ആഗോള വിപണി കീഴടക്കാന്‍ ടെക്‌നോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്ന ടെക്‌നോ പോപ് 7 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 8000 രൂപയില്‍ താഴെ മാത്രം വില വരുന്ന ഈ ഹാന്‍ഡ്‌സെറ്റുകളില്‍ ആകര്‍ഷകങ്ങളായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.56 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 720ണ്മ1612 പിക്‌സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. മീഡിയടെക് ഡെമന്‍സിറ്റി എംടി6761 ഹീലിയോ എ22 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. […]
‘എലോണ്‍’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മാര്‍ച്ച് 3 മുതല്‍
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ‘എലോണ്‍’. ജനുവരി 26നു റിലീസിനെത്തിയ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മാര്‍ച്ച് 3 മുതല്‍ ചിത്രം കാണാം. ഒടിടിക്ക് വേണ്ടി നിര്‍മിച്ച സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെ പറ്റി മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച വന്നത് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം എലോണ്‍ തിയേറ്റര്‍ റിലീസാണെന്ന് അറിഞ്ഞ സമയത്തായിരുന്നു. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ മനുഷ്യനാണ് കാളിദാസന്‍ (മോഹന്‍ലാല്‍). ഒന്നാം ലോക്ക്ഡൗണ്‍ സമയത്ത് എന്തോ ആവശ്യത്തിന് […]
‘സെല്‍ഫി’ക്ക് ബോക്സോഫീസില്‍ മോശം തുടക്കം
അക്ഷയ് കുമാറിന്റെ പുതിയ ചിത്രവും ബോക്സോഫീസില്‍ ദുരന്തമെന്ന് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച ‘സെല്‍ഫി’ക്ക് തിയേറ്ററില്‍ തണുപ്പന്‍ പ്രതികരണം. മോശം തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രം വളരെ ചെറിയ തുക മാത്രമേ ബോക്സോഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. ആദ്യത്തെ കണക്കുകള്‍ പ്രകാരം ഈ ചിത്രം 2 കോടി മുതല്‍ 2.50 കോടി വരെ നേടാം എന്നാണ് പറയപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്‍ അടക്കം നിരീക്ഷിച്ച് ബിസിനസ് […]
ഒരുലക്ഷം വില്‍പ്പന പിന്നിട്ട് ഹണ്ടര്‍ 350
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഒരുലക്ഷം എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി അറിയിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ നഗര രൂപത്തിലുള്ള യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് 1.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ആണ് ഹണ്ടര്‍ 350 എത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹണ്ടര്‍ 350. ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. റെട്രോയും മെട്രോയും ഉണ്ട്. റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപയും (എക്‌സ് ഷോറൂം) മെട്രോ വേരിയന്റിന് 1.68 ലക്ഷം രൂപയുമാണ് […]
പെലെ ഇതിഹാസത്തിന്റെ ഇതിഹാസം
കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല. വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം. ‘പെലെ ഇതിഹാസത്തിന്റെ ഇതിഹാസം’. അനന്യ […]
ഉച്ചസമയത്തെ വ്യായാമം അകാലമരണം തടയും!
വ്യായാമം ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതില്‍ പ്രധാനസ്ഥാനമാണ് വ്യായാമത്തിനുള്ളത്. വ്യായാമം പലസമയങ്ങളില്‍ ചെയ്യുന്നവരുണ്ട്. ചിലര്‍ രാവിലെകളിലാണ് വര്‍ക്കൗട്ടിന് സമയം കണ്ടെത്തുന്നതെങ്കില്‍ ചിലര്‍ക്ക് സൗകര്യപ്രദം വൈകുന്നേരങ്ങളാണ്. പുതിയ പഠനം പറയുന്നതനുസരിച്ച് ഉച്ചസമയത്തെ വ്യായാമമാണ് രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദം. ഇത് അകാലമരണം തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത കുറവുള്ള സമയവുമാണ് ഉച്ചതിരിഞ്ഞുള്ള സമയമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വ്യായാമം ചെയ്യുന്നവര്‍ വര്‍ക്കൗട്ടൊന്നും ചെയ്യാത്ത […]
മധ്യാഹ്ന വാര്‍ത്തകള്‍/ Mid day news. Febru. 25
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി. 50 വയസു കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. വിആര്‍എസ് നല്‍കാനുള്ള 7500 പേരുടെ പട്ടികയും തയാര്‍. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവ് 50 ശതമാനം കുറയ്ക്കാനാണ് നീക്കം. 26,000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ പതിനയ്യായിരം ജീവനക്കാര്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി […]
റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ചൈന
റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി […]
ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ്
ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ്.
സാമ്പത്തിക തിരിമറി പരാതികളിൽ പികെ ശശിക്കെതിരായ അന്വേഷണം ഇന്ന് തുടങ്ങും
സാമ്പത്തിക തിരിമറി പരാതികളിൽ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ അന്വേഷണം ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ശശിക്കെതിരെ പരാതി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും സ്വീകരിക്കും. എന്നാൽ എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളിൽ ഗൗരവമായ സമീപനം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പികെശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സിപിഎം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് […]
