മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അങ്കമാലി സ്കൂളിൽ നിന്ന് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാനിറങ്ങിയതായിരുന്നു. അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്.മുങ്ങിയ കുട്ടികളെ രക്ഷാപ്രവർത്തനം നടത്തിയവർ കണ്ടെത്തി വേഗം തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
വൈദേകം റിസോർട്ടിൽ പരിശോധന. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണായ റിസോർട്ട് ആണ് വൈദേകം. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം […]
ശതകോടീശ്വരൻമാരുടെ പട്ടികയിൽഗൗതം അദാനിയുടെ സ്ഥാനം ഉയർന്നു 30-ാം സ്ഥാനത്തെത്തി
ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനിയുടെ സ്ഥാനം ഉയർന്നു 30-ാം സ്ഥാനത്തെത്തി,ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. കമ്പനികളുടെ ഓഹരി വില കുത്തനെ ഉയർന്നതാണ് ഗൗതം അദാനിക്ക് തുണയായത്. ബില്യൺ ഡോളറിലധികം വർദ്ധനയാണ് ഉണ്ടായത്. ഏകദേശം 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ജനുവരി 24-ന് അദാനി ഗ്രൂപ്പിന് എതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം അദാനി ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ 790 മില്യൺ […]
ശിവശങ്കറിന്റെ ജാമ്യഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി
ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് […]
ത്രിപുരയിൽ 34 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു
ത്രിപുരയിൽ 34 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ്സ് സി പി എം സഖ്യം 14 സീറ്റിലും തീപ്രമോത്ത 12 സീറ്റിലും മുന്നിൽ. നാഗാലാൻഡിൽ ഭരണ തുടർച്ച ഉറപ്പാക്കി ബിജെപി സഖ്യം. ഭരണകക്ഷിയായ എൻഡിപിപി 6 സീറ്റുകളിൽ വിജയിച്ചു. ബിജെപിയും ആർ പി ഐ യും 2 സീറ്റ് വീതം നേടി. മേഘാലയയിൽ ആകെയുള്ള 59 സീറ്റിൽ ഭരണകക്ഷിയായ എൻ പി പി 25 ഇടത്ത് മുന്നിൽ. മഹാരാഷ്ട്രയിലെ കസബ പേട്ട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ […]
സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജിയിലാണ് കോടതി നടപടി.കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഹർജി ഹൈക്കോടതി മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസിൽ സൈബി ജോസിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്റെ വാദം.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 2
◾ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കു ഭരണത്തുടര്‍ച്ച. മേഘാലയയില്‍ എന്‍പിപി -ബിജെപി സഖ്യ സര്‍ക്കാരിനു സാധ്യത. നാഗാലാന്‍ഡ് ബിജെപി മുന്നണി തൂത്തുവാരി. ത്രിപുര വീണ്ടെടുക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പോരാടിയെങ്കിലും ബിജെപിതന്നെ കേവല ഭൂരിപക്ഷം നേടി. തിപ്രമോദ കോണ്‍ഗ്രസ് ത്രികോണ മല്‍സരം ഒരുക്കിയതാണു ബിജെപിക്കു ഗുണമായത്. മേഘാലയയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഇല്ല. കക്ഷിനില: നാഗാലാന്‍ഡ് – ആകെ സീറ്റ് 60. ബിജെപി 39, എന്‍പിഎഫ്- 1, മറ്റുള്ളവര്‍ – 20. ത്രിപുര -ആകെ സീറ്റ്- 60. ബിജെപി […]
മരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ
ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ അപകടം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും ,ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ടെന്നും മരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്നും കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കും. ഇതിനായി സാമ്പിൾ ശേഖരിച്ചു. ചൂടും അപകട കാരണം ആകാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു.
പ്‌ളാറ്റിനം റീട്ടെയില്‍ വില്പന വളര്‍ച്ച 22 ശതമാനം
സ്വര്‍ണത്തിനും വജ്രത്തിനും പിന്നാലെ ഇന്ത്യയില്‍ പ്‌ളാറ്റിനം ആഭരണങ്ങള്‍ക്കും പ്രിയമേറുന്നു. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ റീട്ടെയില്‍ വില്പന വളര്‍ച്ച 22 ശതമാനമാണെന്ന് പ്‌ളാറ്റിനം ഗില്‍ഡ് ഒഫ് ഇന്റര്‍നാഷണല്‍ (പി.ജി.ഐ) വ്യക്തമാക്കി. വിവാഹ, ഉത്സവകാല സീസണാണ് വില്പനയ്ക്ക് കരുത്തായത്. പ്‌ളാറ്റിനം ജുവലറിയിലെ പുതിയ ഡിസൈനുകള്‍, ഉപഭോക്തൃ വാങ്ങല്‍ശേഷിയിലെ ഉണര്‍വ്, ഇ-കൊമേഴ്സ് ആഭരണവിപണിയുടെ വളര്‍ച്ച എന്നിവ പ്‌ളാറ്റിനത്തിന്റെ സ്വീകാര്യത ഉയര്‍ത്തിയെന്ന് വിലയിരുപ്പെടുന്നു. കഴിഞ്ഞ ദീപാവലി, ധന്‍തേരസ് ഉത്സവകാലത്ത് മികച്ച വില്പനയുണ്ടായി. യുവതികള്‍ക്കിടയിലാണ് പ്‌ളാറ്റിനം ആഭരണങ്ങള്‍ക്ക് ഏറെ പ്രിയമെന്ന് ജുവലറിക്കാര്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലും ദക്ഷിണേന്ത്യയിലുമാണ് […]
റെഡ്മീ ചാര്‍ജറുണ്ടോ? അഞ്ച് മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ്!
അഞ്ച് മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനാകുന്ന ചാര്‍ജറുമായി റെഡ്മീ. 300വാട്ട് ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍ എന്ന പുതിയ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. റെഡ്മിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റ് വെയ്ബോയില്‍ വന്ന പോസ്റ്റ് അനുസരിച്ച്, പുതിയ ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്ക് ‘300വാട്ട് ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. 4,100എംഎഎച്ച് ബാറ്ററി 43 സെക്കന്‍ഡിനുള്ളില്‍ 10 ശതമാനവും രണ്ട് മിനിറ്റും 13 സെക്കന്‍ഡും കൊണ്ട് 50 ശതമാനവും […]
