Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വരുന്ന സാമ്പത്തിക വർഷം കിഫ്ബി പദ്ധതികള്‍ക്കായി 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി

5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി.കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബിക്ക് നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലെന്നും ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റോഡ് പദ്ധതികൾക്ക് സ്ഥലമെടുപ്പിനുൾപ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജിൽ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന് 232 കോടിയും കണ്ണൂർ എയർപോർട്ടിനോട് ചേര്‍ന്ന് മൂന്ന് റോഡുകൾക്ക് സ്ഥലമെടുക്കാൻ 1979 കോടിയും അനുവദിച്ചു. ഇതുവരെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 28

◾പിണറായിയും ശിവശങ്കറും കോണ്‍സല്‍ ജനറലും സ്വപ്നയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയില്‍ ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ക്ഷോഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. തെറ്റാണെങ്കില്‍ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ഇതൊന്നും താന്‍ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോര്‍ട്ടിനെ താന്‍ ഉദ്ധരിച്ചതാണെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു. മാത്യു ഏജന്‍സിയുടെ വക്കീല്‍ ആകുകയാണെന്നും ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേള്‍ക്കേണ്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഏഴാം തവണയും നേടി ലിയോണല്‍ മെസി

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഏഴാം തവണയും നേടി അര്‍ജന്റൈന്‍ താരം  ലിയോണല്‍ മെസി . ഖത്തര്‍ ലോകകപ്പിലും ക്ലബ് തലത്തിലുമുള്ള  മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ കൂടിയായ മെസിയുടെ പ്രകടനമായിരുന്നു. ഫ്രഞ്ച് താരങ്ങളായ കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പെ എന്നിവരെ മെസി പിന്തള്ളി. പാരീസില്‍ നടന്ന ചടങ്ങില്‍ മെസി, ഭാര്യ അന്റോനെല്ലയ്‌ക്കൊപ്പമാണെത്തിയത്. മെസിയുടെ മക്കള്‍ ചടങ്ങിലുണ്ടായിരുന്നില്ല.ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയിട്ടുള്ള […]

Posted inബിസിനസ്സ്

നാല് റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ ഏറെ ആശ്രയിച്ചിരുന്ന നാല് റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം, കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കുക എന്ന ഫോര്‍മുലയാണ് ബിഎസ്എന്‍എല്‍ സ്വീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിവിധ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവസാനിപ്പിച്ചിരുന്നു. 71 രൂപ പ്ലാന്‍- ബിഎസ്എന്‍എല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ കൂടിയാണ് 71 രൂപയുടേത്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് 20 രൂപയുടെ ടോക്ക് ടൈമാണ് ലഭിച്ചിരുന്നത്. ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് […]

Posted inടെക്നോളജി

ഇനി ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വയ്ക്കാം

ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. നിലവില്‍ ഐഒഎസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. പുതിയ കോണ്‍ടെക്സ്റ്റ് മെനുവില്‍ നിന്ന് ഷെഡ്യൂള്‍ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഗ്രൂപ്പില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കോണ്‍ടെക്സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളില്‍ ഇത് വളരെയധികം […]

Posted inവിനോദം

50 കോടി ക്ലബില്‍ ഇടംപിടിച്ച് ‘രോമാഞ്ചം’

മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ ബമ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ ചിരിപടര്‍ത്തി മുന്നേറുകയാണ് ‘രോമാഞ്ചം’. നവാഗതനായ ജിത്തു മാധവന്റെ സിനിമയ്ക്ക് നാലാം വാരത്തിലും തിയറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇപ്പോള്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കോടി രൂപയില്‍ താഴെയാണ് മുതല്‍മുടക്ക്. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്താന്‍ രോമാഞ്ചത്തിന് കഴിഞ്ഞു. ഇതുവരെ 30 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് […]

Posted inവിനോദം

സിജു വിത്സന്‍ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’

പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സന്‍ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രം പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്‍, ഗാനരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് കിരണ്‍ ദാസ്. എന്നാ താന്‍ കേസ് കൊട് എന്ന […]

Posted inഓട്ടോമോട്ടീവ്

ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോണ്‍

ഇലക്ട്രിക് എസ്‌യുവി ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോണ്‍. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.50 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദം ലൈവിന് 11.50 ലക്ഷം രൂപയും ഫീല്‍ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീല്‍ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില. തുടക്കത്തില്‍ രാജ്യത്തെ 25 നഗരങ്ങളില്‍ വില്‍പന ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് സിട്രോണ്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇലക്ട്രിക് കാറായി […]

Posted inപുസ്തകങ്ങൾ

മോഹവഴികളിലൂടെ

നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ‘മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈനീസ് അപ്പൂപ്പന്‍ തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ‘മോഹവഴികളിലൂടെ’. ഡോ. മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്‌സ്. വില 247 രൂപ.  

Posted inആരോഗ്യം

കാല്‍സ്യം കുറഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം

ആരോഗ്യകരമായ എല്ലുകളും പല്ലുകളുമായി ബന്ധപ്പെട്ടാണ് നാം പലപ്പോഴും കാല്‍സ്യം എന്ന ധാതുവിനെ പറ്റി ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ രക്തത്തിന്റെ കട്ടപിടിക്കല്‍, പേശികളുടെ സങ്കോചം, സാധാരണ തോതിലെ ഹൃദയമിടിപ്പ്, നാഡീവ്യൂഹ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയുമായെല്ലാം കാല്‍സ്യത്തിന് ബന്ധമുണ്ട്. ശരീരത്തിലെ 99 ശതമാനം കാല്‍സ്യവും എല്ലുകളില്‍ ശേഖരിക്കപ്പെടുമ്പോള്‍ ശേഷിക്കുന്ന ഒരു ശതമാനം രക്തത്തിലും പേശികളിലും മറ്റ് കോശസംയുക്തങ്ങളിലുമായി കാണപ്പെടുന്നു. രണ്ട് തരത്തിലാണ് ശരീരം അതിന് ആവശ്യമുള്ള കാല്‍സ്യം കണ്ടെത്തുന്നത്. ഒന്ന് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും മറ്റ് സപ്ലിമെന്റുകളില്‍ നിന്നും. […]