Posted inഓട്ടോമോട്ടീവ്

ബുക്കിംഗില്‍ കുതിച്ച് ജിംനിയും ഫ്രോങ്സും

ജനുവരി 12ന് നടന്ന ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച 5-ഡോര്‍ ജിംനിയും ഫ്രോങ്സും ഇതുവരെ 30,000ത്തിലധികം ബുക്കിംഗുകള്‍ നേടിയതായി കമ്പനി. മാരുതിയുടെ നെക്സ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ മുഖാന്തരമാണ് ജിംനിയും ഫ്രോങ്സും വില്‍ക്കുക. ജിംനിക്ക് 20,000 ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍, ഫ്രോങ്സിന് ഇതുവരെ ലഭിച്ചത് 10,000 ഓര്‍ഡറുകളാണ്. രണ്ട് എസ്യുവികളുടെ വില പ്രഖ്യാപനവും, ഉപഭോക്തൃ ഡെലിവറിയും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വകഭേദങ്ങളാണ് ഫ്രോങ്സിന് നല്‍കിയിരിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

കഥ പറയാനൊരു മുത്തശ്ശി

മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ് , കൃഷ്ണ , രഘു , മീനു എന്നീ കുരുന്നുകള്‍ക്ക് മുന്നില്‍ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരില്‍ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകള്‍ നിറയുന്നു. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു. ‘കഥ പറയാനൊരു മുത്തശ്ശി’. സുധ മൂര്‍ത്തി. ഡിസി ബുക്‌സ്. വില 237 രൂപ.  

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രോവിഡന്റ് ഫണ്ടില്‍നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന് ഓപ്ഷന്‍ നല്‍കാനുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയര്‍ന്ന പിഎഫ് പെന്‍ഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട് മൂന്നു മാസത്തിനുശേഷമാണ് അധികൃതര്‍ ഇതിനുള്ള നടപടി തുടങ്ങിയത്. അയ്യായിരത്തിനു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫില്‍ അടച്ചവര്‍ക്കാണ് ആനുകൂല്യം. https://unifiedportal-mem.epfindia.gov.in/memberinterface/ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കു […]

Posted inആരോഗ്യം

‘ഈറ്റിങ് ഡിസോഡര്‍’ മാനസികാരോഗ്യത്തെയും ബാധിക്കും!

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ‘ഈറ്റിങ് ഡിസോഡര്‍’ എന്നുവിളിക്കുന്ന ഈ പ്രശ്‌നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി അയച്ച് ക്രൈംബ്രാഞ്ച്

സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്.സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ്  ഡൽഹിയിലേക്ക്   അയച്ചത്. കോടതി മുഖേനയാണ് ഡൽഹിയിലെ  ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മല്ലികാർജുൻ ഖാർഗെ പ്രസിഡന്‍റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കൺട്രോൾ എന്ന് എല്ലാവർക്കുമറിയാം, ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.കർണാടകയിൽ നിന്നുള്ള നേതാവായ ഖർഗെയെ കോൺഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കർണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.

Posted inലേറ്റസ്റ്റ്

എയര്‍ ഇന്ത്യ പറക്കുകയാണ് !

എയര്‍ ഇന്ത്യ പറക്കുകയാണ്. അനന്ത വിശാലമായ ആകാശത്തെ ആഗോള വ്യോമപാതകളില്‍ ആധിപത്യം ഉറപ്പാക്കുന്ന പറക്കല്‍. എയര്‍ ഇന്ത്യയുടെ പറക്കല്‍ ടാറ്റായുടെ മാത്രമല്ല, ഇന്ത്യയുടെ പറക്കല്‍കൂടിയാണ്. യാത്രാസൗകര്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ അനേകം തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുന്ന പറക്കലാണിത്. എയര്‍ ഇന്ത്യ 470 പുതിയ വിമാനങ്ങള്‍ വാങ്ങുകയാണ്. ഫ്രഞ്ച് വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസിന്റെ 250 വിമാനങ്ങളും അമേരിക്കന്‍ കമ്പനിയായ ബോയിംഗിന്റെ 220 വിമാനങ്ങളുമാണ് വാങ്ങുന്നത്. ആറര ലക്ഷം കോടി രൂപ മുടക്കിയാണ് ഇത്രയും വിമാനങ്ങള്‍ ഒറ്റയടിക്കു വാങ്ങുന്നത്. ലോക വ്യോമയാന ചരിത്രത്തിലെ […]

Posted inലേറ്റസ്റ്റ്

കഴുകന്മാരുടെ നൃത്തം

ഈ വര്‍ഷത്തെ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ പിക്‌ചേഴ്‌സ് ഓഫ് ദ ഇയര്‍ അവര്‍ഡ് ‘ഡാന്‍സ് ഓഫ് ദ ഈഗിള്‍സ്’ എന്ന ചിത്രത്തിനാണ്. ഗരുഡ നൃത്തം. യുഎസ്എയിലെ അലാസ്‌ക ചില്‍ക്കാട്ട് ബാല്‍ഡ് ഈഗിള്‍ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് സുബ്രഹ്‌മണ്യന്‍ പകര്‍ത്തിയ ചിത്രമാണിത്. മരക്കൊമ്പില്‍ സ്വന്തം ഇരിപ്പിടം സംരക്ഷിക്കാനും പിടിച്ചടക്കാനുമായി പോരാടുന്ന കടല്‍ക്കഴുകന്മാരുടെ ചിത്രമാണ് കാര്‍ത്തികിനെ അവര്‍ഡിന് അര്‍ഹനാക്കിയത്. അയ്യായിരത്തോളം മത്സരാര്‍ത്ഥികളെ മറികടന്നാണ് കാര്‍ത്തിക് സുബ്രഹ്‌മണ്യം മികച്ച ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ടത്.  സാല്‍മണ്‍ മല്‍സ്യങ്ങളെ പിടിച്ചു ശാപ്പിടാന്‍ പ്രദേശത്തു തമ്പടിച്ചിരുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എഫ്ഐആറില്‍ ഒന്നാം പ്രതി ഉപമുഖ്യമന്ത്രിയാണെന്നും സിബിഐ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിന്റിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിന്റിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിന്റിക്കേറ്റ് അറിയിച്ചു.കെടിയുവിൽ ഗവർണറും വിസിയും ഒരുവശത്തും സർക്കാറും സിണ്ടിക്കേറ്റും മറുവശത്തുമായുള്ള പോര് ശക്തമായി.കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം […]