Posted inപുസ്തകങ്ങൾ

ദൈവവിഭ്രാന്തി

സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ദൈവം എന്ന സര്‍വോന്നതനായ അധികാരത്തെയും മതത്തെയും പരിണാംമസിദ്ധാന്തത്തിന്റെയും തുടര്‍ന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായി കാണുകയാണ് ഡോക്കിന്‍സ്. തന്റെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരുടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയില്‍. ‘ദൈവവിഭ്രാന്തി’. ഡിസി ബുക്‌സ്. വില 580 രൂപ.  

Posted inആരോഗ്യം

വേനല്‍ക്കാലത്തെ ചര്‍മ സംരക്ഷണം

വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചര്‍മ സംരക്ഷണവും. ചൂടും വെയിലും പൊടിയും അധികം ഏല്‍ക്കുന്ന സമയമായതിനാല്‍ ചര്‍മ്മത്തെയും അത് സാരമായി ബാധിക്കും. വേനല്‍കാലത്തെ ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. കടുത്ത വെയില്‍ ചര്‍മ്മത്തില്‍ പതിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത പോലും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലം ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടുക. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ […]

Posted inലേറ്റസ്റ്റ്

ഒരു ലോറി ചോക്ലേറ്റ് മോഷ്ടിച്ച വിരുതന്‍

ലണ്ടനില്‍ ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ 32 -കാരന്‍ പിടിയില്‍. ചോക്ലെറ്റ് എന്നു പറഞ്ഞാല്‍ അമ്പതോ നൂറോ രൂപ യുടേതല്ല. 37,000 ഡോളറിലധികം വില വരുന്ന 200,000 കാഡ്ബറി ക്രീം ചോക്ലേറ്റ് ആണ് ഇയാള്‍ മോഷ്ടിച്ചത്. അതായത് 31 ലക്ഷത്തോളം രൂപ വില വരുന്ന ചോക്ലെറ്റുകള്‍. ഒരു ലോറി നിറയെ ചോക്ലേറ്റ്. ജോബി പൂള്‍ എന്ന യുവാവാണ് ഇത്രയും ചോക്ലേറ്റ് മോഷ്ടിച്ചതിനു പൊലീസിന്റെ പിടിയിലായത്. ടെല്‍ഫോര്‍ഡിലെ വ്യാവസായിക യൂണിറ്റില്‍ സ്ഥാപനത്തിന്റെ താഴ് തകര്‍ത്ത് അകത്തു കയറിയ ഇയാള്‍ ചോക്ലേറ്റ് സൂക്ഷിച്ചിരുന്ന […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സര്‍ക്കാര്‍ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 56 ത്‌നെയായി തുടരും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്. ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍. സംസ്ഥാനംവിട്ട് റായ്പൂരിലേക്കു പോയതു ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപിച്ച് പൊലീസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസ് പ്ലീനറി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി. 6 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. 5 സീറ്റുകള്‍ യു.ഡി.എഫ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. 13 സീറ്റുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. 28 തദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് നേട്ടമുണ്ടാക്കിയത്.തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യു.ഡി.എഫ് 632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തു.ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിൽ ബി.ജെ.പിയും എടത്വയിൽ എൽ.ഡി.എഫും സീറ്റ് നിലനിർത്തി. പത്തനംതിട്ട കല്ലൂപ്പാറ 7-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ ബിസിനസുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ട്.നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന യുഎഇ കോൺസുലേറ്റിൽ നിന്നും രാജിവെച്ചതറിഞ്ഞപ്പോൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത്

എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും പുറത്ത് .യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി  2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത

2022 ലെ സബ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത .  സബ് ജില്ല കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംഘാടകർക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു.ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് അന്വഷണത്തിൽ ലോകായുക്ത കണ്ടെത്തി.സ്കൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റി […]