌സ്, വിവാഹപൂര്‍വ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങള്‍, ഭിന്നശേഷിക്കാരുടെ ലൈംഗികത, ലൈംഗികരോഗങ്ങള്‍, പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു […]
മുട്ടയും പാലും ഒരുമിച്ച് കഴിക്കാം!
മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് […]
മധ്യാഹ്ന വാര്‍ത്തകള്‍
ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കു ഭരണത്തുടര്‍ച്ച. മേഘാലയയില്‍ എന്‍പിപി മുന്നേറ്റം. നാഗാലാന്‍ഡ് ബിജെപി മുന്നണി തൂത്തുവാരി. ത്രിപുര വീണ്ടെടുക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പോരാടിയെങ്കിലും ബിജെപിതന്നെ കേവല ഭൂരിപക്ഷം നേടി. തിപ്രമോദ കോണ്‍ഗ്രസ് സിപിഎം സഖ്യത്തോടു ചേരാതിരുന്നതാണു ബിജെപിക്കു ഗുണമായത്. കക്ഷിനില: നാഗാലാന്‍ഡ് – ആകെ സീറ്റ് 60. ബിജെപി 40, എന്‍പിഎഫ്- 3, മറ്റുള്ളവര്‍ – 17. ത്രിപുര -ആകെ സീറ്റ്- 60. ബിജെപി -33, സിപിഎം, കോണ്‍ഗ്രസ്- 16, തിപ്രമോത -10, മറ്റുള്ളവര്‍- 1. […]
ദില്ലിതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്ന ഉത്തരവുമായി സുപ്രീംകോടതി .ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ്.തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും […]
ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും എം വി ഗോവിന്ദൻ
ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാർത്താ സമ്മേളനത്തിൽ ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് എംവിഗോവിന്ദൻ പറഞ്ഞു. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് – ബിജെപി സഹകരണം ഉണ്ടായെന്ന് അദ്ദേഹം വിമർശിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യുഡിഎഫിന് കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം […]
ത്രിപുര മേഘാലയ നാഗാലാൻഡ് വോട്ടെണ്ണൽ പുരോഗമിക്കുന്നു
ത്രിപുരയിൽ 60 അംഗ നിയമസഭയിലെ 57 സീറ്റുകളിൽ ലീഡ് നില അറിവായപ്പോൾ ഭരണകക്ഷിയായ ബിജെപി ഐ പി എഫ് റ്റി സഖ്യം 25 സീറ്റുകളിലും സി പി ഐ എം കോൺഗ്രസ് മുന്നണി 18 സീറ്റുകളിലും തിപ്രമോദ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 60 അംഗ നാഗാലാൻഡ് നിയമസഭയിലെ 38 സീറ്റുകളിലെ ലീഡ് നില അറിവായേ വാൾ ഭരണകക്ഷിയായ ബിബി എൻഡിപിപി സഖ്യം 24 സീറ്റുകളിലും ലീഡ് ചെയ്യുന്നു മേഘാലയയിൽ 51 മണ്ഡലങ്ങളിലെ ലീഡ് നില അറിവായപ്പോൾ […]
ഇന്ത്യയുടെ അധ്യക്ഷതയിൽ ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ജി20 അധ്യക്ഷസ്ഥാനത്ത് ഇന്ത്യയുടെ പ്രമേയമായ ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നത് ലക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. യുകെ, റഷ്യ, ആസ്ട്രേലിയ, ചൈന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നാൽപ്പതോളം പ്രതിനിധികളും മുപ്പത് രാജ്യാന്തര സംഘടനാ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അധ്യക്ഷനാകും.
