Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച.കേസില്‍ തനിക്കെതിരെയുള്ളത് മൊഴികള്‍ മാത്രമാണെന്നും തെറ്റായി പ്രതി ചേര്‍ക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.തന്നെ ഒന്‍പത് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കര്‍ വാദിക്കുന്നു. എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ ശശി തരൂർ യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ.  കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം തന്നെ വേണമെന്ന നിലപാടിലാണ് തരൂർ. വിമർശനങ്ങൾ ഒഴിവാക്കാൻ പ്രത്യേക ക്ഷണിതാവാക്കി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. പ്രത്യേകം ക്ഷണിതാവായാൽ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനാവില്ല. നേതൃത്വം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ പങ്കെടുക്കാമെങ്കിലും, അഭിപ്രായ പ്രകടനങ്ങൾക്ക് പോലും പരിമിതിയുണ്ട്. പുതിയ […]

Posted inലേറ്റസ്റ്റ്

ജപ്പാനില്‍ പുതിയ 7,273 ദ്വീപുകള്‍ !

ജപ്പാനില്‍ എത്ര ദ്വീപുകളുണ്ട്. ജപ്പാനിലെ പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കാന്‍ ജപ്പാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. 6,852 ദ്വീപുകള്‍ എന്നാണ് സര്‍ക്കാരിന്റെ മറുപടി. ഈ കണക്കു ശരിയല്ലെന്നായി പാര്‍ലമെന്റ് അംഗങ്ങള്‍. 1987 ലെ കണക്കുകളായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിച്ചത്. അതിനേക്കാള്‍ ദ്വീപുകളുണ്ടെന്ന് പാര്‍ലമെന്റംഗങ്ങള്‍ വാദിച്ചു. ഇതോടെ പുതിയ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വേയില്‍ ജപ്പാനോടു ചേര്‍ന്ന് 7,273 ദ്വീപുകള്‍കൂടിയുണ്ടെന്നു കണ്ടെത്തി. നേരത്തെയുണ്ടായിരുന്ന 6,852 ദ്വീപുകള്‍ അടക്കം മൊത്തം 14,125 ദ്വീപുകള്‍. തെക്കന്‍ കൊറിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായിക്ക്   ചുറ്റും പവർ ബ്രോക്കർമാരാണെന്ന് സതീശന്‍ ആരോപിച്ചു. ആകാശ് തില്ലങ്കേരി എന്ന മൂന്നാം കിട കുറ്റവാളിക്ക് മുന്നിൽ സിപിഎം വിറക്കുന്നു. ആര്‍എസ്എസുമായി സിപിഎം സെറ്റിൽമെന്‍റ്  ഉണ്ടാക്കി.പൊലീസിലെ ക്രിമിനലുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തെ സാമ്പത്തിക നില പരിതാപകരമാണെന്നും  വി ഡി സതീശന്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മനീഷ് സിസോദിയയും, സത്യന്ദ്ര ജെയിനും രാജിവച്ചു

മനീഷ് സിസോദിയയും ഡൽഹി ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു.മദ്യനയക്കേസിൽ മനീഷ് സിസോദിയയെ മാർച്ച് നാല് വരെ, അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. നാളെ മുതൽ  രാവിലെ എട്ടു മുതൽ 12വരെയും ഉച്ചയ്ക്ക് ശേഷം നാലു മണിമുതൽ ഏഴു മണിവരെയുമായിരിക്കും. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ  രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം അടുത്ത മാസം നാലാം തിയതി വരെ നീട്ടിയതായും ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. സാങ്കേതിക കാരണത്താൽ റേഷൻ മുടങ്ങുന്നത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാങ്കേതിക സർവകലാശാല  വിസി ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി

സാങ്കേതിക സർവകലാശാല  വിസി ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പുതിയ നിയമനം നൽകിയിട്ടില്ല. പിന്നീട് പുതിയ തസ്തിക അനുവദിക്കുമെന്നാണ് അറിയിപ്പ്.സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്.രാജശ്രീയെയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ

കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ കെ എസ് ആർ ടി സി          യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. 25 വയസ് കഴിഞ്ഞവർക്ക് കൺസഷൻ ഇല്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഇളവ് കെ എസ് ആർ ടി സി എം ഡിയുടെ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദ്യനയ കേസിലെ അറസ്റ്റിനെതിരെ മനീഷ് സിസോദിയ സുപ്രീം കോടതിയിൽ

സി ബി ഐ നടപടികൾ ഭരണഘടനാ വിരുദ്ധമെന്ന വാദവുമായി മദ്യനയ കേസിലെ അറസ്റ്റിനെതിരെ മനീഷ് സിസോദിയ സുപ്രീം കോടതിയിൽ. ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. ഞായറാഴ്ച്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ സിബിഐ ഇന്നലെ വൈകീട്ടാണ് സിസോദിയയെ റോസ് അവന്യൂവിലെ കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി അനുവദിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എക്സിറ്റ് പോൾ ഫലം തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ത്രിപുരയിൽ നാല് സർവേകളിൽ മൂന്നും ബിജെപി ഭരണം നിലനിർത്തുമെന്നു പറയുന്ന എക്സിറ്റ് പോൾ ഫലം തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .ജനങ്ങളാണ് വിധിയെഴുതുന്നത്, എക്സിറ്റ് പോളുകാർ അവരുടെ ജോലി ചെയ്യുന്നു, ഫലം വരട്ടെയെന്നും സീതാറാം യെച്ചൂരി ദില്ലിയിൽ പറഞ്ഞു.ത്രിപുരയിലും നാഗാലാന്‍റിലും ബിജെപി സഖ്യത്തിന് വന്‍ വിജയം പ്രവചിച്ചാണ് ഇന്നലെ എക്സിറ്റ് പോൾ ഫലങ്ങള്‍ പുറത്ത് വന്നത്.മേഘാലയില്‍ എൻപിപിക്ക് മൈൽക്കൈ പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. പതിവ് പോലെ സർക്കാർ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു […]