Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൊഴിലാളികൾ എല്ലാം സംതൃപ്തരാണെന്നും നിർബന്ധ വിആർഎസ് കെ എസ് ആർ ടി സി യിൽ ഉണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു

തൊഴിലാളികൾ എല്ലാം സംതൃപ്തരാണെന്നും നിർബന്ധ വിആർഎസ് കെ എസ് ആർ ടി സി യിൽ ഉണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു.  കെ എസ് ആർ ടി സി യിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും  ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും,കെ എസ് ആർ ടി സി യിൽ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണെന്നും അദ്ദേഹം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമന അംഗീകാരം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവൻ കുട്ടി

അധ്യാപകർ ഇല്ലാത്ത സ്ക്കൂളുകളിൽ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുമെന്നും 2018 നവംബർ 18 നു ശേഷമുണ്ടായ ഒഴിവുകളിൽ നിയമിച്ച ജീവനക്കാരിൽ അംഗീകാരമില്ലാതെ തുടരുന്നവരുണ്ടെങ്കിൽ കോടതി വിധിയനുസരിച്ച് ഇവരുടെ നിയമന അംഗീകാരം ഭിന്ന ശേഷി വിഭാഗത്തിൽപെട്ടവരുടെ നിയമനം അംഗീകരിച്ച ശേഷം മാത്രമേ സാധ്യമാകൂ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമന അംഗീകാരം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവൻ കുട്ടി നിയമസഭയിൽ മറുപടി നൽകി.പി.ഉബൈദുല്ലയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ത്രിപുര, മേഘാലയ, നാഗാലാൻറ് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്

ത്രിപുര, മേഘാലയ, നാഗാലാൻറ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് . ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിട്ടുള്ളത്. അക്രമങ്ങൾ ഒഴിവാക്കാൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു.ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യത്തേതാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്. ത്രിപുരയിൽ ബി ജെ പി ക്ക് മുന്നേറ്റം, പകുതിയിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.ഗോത്രവർഗ പാർട്ടിയായ തിപ്രമോത രണ്ടാം സ്ഥാനത്തും,സിപിഎം – കോൺഗ്രസ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 2

◾ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സര്‍ക്കാര്‍ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 56 തന്നെയായി തുടരും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്. ◾ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. ത്രിപൂരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫല പ്രവചനം. ◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കണമെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസിയിലെ ആദായ നികുതി പരിശോധന: ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ച് ബ്രിട്ടൻ

ജി20 യോഗങ്ങള്‍ക്കിടെ ബിബിസിയിലെ ആദായ നികുതി പരിശോധന ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ച് ബ്രിട്ടൻ. മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയാണ് വിഷയം പരാമർശിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാൻ ബിബിസി ബാധ്യസ്ഥമാണെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയെന്നാണ് സൂചന.മോദിയെ പരാമർശിച്ചുള്ള ബിബിസിയുടെ ഗുജറാത്ത് കലാപ ഡോക്യുമെന്‍ററി വിവാദമായതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന. മൂന്ന് ദിവസമാണ് ദില്ലിയിലെയും മുബൈയിലെയും ബിബിസിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വിഷയത്തില്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ബിബിസിക്കെതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വരാപ്പുഴയിലെ പടക്ക സ്ഫോടനം: സഹായം നൽകാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിക്കുമെന്ന് വി ഡി സതീശൻ

വരാപ്പുഴയിലെ പടക്ക സ്ഫോടനം ബാധിച്ചവർക്ക് സഹായം നൽകാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ നൂറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാശനഷ്ടം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. സന്നദ്ധ പ്രവർത്തകർ നാളെ വീടുകൾ ശുചീകരിച്ച് നൽകും.

Posted inബിസിനസ്സ്

ജി.എസ്.ടി പിരിവില്‍ 12 ശതമാനം വര്‍ധന

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവില്‍ വര്‍ധന. 1,49,557 കോടിയായാണ് ജി.എസ്.ടി പിരിവ് വര്‍ധിച്ചത്. 12 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് വളര്‍ച്ച. 2022 ഫെബ്രുവരിയില്‍ ജി.എസ്.ടി വരുമാനം 1,33,026 കോടിയായിരുന്നു. തുടര്‍ച്ചയായ 12-ാം മാസവും ജി.എസ്.ടി പിരിവ് 1.4 ലക്ഷം കോടിയില്‍ തന്നെ തുടരുകയാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സി.ജി.എസ്.ടി 27,662 കോടിയും ഐ.ജി.എസ്.ടി 75,069 കോടിയും എസ്.ജി.എസ്.ടി 34,915 കോടിയുമാണ് പിരിച്ചെടുത്തത്. 11,931 കോടി സെസായും പിരിച്ചു. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി […]

Posted inവിനോദം

‘സിറ്റഡല്‍’, പ്രിയങ്ക ചോപ്രയുടെ ഫസ്റ്റ് ലുക്ക്

അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരങ്ങള്‍ ഒരുക്കുന്ന ആക്ഷന്‍-സ്‌പൈ ത്രില്ലര്‍ ‘സിറ്റഡല്‍’ സീരിസ് ഏപ്രില്‍ 28-ന് റിലീസ് ചെയ്യും. റിലീസ് ദിവസം ആദ്യ രണ്ട് എപ്പിസോഡുകള്‍ പ്രീമിയര്‍ ചെയ്യും. തുടര്‍ന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ആഴ്ചതോറും പുതിയ എപ്പിസോഡ് പുറത്തിറങ്ങും. റിച്ചാര്‍ഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസും സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും സീരിസില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സീരിസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തില്‍ നിന്ന് കഷ്ടിച്ച് […]

Posted inവിനോദം

‘സ്വിഗാറ്റോ’ ട്രെയിലര്‍ എത്തി

പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ കപില്‍ ശര്‍മ നായകനായെത്തുന്ന ‘സ്വിഗാറ്റോ’ സിനിമയുടെ ട്രെയിലര്‍ എത്തി. നന്ദിത ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷഹാന ഗോസ്വാമിയാണ് നായിക. സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് ആയ സ്വിഗാറ്റോയിലെ തൊഴിലാളിയായാണ് കപില്‍ ശര്‍മ ചിത്രത്തിലെത്തുന്നത്. ഗുല്‍ പങ്, സയാനി ഗുപ്ത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രീമിയര്‍ ചെയ്തിരുന്നു. മാര്‍ച്ച് 17ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.  

Posted inഓട്ടോമോട്ടീവ്

അല്‍കാസര്‍ ബുക്കിംഗ് ആരംഭിച്ചു

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2023 അല്‍കാസര്‍ എസ്യുവി രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ മൂന്നു വരി എസ്യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനിലോ അംഗീകൃത സിഗ്‌നേച്ചര്‍ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ അല്‍കാസറിന് പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. പുതിയ 1.5 ലിറ്റര്‍ ടി-ജിഡിഐ 4സിലിണ്ടര്‍ എഞ്ചിന്‍, 2023 മാര്‍ച്ച് 21-ന് […]