ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടു ദിവസത്തെ യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. യോഗത്തിൽ പങ്കെടുക്കാനായി മൗറീഷ്യസ്, ബ്രസീൽ, തുർക്കി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും മറ്റും പങ്കെടുക്കും. ലോകം നേരിടുന്ന വെല്ലുവിളികളും മറ്റു അന്താരാഷ്ട്ര വിഷയങ്ങളും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം ചർച്ച ചെയ്യും. ബിബിസിയിലെ ആദായ നികുതി പരിശോധന ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി […]
കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ
കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംഗീതാദ്ധ്യാപകനായി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും,കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണെന്നും കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസ്സമോ ആവരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
റോഡ് വേണമെന്ന പൊതു ആവശ്യത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ സഹകരിക്കണമെന്നും പണം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്നും എംവി ജയരാജൻ
റോഡ് വേണമെന്ന പൊതു ആവശ്യത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ സഹകരിക്കണമെന്നും പണം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്നും എംവി ജയരാജൻ പറഞ്ഞു.പയ്യന്നൂരിൽ റോഡ് വീതികൂട്ടാൻ നഷ്ടപരിഹാരം നൽകാതെയുള്ള സ്ഥലം ഏറ്റെടുക്കലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ. മാതമംഗലത്തേത് ആദ്യഘട്ടത്തിലെ എതിർപ്പ് മാത്രമെന്ന് എംവി ജയരാജൻ പറഞ്ഞു.നഷ്ടപരിഹാരം നൽകാതെ പെരുമ്പ മാതമംഗലം റോഡിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ ആകെ 51 പേരാണ് പയ്യന്നൂർ മുനിസിഫ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഇതിൽ പത്തോളം പേരെ ഭൂമിയേറ്റെടുക്കുന്നതിന് സമ്മതിപ്പിച്ചെന്നും […]
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രളയത്തിൽ വീട് തകർന്നപ്പോൾ സഹായം ലഭിച്ച വരെ ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സർക്കാർ തിരുത്തി
പ്രളയ സഹായം ലഭിച്ച പലരുടെയും വീടുകൾ വീണ്ടും വാസയോഗ്യമല്ലാതാവുകയും അതേ തുടർന്ന് ഈ കുടുംബങ്ങൾ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും സഹായം ലഭിച്ചിരുന്നില്ല. പാവപ്പെട്ട പല കുടുംബങ്ങൾക്കും പ്രളയ സഹായമായി 10000 രൂപ ലഭിച്ചതിന്റെ പേരിൽ നാല് ലക്ഷം രൂപ നിഷേധിക്കുകയാണുണ്ടായത്. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ ഓർഡിനേഷൻ കമ്മിറ്റി ഈ വിഷയo പരിശോധിക്കുകയും മുൻപു സഹായം ലഭിച്ചവരെയും പരിഗണിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. പ്രളയത്തിൽ വീട് തകർന്നപ്പോൾ സഹായം ലഭിച്ച വരെ ലൈഫ് പദ്ധതിയിൽ […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 1
◾പാചകവാതക വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണു കൂട്ടിയത്. പുതിയ ഗാര്‍ഹിക സിലിണ്ടറിനു വില 1110 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. ◾ബഫര്‍ സോണില്‍ 70,582 നിര്‍മിതികളുണ്ടെന്നു ബഫര്‍സോണ്‍ വിദഗ്ധ പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നതിനേക്കാള്‍ 21,210 നിര്‍മിതികള്‍ അധികമുണ്ടെന്നാണു റിപ്പോര്‍ട്ട്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. ◾ഉക്രൈനിലെ ആയിരക്കണക്കിനു കുട്ടികളെ റഷ്യ […]
ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. 7ാം തിയതി രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. അതോടൊപ്പം ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് പി.ബി.നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നിർദ്ദശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. വിവാദ കരാറിനും […]
വ്യവസായ മേഖലയില്‍ മുന്നേറ്റം തുടരുന്നു
രാജ്യത്ത് മുഖ്യ വ്യവസായ മേഖലയില്‍ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 7.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജനുവരിയില്‍ ഉണ്ടായിട്ടുള്ളത്. 2022 ജനുവരിയില്‍ 4 ശതമാനം വളര്‍ച്ച മാത്രമായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. മുഖ്യ വ്യവസായ മേഖലയില്‍ എട്ട് സുപ്രധാന വിഭാഗങ്ങളാണ് ഉള്ളത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി […]
സാംസങ് ഗ്യാലക്‌സി എ14 4ജി അവതരിപ്പിച്ചു
സാംസങ് ഗ്യാലക്‌സി എ14 4ജി മലേഷ്യയില്‍ അവതരിപ്പിച്ചു. ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍പന. ഗ്യാലക്‌സി എ14യുടെ 5ജി വേരിയന്റ് ഈ വര്‍ഷം ആദ്യം സിഇഎസ് 2023ലാണ് അവതരിപ്പിച്ചത്. ഗ്യാലക്‌സി എ14യുടെ 5ജി നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണകളില്‍ ലഭ്യമാണ്. എന്നാല്‍ ഗ്യാലക്‌സി എ14 4ജിയുടെ വില ഇതുവരെ സാംസങ് മലേഷ്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഓഫ്ലൈന്‍ സ്റ്റോറുകളില്‍ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ വില 826 എംവൈആര്‍ (ഏകദേശം 15,300 രൂപ) ആണ്. ബ്ലാക്ക്, സില്‍വര്‍, ഗ്രീന്‍, ഡാര്‍ക്ക് റെഡ് […]
‘പകലും പാതിരാവും’ ചിത്രത്തിലെ ‘മനമേലെ പൂവിതളായി’
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ ചിത്രത്തിലെ ‘മനമേലെ പൂവിതളായി’ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും […]
