ബജാജ് ഓട്ടോ 2023 ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു. നിരവധി ഫീച്ചറുകളും സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും കൂടാതെ കൂടുതല്‍ റേഞ്ചും സഹിതമാണ് പുതിയ മോഡല്‍ എത്തുന്നത്. പുതിയ ബജാജ് ചേതക്ക് 1.52 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് എത്തുന്നത്. നിലവിലുണ്ടായിരുന്ന മോഡലിനെയും അതേപടി വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് 1.22 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2023 ബജാജ് ചേതക്കിന് ഡിസൈന്‍ മാറ്റങ്ങളൊന്നുമില്ല. മറിച്ച് സൂക്ഷ്മമായ സ്റ്റൈലിംഗ് പരിഷ്ക്കരണങ്ങളാണ്. ഇലക്ട്രിക് സ്കൂട്ടര്‍ ഇപ്പോള്‍ മാറ്റ് കോര്‍സ് ഗ്രേ, മാറ്റ് കരീബിയന്‍ ബ്ലൂ, സാറ്റിന് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. 2023 ചേതക്കിനായുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിക്കുന്നു, അതേസമയം ഡെലിവറികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കും. 60 നഗരങ്ങളില്‍ നിന്ന് ഇ-സ്കൂട്ടര്‍ റീട്ടെയില്‍ ചെയ്യുന്ന കമ്പനി ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ 85 നഗരങ്ങളിലായി 100-ലധികം സ്റ്റോറുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ബുക്കിംഗ് തുടങ്ങി
