Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 1

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരെ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് സിസ തോമസിനെ മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. സിസ തോമസിനു പകരം നിയമിച്ചത് കെടിയു വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീയെയാണ്. ◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു. അഴിമതിക്കേസില്‍ ഇരുവരും ജയിലാണ്. കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ […]

Posted inലേറ്റസ്റ്റ്

ബഫർ സോണിൽ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും

ബഫർ സോണിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതി നാളെ രാവിലെ 11 ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിക്കും. 23 വന്യജീവി സങ്കേതത്തിന് ചുറ്റും 70000 ത്തോളം കെട്ടിടങ്ങളുണ്ടെന്നായിരുന്നു റിമോട്ട് സെൻസിംഗ് ഏജൻസിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് കൂടി പരിഗണിച്ച് സംസ്ഥാനം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വരാപ്പുഴയില്‍ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി

വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. ലൈസൻസി ജയിസന്‍റെ ബന്ധു ഡേവിസ് ആണ് മരിച്ചത്. പടക്ക കേന്ദ്രത്തിലെ സഹായി ആയിരുന്നു ജയിസന്‍. 7 പേര്‍ക്ക് പരിക്കുണ്ട്. ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്‍തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു.സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്.  സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.

Posted inബിസിനസ്സ്

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞു

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 4.4 ശതമാനമായി കുറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021-22ലെ 38.51 ലക്ഷം കോടി രൂപയില്‍ നിന്ന് ക്യു3യിലെ ജിഡിപി 40.19 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. എന്‍എസ്എസ്ഒ 2021-22ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.7 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി ഉയര്‍ത്തിയിരുന്നു. […]

Posted inവിനോദം

‘ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്’ ടീസര്‍

അര്‍ജുന്‍ അശോകനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്’. നവാഗതനായ മാക്‌സ്‌വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. തന്‍വി റാം ആണ് നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ […]

Posted inവിനോദം

ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ ‘മലൈക്കോട്ടൈ വാലിബനി’ല്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗുസ്തി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ഈ വര്‍ഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് […]

Posted inഓട്ടോമോട്ടീവ്

ട്രാക്ഷന്‍ കണ്‍ട്രോളുമായി പുതിയ യമഹ

ജനപ്രിയ മോട്ടര്‍സൈക്കിളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷന്‍ കണ്‍ട്രോള്‍ സഹിതം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡല്‍ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്‌സി എസ് എഫ്‌ഐ വി4 ഡീലക്സ്, എഫ് സി എക്‌സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കും. എഫ്‌സി എസ് എഫ്‌ഐ വി4 ഡീലക്സ് പതിപ്പിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1.27 ലക്ഷം രൂപയാണ്, എഫ്‌സി എക്‌സിന്റെ 1.36 ലക്ഷം […]

Posted inപുസ്തകങ്ങൾ

മൂന്നാര്‍ – ചരിത്രം വിശേഷങ്ങള്‍

ചരിത്രം മാത്രമല്ല ഈ പുസ്തകം വരയാടുകളെ കുറിച്ചാണ് പറയുന്നത്. ഈ കുന്നുകളുടെ ആദ്യ അവകാശികളെന്ന് വിശ്വസിക്കുന്ന ആദിവാസി വിഭാഗമായ മുതുവാന്‍ സമുദായത്തെ കുറിച്ചാണ് ഉയരങ്ങളില്‍ മുട്ടയിട്ട് വളരുന്ന ട്രൗട്ട് മല്‍സ്യത്തെക്കുറിച്ചും വ്യാഴവവട്ടത്തിലെരിക്കല്‍ വിരുന്ന് എത്തുന്ന നീലക്കുറിഞ്ഞിയെക്കുറിച്ചുമാണ് മൂന്നാര്‍ മലകളുടെ പെരുമ അഥവാ ആനമുടിക്ക് ചുറ്റുമുള്ള മൂന്നാറിന്റെ വിശേഷങ്ങള്‍. ‘മൂന്നാര്‍ – ചരിത്രം വിശേഷങ്ങള്‍’.എം.ജെ ബാബു. സൈന്ധവ ബുക്‌സ്. വില 209 രൂപ.  

Posted inആരോഗ്യം

മൈഗ്രെയ്ന്‍ അകറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ്!

അമിതമായ സമ്മര്‍ദം മൂലം പലരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൈഗ്രെയ്ന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാണപ്പെടാറുണ്ട്. മൈഗ്രെയ്ന്‍ മൂലം തലയില്‍ നേരിയ വേദനയും ചിലപ്പോള്‍ കഠിനമായ വേദനയും ഉണ്ടാകും. ചില നേരത്ത് ഈ വേദന അസഹനീയമായിത്തീരും. ജലദോഷം, മാനസിക പിരിമുറുക്കം, ഞരമ്പുകളിലെ പിരിമുറുക്കം, ക്ഷീണം, മലബന്ധം, രക്തക്കുറവ് തുടങ്ങിയ കാരണങ്ങളാലും ആളുകളില്‍ മൈഗ്രെയ്ന്‍ പ്രശ്‌നമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൈഗ്രെയ്ന്‍ എന്ന പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാന്‍ നമ്മുടെ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. മൈഗ്രെയ്ന്‍ അകറ്റാന്‍ നിങ്ങള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍.

  സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരെ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് സിസ തോമസിനെ മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. സിസ തോമസിനു പകരം നിയമിച്ചത് കെടിയു വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീയെയാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു. അഴിമതിക്കേസില്‍ ഇരുവരും ജയിലാണ്. കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര […]