Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഔദ്യോഗിക തിരക്കുള്ളതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് സിഎം രവീന്ദ്രൻ

സഭ തുടങ്ങുന്ന ദിവസമായതിനാൽ ഔദ്യോഗിക തിരക്കുണ്ടെന്നും ഇന്ന് ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും  അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിയ്ക്ക് മെയിൽ അയച്ചു. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു. ഇതിനു മുൻപ് ആരോ​ഗ്യ പ്രശ്നം പറഞ്ഞ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ…പ്രതിഷേധത്തോടെ തുടക്കം.

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ. 2023 – 24 ലെ ബജററിൻമേലുളള ധനാഭ്യർത്ഥനകൾ ചർച്ചചെയ്ത് പാസാക്കുകയാണു സമ്മേളനത്തിന്റെ പ്രധാന കാര്യക്രമം. സഭയിൽ പ്രതിഷേധത്തോടെ തുടക്കം. ചോദ്യോത്തരവേളയിൽ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷ പ്രതിഷേധം. സഭയിൽ മാധ്യമ ക്യാമറകൾക്കുള്ള വിലക്ക് തുടരുന്നു. കഴിഞ്ഞ ദിവസം സഭയിൽ മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കണമെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ധനവിനിയോഗ ബില്ലും സഭ പരിഗണിക്കും. ജനുവരി 23 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു എട്ടാം സമ്മേളനം ആരംഭിച്ചത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു സമാപനം

കോൺഗ്രസിന്റെ പുനരുജ്ജീവനം രാജ്യം കാത്തിരിക്കുകയാണെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കടമ പാർട്ടിക്കുണ്ടെന്നും പ്ലീനറിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക്  “കൈകൾ കോർക്കാം രാജ്യത്തെ ഒന്നിപ്പിക്കാം” എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കാം എന്നോർമിപ്പിച്ചു കൊണ്ട് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു സമാപനം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാനമനസ്ക്കരായ കക്ഷികൾക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനത്തോടെയും, സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ ഏകാധിപത്യം എന്നീ വെല്ലുവിളികൾക്കെതിരായ പോരാട്ടത്തിൽ കക്ഷികളുമായി സഹകരിക്കുമെന്നും, പാർലമെൻറിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധനീക്കങ്ങൾക്ക് തുടർന്നും മുൻകയ്യെടുക്കുമെന്നും, […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 27

◾സാമൂഹികനീതി-ശാക്തീകരണ വിഷയത്തില്‍ ചരിത്രപ്രഖ്യാപനവുമായി കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പുരില്‍ സമാപനം. അധികാരത്തിലെത്തിയാല്‍ പത്തുവര്‍ഷം കൂടുമ്പോഴുള്ള സെന്‍സസിനൊപ്പം സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നടത്തുമെന്നും ഒ.ബി.സി. വിഭാഗത്തിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന സമ്പൂര്‍ണ സുരക്ഷാ പദ്ധതിയായ ന്യായ് നടപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി. ◾ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഎപിയും അരവിന്ദ് കെജ്രിവാളടക്കമുള്ള നേതാക്കളും

മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഎപിയും അരവിന്ദ് കെജ്രിവാളും. ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ്  ആംആദ്മി പാർട്ടി വിശേഷിപ്പിച്ചത്, കൂടാതെ  ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപി ഇടപെടലിൽ സിബിഐ വ്യാജ കേസിൽ അറസ്റ് ചെയ്തത്. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെയും പാർട്ടി പ്രവർത്തനങ്ങളിലുള്ള അതൃപ്തി കൊണ്ടാണെന്നും  ആം ആദ്മിപാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.  മദ്യനയ കേസിൽ  സിബിഐ ആസ്ഥാനത്ത് നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്ന് ആം ആദ്മി പാർട്ടി നേതൃത്വം ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്  ഇതിന് […]

Posted inബിസിനസ്സ്

വിദേശ നാണയശേഖരം 570 കോടി ഡോളര്‍ ഇടിഞ്ഞു

ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 17ന് അവസാനിച്ച ആഴ്ചയില്‍ 570 കോടി ഡോളര്‍ ഇടിഞ്ഞ് 56,127 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് ശേഖരം ഇടിയുന്നത്. വിദേശ കറന്‍സി ആസ്തിയിലെ (എഫ്.സി.എ) ഇടിവാണ് പ്രധാന തിരിച്ചടി. 450 കോടി ഡോളര്‍ താഴ്ന്ന് 49,607 കോടി ഡോളറാണ് വിദേശ കറന്‍സി ആസ്തി. കരുതല്‍ സ്വര്‍ണശേഖരം 100 കോടി ഡോളര്‍ ഇടിഞ്ഞ് 4,182 കോടി ഡോളറായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ വിദേശ നാണയശേഖരത്തില്‍ നിന്ന് […]

Posted inവിനോദം

‘എന്താടാ സജി’യിലെ ആദ്യ ഗാനം

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അര്‍ഷാദ് റഹീം ആണ്. മൃദുല വാര്യരും വില്യവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. നിവേദ തോമസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും […]

Posted inവിനോദം

അതിജീവനത്തിന്റെ കഥ പറയുന്ന ‘മറിയം’ മാര്‍ച്ച് മൂന്നിന്

വാടിപ്പോയ പെണ്‍കരുത്ത് പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അതിജീവനത്തിന്റെ കഥ പറയുന്ന ‘മറിയം’ സമകാലിക സമൂഹത്തിലെ മരവിച്ച പെണ്‍മനസുകള്‍ക്കു ഉണര്‍വേകുന്ന ചിത്രമാണ്. കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ജോയ് ഷിഹാബിബിന്‍ സംവിധാനം ചെയ്യുന്ന മറിയം മാര്‍ച്ച് മൂന്നിന് തീയേറ്ററുകളിലെത്തുന്നു. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍ , ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനില്‍ , എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ , മെല്‍ബിന്‍ […]

Posted inഓട്ടോമോട്ടീവ്

2023 ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ പുറത്തിറക്കി

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി 2023 ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ പുറത്തിറക്കി. പുതുക്കിയ എസ്യുവിയുടെ വില 15 ലക്ഷം രൂപയില്‍ തുടങ്ങി 24.07 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ന്യൂഡല്‍ഹി). 15 ലക്ഷം മുതല്‍ 22.60 ലക്ഷം രൂപ വരെയായിരുന്നു (എക്സ് ഷോറൂം) നിലവിലുള്ള ഹാരിയറിന്റെ വില. ടാറ്റ ഹാരിയാര്‍ 2023 മോഡലില്‍ 10 എഡിഎസ് സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോര്‍വേഡ് കൊളീഷന്‍ മുന്നറിയിപ്പ്, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയിന്‍ […]