Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരങ്ങൾ ഇന്ത്യൻ സമയം 1.30 ന് പ്രഖ്യാപിക്കുo

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് പാരീസില്‍ ആരംഭിക്കുന്ന ചടങ്ങിലാണ് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ ലിയോണല്‍ മെസിയും, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും, ഫ്രഞ്ച് താരം കരീം ബെന്‍സേമയും തമ്മിലാണ് പോരാട്ടം.  ഇക്കുറി അർജന്‍റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്‍റിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത ലിയോണല്‍ മെസിക്കാണ് പുരസ്കാര സാധ്യത. ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനലിലെ രണ്ട് ഗോളുകളടക്കം ഏഴ് ഗോളുകള്‍ മെസി നേടിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ബാലന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിഎഫ് പെന്‍ഷൻ ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി

മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു.2014 സെപ്റ്റംബർ‍ ഒന്നിന് സർവീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവർക്കും ആ തീയതിക്കു ശേഷം വിരമിച്ചവർക്കും സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാനാണ് അവസരം. ഇതിനായുള്ള ലിങ്ക് നിലവിൽ പ്രവർത്തനം തുടങ്ങി.  ഉയർന്ന പിഎഫ്‌ പെൻഷന്‌ അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ വന്ന് മൂന്ന് മാസം അധികൃതർ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നില്ല. സുപ്രീം കോടതി വിധി പ്രകാരം ഓപ്ഷൻ നൽകാനുള്ള സമയം തീരാൻ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് നടപടി ക്രമങ്ങൾ വ്യക്തമാക്കി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മേഘാലയയിലും നാഗാലാൻറിലും വോട്ടെടുപ്പ് തുടരുന്നു

മേഘാലയയിലും നാഗാലാൻറിലും കനത്ത സുരക്ഷയിൽ വോട്ടെടുപ്പ് തുടരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ഏഴ് മണിയോടെ ലഭിക്കും. പോളിങ്ങ് ശതമാനം കൂട്ടാനായി മേഘാലയയിൽ ആദ്യത്തെ അഞ്ച് വോട്ടർമാർക്ക് സമ്മാനവും ഏർപ്പെടുത്തിയിരുന്നു. മേഘാലയയിൽ 21 ലക്ഷവും , നാഗാലാൻറിൽ 13 ലക്ഷത്തിലധികവും വോട്ടർമാരുണ്ടെന്നാണ് കണക്ക്. ജനങ്ങൾ വോട്ടവകാശം വിനിയോഗിച്ച് റെക്കോർഡ് പോളിങ്ങും രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും, മാറ്റത്തിന് അവസരം നൽകാനായി വോട്ടു രേഖപ്പെടുത്തണമെന്ന് മല്ലികാർജുൻ ഖാർഗെയും അഭ്യർത്ഥിച്ചു. 59 സീറ്റുകളിലേക്കാണ് രണ്ടു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി

അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസിൽ കേന്ദ്ര സർക്കാരിന് ആശ്വാസം.  പദ്ധതിക്കെതിരായ എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തി വെച്ചതിനെതിരായ ഹർജിയും തള്ളി. കേന്ദ്രസർക്കാർ 2022 ജൂൺ 14-ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

ദില്ലിയിൽ സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം തുടരുന്നു. പ്രതിഷേധത്തെ തുടർന്ന് സംഘർഷം. സിസോദിയയെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും. മദ്യനയത്തിൽ അഴിമതിയാരോപിച്ചുള്ള കേസിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ രണ്ടാമത്തെ പ്രധാന നേതാവും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറ വിശ്വസ്തനുമായ നേതാവാണ് സിസോദിയ. ക്രിമിനൽ ഗൂഢാലോചന, വിവരങ്ങൾ മറച്ചുവെയ്ക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമം എന്നീ വകുപ്പുകളും അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകളുമാണ്  സിസോദിയക്കെതിരെ […]

Posted inബിസിനസ്സ്

എല്‍.ഐ.സി ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി)യുടെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍. ദിനവ്യാപാരത്തിനിടെ ഓഹരി വില എക്കാലത്തെയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ഓഹരി വില താഴുന്നത്. ജനുവരി 30 മുതലുള്ള കണക്കു പ്രകാരം എല്‍ഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഓഹരി കനത്ത വില്പന സമ്മര്‍ദം നേരിട്ടത്. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്സ്, അദാനി […]

Posted inടെക്നോളജി

ലോഗോയില്‍ മാറ്റം വരുത്തി നോകിയ

60 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തങ്ങളുടെ ഐകോണിക് ലോഗോയില്‍ മാറ്റം വരുത്തി നോകിയ. വെളുത്ത സ്‌ക്രീനില്‍ നീലനിറത്തില്‍ തെളിഞ്ഞുവരുന്ന ‘നോകിയ’ ബ്രാന്‍ഡിങ് ഒരു കാലഘട്ടത്തെ തന്നെ പ്രതിനിധീകരിക്കുന്ന അടയാളമാണ്. എന്നാല്‍, ഇനി മുതല്‍ ആ ലോഗോ ഇല്ല. നോക്കിയയുടെ അപ്ഡേറ്റ് ചെയ്ത ലോഗോയില്‍ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച നോകിയ എന്ന വാക്കാണ് കാണാന്‍ കഴിയുക. കൂടാതെ പഴയ ലോഗോയുടെ നീല നിറം ഒഴിവാക്കി നിരവധി നിറങ്ങളാണ് പുതിയ ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രത്യേക കളര്‍ സ്‌കീമില്ലാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് […]

Posted inവിനോദം

‘കാളിയന്‍’ ചിത്രീകരണം ആരംഭിക്കുന്നു

ഏറെ നാളായി പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയന്‍’. സിനിമ പ്രഖ്യാപിച്ചിട്ട് ഒരുപാട് വര്‍ഷമായെങ്കിലും പിന്നീട് ചിത്രീകരണവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ കാളിയന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥ പറയുന്ന കാളിയന്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്.മഹേഷാണ്. രാജീവ് ഗോവിന്ദനാണ് നിര്‍മ്മാതാവ്. വേണാട് പടനായകന്‍ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായിരുന്ന കാളിയന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആദ്യമായി കേരളത്തിലെ തെക്കന്‍ […]

Posted inവിനോദം

മമ്മൂട്ടി നായകനായ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഫസ്റ്റ് ലുക്ക്

മമ്മൂട്ടി നായകനായി എത്തുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വേറിട്ട ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം […]

Posted inഓട്ടോമോട്ടീവ്

പോര്‍ഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള

ബെന്‍സ് എസ് ക്ലാസിനു പിന്നാലെ പോര്‍ഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള. ‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാന്‍ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഷെഫ് പിള്ള കുറിച്ചത്. പോര്‍ഷെയുടെ ഏറ്റവും വലിയ എസ്‌യുവിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ വാഹനം. ഏകദേശം 1.48 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോര്‍ഷെ ഷോറൂമില്‍ […]