രാജ്യത്ത് ഈ വര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം സ്വര്‍ണ ഡിമാന്‍ഡ് 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് സ്വര്‍ണ ഡിമാന്‍ഡ് ഉയരാന്‍ സാധ്യത. ഇത് ഉപഭോക്തൃ വിപണിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2022- ല്‍ രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് നേരിയ തോതില്‍ ഇടിഞ്ഞിരുന്നു. അതിനാല്‍, കഴിഞ്ഞ വര്‍ഷം ഡിമാന്‍ഡ് 770 ടണ്ണായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, റഷ്യ- യുക്രൈന്‍ […]
യൂട്യൂബിലൂടെ ഇനി സ്വന്തം റേഡിയോ സ്റ്റേഷനുകളും!
ഉപഭോക്താക്കള്‍ ദീര്‍ഘനാളായി കാത്തിരുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ക്രിയേറ്റ് വീഡിയോ എന്ന പുത്തന്‍ ഫീച്ചറാണ് ഇത്തവണത്തെ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. ഈ ഫീച്ചറിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് യൂട്യൂബ് മ്യൂസിക്കിന്റെ വിലയിരുത്തല്‍. നിലവില്‍, യൂട്യൂബ് തന്നെയാണ് റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, പുതിയ അപ്‌ഡേറ്റിലൂടെ ക്രിയേറ്റ് റേഡിയോ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഉപയോഗിച്ച് റേഡിയോ സ്റ്റേഷനുകള്‍ […]
ട്രെയിലര്‍ പുറത്തുവിട്ട് ‘പകലും പാതിരാവും’
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലര്‍. രജിഷ് വിജയന്‍ ആണ് നായിക. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് […]
കാസർകോട് ഗവൺമെന്റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്
കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് ലാബിലാണ് വെള്ളം പരിശോധിച്ചത്. ഗവൺമെന്റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്. അതേസമയം എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകളെയടക്കം വിമർശിച്ച മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് രമയ്ക്ക് എതിരെ നിയമ നടപടികൾക്കാണ് വിദ്യാർത്ഥികളുടെ നീക്കം.കോളേജിൽ നിന്ന് ശേഖരിച്ച കുടിവെള്ളം ലാബിൽ പരിശോധിച്ചപ്പോഴാണ് ഇത് മലിനമെന്ന് റിപ്പോർട്ട് വന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ – കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയാണ് ഇപ്പോഴത്തെ […]
‘കൊറോണ പേപ്പേഴ്‌സ്’ ടൈറ്റില്‍ ലുക്ക് എത്തി
മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സി’ന്റെ ടൈറ്റില്‍ ലുക്ക് പുറത്തെത്തി. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍. ഒപ്പം ചിത്രം എപ്പോള്‍ എത്തുമെന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും […]
സിറ്റി മോഡലുകള്‍ വന്‍ വിലക്കിഴിവില്‍
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലായ സിറ്റിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ ഔദ്യോഗിക ലോഞ്ചിന് തയ്യാറായിക്കഴിഞ്ഞു. ഇതിനകം നിലവിലെ സിറ്റി മോഡലിന് 70,000 രൂപയിലധികം കിഴിവ് നല്‍കി വിറ്റു തീര്‍ക്കാനാണ് ഹോണ്ടയുടെ ശ്രമം. സെഡാന്റെ മാനുവല്‍, സിവിടി പതിപ്പുകളില്‍ ഹോണ്ട കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സിറ്റിയുടെ മാനുവല്‍ വേരിയന്റുകളില്‍ പരമാവധി ആനുകൂല്യം ലഭ്യമാണ്. 30,000 രൂപ വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 32,493 രൂപയുടെ സൗജന്യ ആക്സസറികള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു . ഇവ കൂടാതെ, […]
ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും
ഇന്ത്യയുടെ ചിരന്തനമായ സാംസ്‌കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്‍ന്ന മഹാസംസ്‌കൃതിയുടെ പ്രകാശമുദ്രകള്‍ കാണാന്‍ കഴിയും. കാവ്യചേതസ്സായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതിഭ തിളങ്ങുന്ന, സൗമ്യവും ദൃഢവും വിവേകപൂര്‍ണ്ണവുമായ ലേഖനങ്ങള്‍. ‘ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും’. വിഷ്ണുനാരായണന്‍ നമ്പൂതിരി. മാതൃഭൂമി ബുക്‌സ്. വില 204 രൂപ.
ചര്‍മരോഗങ്ങള്‍ക്കുള്ള മരുന്ന് മദ്യപാനികളെ ചികിത്സിക്കാനും!
സാധാരണ ചര്‍മരോഗങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മദ്യപാനത്തിന് അടിമകളായവരെ ചികിത്സിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. അപ്രെമിലാസ്റ്റ് എന്ന ഈ മരുന്ന് ഉപയോഗിച്ചവരുടെ മദ്യപാനശീലം പാതിയായി(ദിവസം അഞ്ച് ഡ്രിങ്കില്‍ നിന്ന് രണ്ട് ഡ്രിങ്ക്) കുറയ്ക്കാന്‍ സാധിച്ചതായി അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. സോറിയാസിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കെല്ലാം എതിരെ ഉപയോഗിക്കുന്ന ഒരു ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നാണ് എഫ്ഡിഎ അംഗീകാരമുള്ള അപ്രെമിലാസ്റ്റ്. മദ്യപാനത്തിന് യാതൊരു ചികിത്സയും സ്വീകരിച്ചിട്ടില്ലാത്ത 51 പേരില്‍ 11 ദിവസക്കാലത്തേക്കാണ് പരീക്ഷണം […]
പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്ന ശുപാർശ തള്ളി മുഖ്യമന്ത്രി
പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ഈ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. […]
ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യംചെയ്യലിന് സിബിഐക്ക് മുന്‍പില്‍ ഹാജരാകും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തുന്നത്. ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് സിബിഐ സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒരാഴ്ചകൂടി സമയം വേണമെന്ന സിസോദിയയുടെ ആവശ്യം നേരത്തെ സിബിഐ അംഗീകരിച്ചിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. തന്നെ […]
