ധനുഷ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘വാത്തി’യുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതുവരെ നേടിയത് 75 കോടി രൂപയാണ്. തമിഴകത്ത് ഗ്യാരന്റിയുള്ള നടന്‍ എന്ന തന്റെ സ്ഥാനം അടിവരയിടുകയാണ് ധനുഷ് ‘വാത്തി’യിലൂടെ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും […]
സ്‌പൈ ത്രില്ലര്‍ ‘ധ്രുവനച്ചത്തിരം’ റിലീസിന്
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘ധ്രുവനച്ചത്തിരം’ ഒടുവില്‍ റിലീസിന് തയ്യാറാകുന്നു. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികള്‍ ഹാരിസ് ജയരാജ് തുടങ്ങി. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ല്‍ സമ്മര്‍ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു സ്‌പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, […]
റെഡ് ഡാര്‍ക്ക് എഡിഷനുമായി നെക്സോണ്‍, ഹാരിയര്‍, സഫാരി
ടാറ്റ മോട്ടോഴ്സിന്റെ ത്രിമൂര്‍ത്തികള്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലുകളാണ് നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ. ഡാര്‍ക്ക് എഡിഷനായും കാസിരംഗ എഡിഷനായും എത്തി ഹിറ്റായ ഈ വാഹനങ്ങളുടെ മറ്റൊരു എഡിഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. റെഡ് ഡാര്‍ക്ക് എഡിഷന്‍ എന്ന പേരില്‍ എത്തിയിട്ടുള്ള ഈ വാഹനത്തെ അലങ്കരിക്കുന്ന കറുപ്പ്-ചുവപ്പ് നിറങ്ങളുടെ കോംമ്പിനേഷനാണെന്നതാണ് പ്രധാന സവിശേഷത. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ നെക്സോണും ഡീസല്‍ എന്‍ജിന്‍ ഹാരിയറും ആറ്, ഏഴ് സീറ്റിങ് ഓപ്ഷനുകളില്‍ സഫാരിയുടെയും റെഡ് ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നുണ്ട്. നെക്സോണ്‍ റെഡ് […]
അവനോട് പറയാനുള്ളത്
സ്ത്രീപക്ഷത്തു നില്‍ക്കുന്ന കവിതകളുടെ ഒരു വിവര്‍ത്തന സമാഹാരമാണ് ‘അവനോട് പറയാനുള്ളത്’. വിവിധ ഭാഷകള്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത 29 കവിതകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്. അമൃതാ പ്രീതം, അനാമിക, അരുന്ധതി സുബ്രഹ്മണ്യം, അസാവരി കാക്‌ഡേ, ഫാറൂഖ് ഫറോഖ്‌സാദ്, ജ്യോത്സ്‌നാ മിലന്‍, കാത്യായനി, കവിതാ മഹാജന്‍, മന്ദാക്രാന്ത സെന്‍, മല്ലിക അമര്‍ഷേക്ക്, പ്രതിഭാ നന്ദകുമാര്‍, മാലതി മൈത്രി, സല്‍മ, റാബിയ ബസ്രി, നിശിഗന്ധ, പോപ്പതി ഹിരാനന്ദാനി, തെന്‍ട്രല്‍ മധു, സാദിയാ മുഫാരെ, കൊണ്ടെപ്പുഡി നിര്‍മല, പ്രവീണ്‍ ഷാക്കിര്‍ […]
ചായയും ബിസ്‌കറ്റും വെറും വയറ്റില്‍ വേണ്ട!
ചായയും ബിസ്‌കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബിസ്‌കറ്റ് കഴിക്കുമ്പോള്‍ ഒരു ഊര്‍ജമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചായ-ബിസ്‌കറ്റ് കോമ്പിനേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിച്ചാല്‍, നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ ഉപയോഗം മലബന്ധത്തിലേക്ക് നയിച്ചേക്കാം. ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ബിസ്‌ക്കറ്റിലെ പഞ്ചസാരയുടെ അംശം കാരണം ചായയുടെ […]
രാത്രി വാര്‍ത്തകള്‍
റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോരും ആരോപണങ്ങളും. എഐസിസി അംഗങ്ങളെ നിശ്ചയിച്ചത് ആരോടും കൂടിയാലോചിക്കാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരേയാണ് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിച്ചത്. പാര്‍ട്ടിയെക്കാള്‍ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടിയാണ് വലുത്. ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല. തീരുമാനങ്ങള്‍ എല്ലാവരോടും ആലോചിച്ചുകൊണ്ടാണെന്നും […]
കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ബിജെപി ദേശീയ നേതാക്കളുടെ ആവശ്യമാണെന്ന് കെ സുധാകരന്‍ ആക്ഷേപിച്ചു. തങ്ങള്‍ക്ക് സിപിഐഎമ്മിന്റെ ഒരു സഹായവും വേണ്ടെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.കോണ്‍ഗ്രസ് വിമുക്ത ഭാരതം വേണമെന്ന ബിജെപിയുടെ ലക്ഷ്യം തന്നെയാണ് സിപിഐഎമ്മും പങ്കുവയ്ക്കുന്നതെന്ന് കെ സുധാകരന്‍ പറയുന്നു. ഇന്ത്യയിലെ സിപിഐഎം എന്ന് പറയുന്നില്ല. കേരളത്തിലെ സിപിഐഎം ഇങ്ങനെയാണ്. അവര്‍ക്ക് സംരക്ഷിക്കാന്‍ ധാരാളം താല്‍പര്യങ്ങളുണ്ട്. അത് എങ്ങനെയും സംരക്ഷിക്കുന്നതിന് ബിജെപി […]
കെഎസ്ആര്‍ടിസിയിലെ നിർബന്ധിത വിആര്‍എസ് നീക്കം ദുരുദ്ദേശപരം : കെ എസ് ടി എംപ്ലോയീസ് സംഘ്
കെഎസ്ആര്‍ടിസിയിലെ നിർബന്ധിത വിആര്‍എസ് നീക്കം ദുരുദ്ദേശപരവും സ്ഥാപനത്തെ തകർക്കാനുള്ള ഇടതു സർക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘം കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാർ പൊതുഗതാഗതത്തിന് മൂലധന നിക്ഷേപമായി 1000 ബസുകൾ സംസ്ഥാനത്തിന് അനുവദിച്ച സമയത്ത് കെഎസ്ആര്‍ടിസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് വരുത്തിത്തീർത്ത് ഈ ബസുകൾ കെ സ്വിഫ്റ്റിന് ന് നേടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.കേരളത്തിന്‍റെ പൊതു ഗതാഗത രംഗത്ത് സർക്കാർ പങ്കാളിത്തം ഇല്ലാതാക്കി സ്വകാര്യ കുത്തകകൾക്ക് പൊതു ഗതാഗതം തീറെഴുതാനുള്ള ഇടത് ഭരണകൂട ഗൂഢാലോചന ഇതിന്റെ പുറകിലുണ്ടെന്നും സംഘടന […]
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതിപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതിപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്‍റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയത് എന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. രണ്ട് വൃക്കകളും തകരാറിലായ വ്യക്തിയെ വ്യക്തിപരമായി അറിയാം. വരുമാനം 2 ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എംഎല്‍എ എന്ന നിലയിലാണ് താന്‍ ഒപ്പിട്ടതെന്നും സതീശന്‍ പറഞ്ഞു.വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടത് സര്‍ക്കാരാണെന്നും ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും […]
