ഓസ്ട്രേലിയയിലെ ഒരു നഗരം ഡോക്ടര്‍മാരെ തേടുകയാണ്. ആറര കോടി രൂപ പ്രതിഫലം തരും. അതായത് എട്ടു ലക്ഷം ഡോളര്‍. ശമ്പളം മാത്രമല്ല, നാലു കിടപ്പുമുറികളുള്ള ഒരു വീടും താമസിക്കാന്‍ തരും. ഓസ്ട്രേലിയയിലെ വീറ്റ്‌ബെല്‍റ്റ് മേഖലയിലുള്ള ക്വാറാഡിംഗ് എന്ന നഗരത്തിലേക്കാണു ഡോക്ടര്‍മാരെ ആവശ്യമുള്ളത്. ശമ്പളത്തിനു പുറമേ ബോണസും ഇന്‍സെന്റീവും നല്‍കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ തീരുമാനിക്കുന്ന ഡോക്ടര്‍ക്ക് 12,000 ഡോളറും അഞ്ചു വര്‍ഷത്തിലധികം ജോലി ചെയ്യുകയാണെങ്കില്‍ 23,000 ഡോളറും ബോണസായി ലഭിക്കും. വളരെ ചെറിയ നഗരമായ ഇവിടെ […]
ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്
ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ നടക്കും. വിമർശനങ്ങൾ നടത്താനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ സർക്കാരിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു. മതപനിരപേക്ഷത അടക്കമുള്ളവ അംഗീകരിക്കാത്ത സംഘപരിവാർ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നു. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. […]
ഇന്ത്യന്‍ വംശജന്‍ ലോകബാങ്ക് തലപ്പത്തേക്ക്
ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റാകും. മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒ അജയ് ബംഗയെ ലോകബാങ്കിന്റെ തലവനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണു നാമനിര്‍ദ്ദേശം ചെയ്തത്. 2016 ല്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ച പ്രതിഭയാണ് ഇദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസ്വര സമ്പദ്വ്യവസ്ഥകളിലേക്കു നിക്ഷേപം കൊണ്ടുവരന്ന കമ്പനികളെ നയിക്കുകയും ചെയ്ത അജയ് ബംഗ ലോക ബാങ്കിനെ നയിക്കാന്‍ മികച്ച ലീഡറാണെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യയില്‍ വളര്‍ന്ന അജയ് ബംഗയ്ക്ക് വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ദാരിദ്ര്യം പോലുള്ള […]
കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ വൈ എഫ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. മാടൻനടയിൽ ആർവൈഎഫ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും, എസ് എൻ കോളജ് ജംഗ്ഷനിലും കരിങ്കൊടി പ്രതിഷേധം നടത്തി.
പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അങ്ങനെ ചിലർ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് പിണറായി സർക്കാരിന്റെ പ്രവർത്തനം. അതിനാൽ കടം വാങ്ങി മൂലധന നിക്ഷേപം നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട്ട് ജനകീയ പ്രതിരോധ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകൾ പരിഹരിച്ച് യാത്ര തിരിക്കും
കോഴിക്കോട് – ദമാം എയർ ഇന്ത്യവിമാനം കോഴിക്കോട് നിന്നും ടേക്ക് ഓഫ് ചെയ്ത സമയത്ത് പൈലറ്റിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടാവാം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. പൈലറ്റിനെ താൽക്കാലികമായി ഡ്യൂട്ടിയിൽ നിന്നും നീക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകൾ പരിഹരിച്ച് യാത്ര തിരിക്കും. യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ ദമാമിലേക്ക് കൊണ്ടുപോവും. സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ […]
കെഎസ്ആർടിസിയിൽ ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ മാനേജ്‌മെന്റ് നടപടിയിൽ എതിർപ്പ് അറിയിച്ച് ജീവനക്കാർ
കെഎസ്ആര്‍ടിസി അക്കൗണ്ടിലെ പണം ഉപയോഗിച്ചും ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിച്ചും എല്ലാ മാസവും അഞ്ചാം തിയതി ആദ്യ ഗഡുവും സർക്കാർ സഹായം കിട്ടുന്നതോടെ ബാക്കിയും നൽകാനായിരുന്നു മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നത്. ശമ്പളം ഗഡുക്കളായി നൽകാൻ ആഗ്രഹിക്കാത്തവർ നാളേയ്ക്കകo സമർപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. തവണകളായി ശമ്പളം നൽകാനുള്ള നടപടിയിൽ വിശദീകരണം തേടിയ ഹൈക്കോടതി. വിഷയത്തിൽ അടുത്ത ബുധനാഴ്ച്ചയ്ക്കകം മറുപടി നൽകാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജീവനക്കാർ മാനേജ്‌മെന്റ് നടപടിയിൽ എതിർപ്പ് […]
മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം എടപ്പാടി പളനിസ്വാമിയുടെ ശക്തി പ്രകടനമായി മാറി.
എടപ്പാട് പളനി സ്വാമിയുടെ ശക്തി പ്രകടനമായിരുന്നു ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം. പാർട്ടി നേരത്തേ തന്നെ കൈയ്യിലായെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തിനുള്ള നിയമപരമായ അംഗീകാരത്തിനായി തുടർന്ന നിയമയുദ്ധം വിജയിച്ചതിന് ശേഷം ഏറ്റവും വിശ്വസ്ഥരായ പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് ഇപിഎസ് എത്തിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു എടപ്പാടി പളനിസ്വാമി . കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിന് ശേഷം ആദ്യമായി ചെന്നൈയിൽ എത്തിയ ഇപിഎസിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡിഎംകെ […]
ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി
ജനുവരി 25നാണ് ഹിൻഡൻബർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത് വിടുന്നത്. ഈ റിപ്പോർട്ട് വന്ന് ഒരു മാസമാകാറാകുമ്പോൾ ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം ഒരു നിർദ്ദേശവും കോടതികൾക്ക് നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എംഎൽ ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോളാണ് കോടതി ഇക്കാര്യം […]
