സ്വര്‍ണത്തിനും വജ്രത്തിനും പിന്നാലെ ഇന്ത്യയില്‍ പ്ളാറ്റിനം ആഭരണങ്ങള്‍ക്കും പ്രിയമേറുന്നു. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ റീട്ടെയില്‍ വില്പന വളര്‍ച്ച 22 ശതമാനമാണെന്ന് പ്ളാറ്റിനം ഗില്‍ഡ് ഒഫ് ഇന്റര്‍നാഷണല്‍ (പി.ജി.ഐ) വ്യക്തമാക്കി. വിവാഹ, ഉത്സവകാല സീസണാണ് വില്പനയ്ക്ക് കരുത്തായത്. പ്ളാറ്റിനം ജുവലറിയിലെ പുതിയ ഡിസൈനുകള്‍, ഉപഭോക്തൃ വാങ്ങല്‍ശേഷിയിലെ ഉണര്‍വ്, ഇ-കൊമേഴ്സ് ആഭരണവിപണിയുടെ വളര്‍ച്ച എന്നിവ പ്ളാറ്റിനത്തിന്റെ സ്വീകാര്യത ഉയര്‍ത്തിയെന്ന് വിലയിരുപ്പെടുന്നു. കഴിഞ്ഞ ദീപാവലി, ധന്തേരസ് ഉത്സവകാലത്ത് മികച്ച വില്പനയുണ്ടായി. യുവതികള്‍ക്കിടയിലാണ് പ്ളാറ്റിനം ആഭരണങ്ങള്‍ക്ക് ഏറെ പ്രിയമെന്ന് ജുവലറിക്കാര്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലും ദക്ഷിണേന്ത്യയിലുമാണ് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്.
പ്ളാറ്റിനം റീട്ടെയില്‍ വില്പന വളര്‍ച്ച 22 ശതമാനം
