ബജാജ് ഓട്ടോ 2023 ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. നിരവധി ഫീച്ചറുകളും സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും കൂടാതെ കൂടുതല്‍ റേഞ്ചും സഹിതമാണ് പുതിയ മോഡല്‍ എത്തുന്നത്. പുതിയ ബജാജ് ചേതക്ക് 1.52 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് എത്തുന്നത്. നിലവിലുണ്ടായിരുന്ന മോഡലിനെയും അതേപടി വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് 1.22 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2023 ബജാജ് ചേതക്കിന് ഡിസൈന്‍ മാറ്റങ്ങളൊന്നുമില്ല. മറിച്ച് സൂക്ഷ്മമായ സ്‌റ്റൈലിംഗ് പരിഷ്‌ക്കരണങ്ങളാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ മാറ്റ് കോര്‍സ് ഗ്രേ, മാറ്റ് […]
ഈ ലോകം അതിലൊരു ഇന്നസെന്റ്
സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍, ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച് ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം, സ്‌കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍… ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍. ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം. ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’. ചിത്രങ്ങള്‍ – ഗോപീകൃഷ്ണന്‍, വി. ബാലു. മാതൃഭൂമി ബുക്‌സ്. വില 195 രൂപ. […]
മദ്യപിക്കാതെ ഫിറ്റാകുന്ന രോഗം, ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’
മദ്യപിക്കാതെ തന്നെ ഒരാള്‍ക്ക് മദ്യപിച്ചത് പോലത്തെ അവസ്ഥയുണ്ടാക്കുന്നതിന്റെ കാരണം ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ എന്ന രോഗമാണ്. ഈ രോഗമുള്ളവര്‍ക്ക് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റുകയാണ് ഇവരുടെ ശരീരം. മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം ഉയരുമ്പോഴാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകുന്നത്. കാന്‍ഡിഡ ആല്‍ബിക്കന്‍സ്, കാന്‍ഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്‌സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകള്‍ ഇതിന് കാരണമാകും. തലകറക്കം, തലവേദന, […]
ഇന്ന് ലോക കേൾവി ദിനം
ഇന്ന് ലോക കേൾവി ദിനം. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വർഷവും മാർച്ച് 3 ലോക കേൾവിദിനമായി ആചരിക്കുന്നത്. WHO കണക്കനുസരിച്ച് ലോകത്താകെ 430 ദശലക്ഷം ആളുകൾ കേൾവി ക്കുറവു കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. 2050 ഓടെ ഇത് 700 ദശലക്ഷം പിന്നിടുമെന്ന് കണക്കാക്കുന്നു. എല്ലാവർക്കും കേൾവി സംരക്ഷണം നമുക്കത് യാഥാർഥ്യമാക്കാം എന്നതാണ് ഇത്തവണത്തെ പ്രമേയം. കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് കേൾവി സംസാരഭാഷയിൽ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ഓഡിറ്ററി വെർബൽ തെറാപ്പി സെൻറർ […]
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വിഡി സതീശൻ.
ഷുഹൈബ്ബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയാനുമതി തേടണമെന്നതിനാൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ശുഹൈബ് വധത്തെ കുറിച്ച് പരാമർശിച്ചിരുന്നില്ല, കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയിൽ വന്ന് പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ആകാശ് […]
നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി
നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണമെന്നും കേന്ദ്രത്തിനെതിരെ വിമർശനവുമായി നിയമസഭയിൽ മുഖ്യമന്ത്രി. 2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാൻ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബ് വധക്കേസിൽ അന്വേഷണം നീതിപൂർവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]
മധ്യാഹ്ന വാര്‍ത്തകള്‍
ശുഹൈബ് വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതു ധിക്കാരമാണ്. സതീശന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ജയിലില്‍ ആറു മണിക്കൂര്‍ ഫോണിലൂടെ കാമുകിയുമായി സംസാരിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണു […]
നാഗാലാൻഡ് നിയമസഭ തിരഞ്ഞടുപ്പിൽ സൽഹൗതുവാനോ കർസ്,ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം ചരിത്രമായി
നാഗാലാൻഡ് നിയമസഭ തിരഞ്ഞടുപ്പിൽ സൽഹൗതുവാനോ കർസ്,ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം ചരിത്രമായി. 12 നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും 60 അംഗ സഭയിലേക്ക് ഒരു വനിതയും ജയിച്ചിരുന്നില്ല. ജനങ്ങൾ മന:സ്ഥിതി മാറ്റണമെന്ന് മുഖ്യമന്ത്രി നെഫ്യുറിയോ തിരഞ്ഞടുപ്പുവേളയിൽ പറഞ്ഞിരുന്നു. റിയോയുടെ പാർട്ടിയായ എൻഡിപിപി അംഗങ്ങളാണ് ഹോട്ടൽ ഉടയായ കർസും, ഡൽഹി യൂണിവേഴ്സിറ്റി അധ്യാപികയായ ജകാലുവും. നിയമസഭയിലേക്ക് വനിത ആദ്യമാണെങ്കിലും 1977 ൽ റാനോ എം ഷായിസ സംസ്ഥാനത്തെ ഏക ലോകസഭ സീറ്റിൽ വിജയിച്ചിരുന്നു. കഴിഞ്ഞ വർഷം എസ് ഫാൻഗ്നൻ […]
തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി
തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി . ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും,സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന മമത ബാനർജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് തിരിച്ചടിയായി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറിൽ […]
ത്രിപുരയിലും നാഗാലാൻഡിലും വീണ്ടും ബിജെപി സഖ്യം, മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി
ത്രിപുരയിലെ ശക്തമായ മത്സരത്തിനൊടുവിൽ 60 അംഗ സഭയിൽ 32 സീറ്റ് നേടി ബി ജെ പി ഒററയ്ക്കു ഭൂരിപക്ഷം നേടി. സഖ്യകക്ഷിയായ ഐ പി എഫ് ടി ഒരു സീറ്റിൽ വിജയിച്ചു. മേഘാലയയിൽ തിരഞ്ഞടുപ്പിനു ശേഷം വീണ്ടും ഒത്തുചേർന്നതോടെ എൻപിപി – ബിജെപി സഖ്യത്തിനു ഭരണത്തുടർച്ച. നിലവിലെ സർക്കാരിനു നേതൃത്വം നൽകുന്ന എൻ പി പി 26 സീറ്റുമായി ഒറ്റക്കക്ഷിയായി ,ബിജെപി ക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ എൻപിപി അധ്യക്ഷനും […]
