അമിതമായ സമ്മര്‍ദം മൂലം പലരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൈഗ്രെയ്ന് തുടങ്ങിയ പ്രശ്നങ്ങള്‍ കാണപ്പെടാറുണ്ട്. മൈഗ്രെയ്ന് മൂലം തലയില്‍ നേരിയ വേദനയും ചിലപ്പോള്‍ കഠിനമായ വേദനയും ഉണ്ടാകും. ചില നേരത്ത് ഈ വേദന അസഹനീയമായിത്തീരും. ജലദോഷം, മാനസിക പിരിമുറുക്കം, ഞരമ്പുകളിലെ പിരിമുറുക്കം, ക്ഷീണം, മലബന്ധം, രക്തക്കുറവ് തുടങ്ങിയ കാരണങ്ങളാലും ആളുകളില്‍ മൈഗ്രെയ്ന് പ്രശ്നമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൈഗ്രെയ്ന് എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നമ്മുടെ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. മൈഗ്രെയ്ന് അകറ്റാന്‍ നിങ്ങള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഡാര്‍ക്ക് ചോക്ലേറ്റില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ അകറ്റുന്നു. അതിനാല്‍ ഇത് സ്ഥിരമായി കഴിച്ചാല്‍ മൈഗ്രെയ്ന് പ്രശ്നത്തില്‍ നിന്നും മോചനം ലഭിക്കും. പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി കാണപ്പെടുന്നു വാഴപ്പഴം പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുന്നു. ഇതോടൊപ്പം, രക്തത്തിലെ പഞ്ചസാര, മൈഗ്രെയ്ന് എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മൈഗ്രെയ്ന് എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ സമുദ്ര വിഭവങ്ങള്‍ അഥവാ സീ ഫുഡ്സ് ഉള്‍പ്പെടുത്താവുന്നതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുള്പ്പെടെയുളള പല ഗുണങ്ങളും കടല്‍ ഭക്ഷണങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ചൂര, സാല്‍മണ്‍ മത്സ്യം, ചെമ്മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബദാം കഴിക്കുന്നത് ഓര്‍മശക്തിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലച്ചോറിനും നല്ലതാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സമ്മര്‍ദ്ദം കുറയ്ക്കാം. അതേസമയം, ഇത് ദിവസവും കഴിക്കുന്നത് മൈഗ്രേന് എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കും. നെല്ലിക്കയില്‍ ധാരാളം അവശ്യ പോഷകങ്ങള്‍ കാണപ്പെടുന്നുണ്ട്. മൈഗ്രേന് എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നെല്ലിക്ക കഴിക്കാവുന്നതാണ്. കറ്റാര്‍ വാഴയുടെ നീരും കഴിക്കാവുന്നതാണ്.
മൈഗ്രെയ്ന് അകറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ്!
