ഏറെ നാളായി പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയന്’. സിനിമ പ്രഖ്യാപിച്ചിട്ട് ഒരുപാട് വര്‍ഷമായെങ്കിലും പിന്നീട് ചിത്രീകരണവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ കാളിയന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥ പറയുന്ന കാളിയന് സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്.മഹേഷാണ്. രാജീവ് ഗോവിന്ദനാണ് നിര്‍മ്മാതാവ്. വേണാട് പടനായകന് ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായിരുന്ന കാളിയന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആദ്യമായി കേരളത്തിലെ തെക്കന്‍ നാടോടി കഥകളെ ആസ്പദമാക്കുന്ന ചിത്രമാണ് കാളിയന്. ഒരു ഇതിഹാസ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒന്നിലധികം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്ന കാളിയന് ഒരു ബിഗ് ബജറ്റ് ചിത്രമാണ്.
‘കാളിയന്’ ചിത്രീകരണം ആരംഭിക്കുന്നു
