അഞ്ച് മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനാകുന്ന ചാര്‍ജറുമായി റെഡ്മീ. 300വാട്ട് ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍ എന്ന പുതിയ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. റെഡ്മിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റ് വെയ്ബോയില് വന്ന പോസ്റ്റ് അനുസരിച്ച്, പുതിയ ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്ക് ‘300വാട്ട് ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. 4,100എംഎഎച്ച് ബാറ്ററി 43 സെക്കന്‍ഡിനുള്ളില്‍ 10 ശതമാനവും രണ്ട് മിനിറ്റും 13 സെക്കന്‍ഡും കൊണ്ട് 50 ശതമാനവും അഞ്ച് മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പുതിയ സാങ്കേതികവിദ്യ അവകാശപ്പെടുന്നത്. 240വാട്ട് ചാര്‍ജിംഗുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണായി റിയല്‍മി ജിടി നിയോ 5 നെ ഈ വര്‍ഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. 10 മിനിറ്റിനുള്ളില്‍ 4,600ാഎംഎഎച്ച് ബാറ്ററി പിന്തുണയുള്ള ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്നു. ഒരു യുഎസ്ബി-സി പോര്‍ട്ടിന് സപ്പോര്‍ട്ടിന് കഴിയുന്ന ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് വേഗതയാണിതെന്ന് പറയപ്പെടുന്നു.
റെഡ്മീ ചാര്‍ജറുണ്ടോ? അഞ്ച് മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ്!
