Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി

രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി.രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ള ആർക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്കാരത്തിലേക്കും മടങ്ങിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന് ജസ്റ്റിസ്‌ കെ എം ജോസഫ് അദ്ധ്യക്ഷനായ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പരമോന്നത കോടതികളെ പോലും കേന്ദ്രസര്‍ക്കാര്‍ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ കൊളീജിയം സംവിധാനത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ജഡ്ജി നിയമന അധികാരംപോലും കവര്‍ന്നെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിനും സെന്‍സര്‍ഷിപ്പിനും വിധേയമാകുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. (ജുഡീഷ്യറിയിലും താമരക്കുളം… https://youtu.be/YhKCbGDuIGU ) പൂര്‍ണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ല പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി […]

Posted inബിസിനസ്സ്

അദാനി ഗ്രൂപ്പിലെ എല്‍ഐസി നിക്ഷേപങ്ങള്‍ നഷ്ടത്തിലേക്ക്

അദാനി ഗ്രൂപ്പിലെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ നിക്ഷേപങ്ങള്‍ നഷ്ടത്തിലേക്ക്. എല്‍.ഐ.സിയുടെ ഓഹരികള്‍ അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍.ഐ.സിയുടെ അദാനി കമ്പനികളിലെ നിക്ഷേപം 35,917 കോടി രൂപ ആയിരുന്നു. ഇതില്‍ ഏകദേശം 30,127 കോടി ചെലവഴിച്ചാണ് അദാനി കമ്പനികളുടെ ഓഹരികള്‍ വാങ്ങിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതോടെ എല്‍.ഐ.സിയുടെ നിക്ഷേപത്തിനും തിരിച്ചടിയേറ്റു. കഴിഞ്ഞ ദിവസം അദാനി കമ്പനികളുടെ എല്‍.ഐ.സിയുടെ നിക്ഷേപത്തിന്റെ മൂല്യം 30,127 കോടിയില്‍ നിന്നും […]

Posted inവിനോദം

ധ്രുവ സര്‍ജയുടെ ‘മാര്‍ട്ടിന്‍’ ടീസര്‍

ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് ‘മാര്‍ട്ടിന്‍’. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നു. ധ്രുവ് സര്‍ജയുടെ അമ്മാവനും തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗുമായ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവര്‍ അടങ്ങുന്ന വലിയ താര നിര തന്നെ […]

Posted inവിനോദം

സൗബിന്‍ ഷാഹിന്റെ ‘അയല്‍വാശി’ ഏപ്രില്‍ 21ന്

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അയല്‍വാശി’ ഏപ്രില്‍ 21ന് തീയേറ്ററുകളില്‍ എത്തും. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പെരാരി സഹനിര്‍മ്മാതാവുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്സിന്റെ സഹോദരനും പൃഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇര്‍ഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് അയല്‍വാശി. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിഖില വിമല്‍, ലിജോ മോള്‍, ബിനു പപ്പു, നെസ്ലിന്‍, ഗോകുലന്‍, കോട്ടയം […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍

കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍ എത്തുന്നു. ഒരു ലക്ഷത്തില്‍ താഴെ വിലയുമായി ഓല എസ് വണ്‍ എയറിനോട് മത്സരിക്കാനാണ് പുതിയ മോഡലിനെ ഏഥര്‍ വിപണിയിലെത്തിക്കുന്നത്. നിലവിലെ ഏഥര്‍ സ്‌കൂട്ടറുകളില്‍ നിന്ന് വലിയ രൂപ മാറ്റം പുതിയ മോഡലിനുണ്ടാകില്ല. ടൂബിലാര്‍ ഷാസിയിലായിരിക്കും വാഹനം നിര്‍മിക്കുന്നത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാകും വാഹനത്തിന്.ഏഴു ഇഞ്ച് ടച്ച് സ്‌കീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ മോഡലിലുണ്ടാകും. ഇലക്ട്രിക് മോട്ടറിന്റെയോ വാഹനത്തിന്റെയോ കൂടുതല്‍ വിവരങ്ങള്‍ […]

Posted inപുസ്തകങ്ങൾ

പ്രിയപ്പെട്ട ഫയദോര്‍

നാടകീയമായ നോവല്‍ പരിസരങ്ങളിലൂടെ സീമാതീതമായ അതിശയങ്ങളുടെ ലോകം കാട്ടിത്തന്ന വിശ്വസാഹിത്യകാരന്‍ ദസ്തയവ്‌സ്‌കിയുടെ ജീവിതകഥ നോവല്‍ രൂപത്തില്‍. മനുഷ്യമനസ്സെന്ന കടങ്കഥയുടെ ഉത്തരം കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമായിരുന്നു ദസ്തയവ്‌സ്‌കിയുടെ സാഹിത്യജീവിതം. സാഹോദര്യം, മാനവികത, സ്വയം നവീകരണം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, മനുഷ്യമനസ്സിനെ അഗാദമായി വിലയിരുത്തിയ അദ്ദേഹത്തിന്റെ പീഢകള്‍ നിറഞ്ഞ ജീവിതത്തിന്റെ, എഴുത്തിന്റെ, ദര്‍ശനത്തിന്റെ, മൗലികതയുടെ അന്തര്‍ധാരകള്‍ അനാവരണം ചെയ്യുന്ന കൃതി. ‘പ്രിയപ്പെട്ട ഫയദോര്‍’. പി. സുനില്‍കുമാര്‍. സൈന്‍ ബുക്‌സ്. വില 218 രൂപ.  

Posted inആരോഗ്യം

കോളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഉയരുന്നു

വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന കോളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഇന്ത്യയില്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് കുറവാണെങ്കിലും രോഗസങ്കീര്‍ണതകള്‍ തടയുന്നതിന് 45 വയസ്സിന് മുകളിലുള്ളവര്‍ ആവശ്യമായ രോഗനിര്‍ണയ പരിശോധനകള്‍ നടത്തണമെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളോറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നാം ഘട്ടത്തിലെത്തിയ കേസുകളില്‍ 70 മുതല്‍ 75 ശതമാനം കേസുകളില്‍ രോഗിയെ രക്ഷിക്കാനാകും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആ‍ർപ്പുവിളിക്കുന്നതെന്ന് പ്രധാനമന്ത്രി

മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആ‍ർപ്പുവിളിക്കുന്നതെന്നും പ്രധാനമന്ത്രി മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. കുടുംബത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സർക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.മതം നോക്കിയല്ല സർക്കാർ ഇടപെടുന്നത്. കേരളത്തിലെ നഴ്സുമാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. അവർ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പോയവരായിരുന്നു. താലിബാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു

ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം.ഒൻപത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എൻഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.