Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്വട്ടേഷൻ തലവന്‍ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ തലവനെതിരായ 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പി ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.   രാത്രിയായാൽ സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് ഇക്കൂട്ടർ  നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു.

Posted inബിസിനസ്സ്

പഴയ അഞ്ചു രൂപ നാണയം എവിടെ?

ബംഗ്ലാദേശിലേക്കുള്ള അനധികൃത കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പഴയ അഞ്ചു രൂപ നാണയം നിര്‍മ്മിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. കട്ടികൂടിയ പഴയ അഞ്ചു രൂപയുടെ നാണയം പഴയപോലെ അധികം കാണാനുമില്ല. ഇപ്പോള്‍ കനംകുറഞ്ഞ അഞ്ചു രൂപയുടെ നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. ചെമ്പും നിക്കലും ചേര്‍ന്ന പഴയ നാണയങ്ങള്‍ക്ക് 9.00 ഗ്രാമാണ് തൂക്കം. വലിയ തോതിലാണ് പഴയ അഞ്ചു രൂപ നാണയങ്ങള്‍ ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്. ഇവ ഉരുക്കി ബ്ലേഡാണ് ഉണ്ടാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു നാണയം ഉപയോഗിച്ച് ആറ് ബ്ലേഡ് വരെ […]

Posted inവിനോദം

നിവിന്‍ പോളി ചിത്രം ‘തുറമുഖം’ മാര്‍ച്ച് 9ന്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ ‘തുറമുഖം’ മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1950കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും […]

Posted inവിനോദം

‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന്

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു. മംമ്ത മോഹന്‍ദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗില്‍ കുതിച്ച് ജിംനിയും ഫ്രോങ്സും

ജനുവരി 12ന് നടന്ന ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച 5-ഡോര്‍ ജിംനിയും ഫ്രോങ്സും ഇതുവരെ 30,000ത്തിലധികം ബുക്കിംഗുകള്‍ നേടിയതായി കമ്പനി. മാരുതിയുടെ നെക്സ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ മുഖാന്തരമാണ് ജിംനിയും ഫ്രോങ്സും വില്‍ക്കുക. ജിംനിക്ക് 20,000 ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍, ഫ്രോങ്സിന് ഇതുവരെ ലഭിച്ചത് 10,000 ഓര്‍ഡറുകളാണ്. രണ്ട് എസ്യുവികളുടെ വില പ്രഖ്യാപനവും, ഉപഭോക്തൃ ഡെലിവറിയും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വകഭേദങ്ങളാണ് ഫ്രോങ്സിന് നല്‍കിയിരിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

കഥ പറയാനൊരു മുത്തശ്ശി

മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ് , കൃഷ്ണ , രഘു , മീനു എന്നീ കുരുന്നുകള്‍ക്ക് മുന്നില്‍ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരില്‍ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകള്‍ നിറയുന്നു. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു. ‘കഥ പറയാനൊരു മുത്തശ്ശി’. സുധ മൂര്‍ത്തി. ഡിസി ബുക്‌സ്. വില 237 രൂപ.  

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രോവിഡന്റ് ഫണ്ടില്‍നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന് ഓപ്ഷന്‍ നല്‍കാനുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയര്‍ന്ന പിഎഫ് പെന്‍ഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട് മൂന്നു മാസത്തിനുശേഷമാണ് അധികൃതര്‍ ഇതിനുള്ള നടപടി തുടങ്ങിയത്. അയ്യായിരത്തിനു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫില്‍ അടച്ചവര്‍ക്കാണ് ആനുകൂല്യം. https://unifiedportal-mem.epfindia.gov.in/memberinterface/ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കു […]

Posted inആരോഗ്യം

‘ഈറ്റിങ് ഡിസോഡര്‍’ മാനസികാരോഗ്യത്തെയും ബാധിക്കും!

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ‘ഈറ്റിങ് ഡിസോഡര്‍’ എന്നുവിളിക്കുന്ന ഈ പ്രശ്‌നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി അയച്ച് ക്രൈംബ്രാഞ്ച്

സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്.സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ്  ഡൽഹിയിലേക്ക്   അയച്ചത്. കോടതി മുഖേനയാണ് ഡൽഹിയിലെ  ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മല്ലികാർജുൻ ഖാർഗെ പ്രസിഡന്‍റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കൺട്രോൾ എന്ന് എല്ലാവർക്കുമറിയാം, ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.കർണാടകയിൽ നിന്നുള്ള നേതാവായ ഖർഗെയെ കോൺഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കർണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.