ലോക സാമ്പത്തികരംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജി-20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും ദരിദ്രരെ എങ്ങനെ സഹായിക്കാമെന്നതായിരിക്കണം ജി -20 രാജ്യങ്ങളുടെ പ്രധാനലക്ഷ്യമെന്ന് മോദി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയുന്ന കാലമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസ്യതയോടെ പണമിടപാടുകൾ നടത്താനാകണം. ഇന്ത്യയുടെ യുപിഐ സംവിധാനം ഇതിനുദാഹരണമാണ്. യുപിഐ ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി യോഗത്തിൽ പറഞ്ഞു. അതോടൊപ്പം വടക്ക് […]
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 24
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു നാമനിര്‍ദ്ദേശ രീതി തുടരും. പ്ളീനറി സമ്മേളനത്തിനു മുന്നോടിയായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പു വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ◾കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടര മണിക്കൂര്‍ പറന്ന് ഇന്ധനം കുറച്ചശേഷം […]
നാമനിര്‍ദ്ദേശ രീതി തുടരാൻ പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയിൽ ധാരണയായി
നാമനിര്‍ദ്ദേശ രീതി തുടരാൻ പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയിൽ ധാരണയായി . കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ലെന്നും, നാമനിര്‍ദ്ദേശ രീതി തുടരാനും നിര്‍ണായക തീരുമാനമെടുത്തു.യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്.പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍, ലോക്സഭ തെരഞ്ഞടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് […]
തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനും ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഇ പി ജയരാജന്‍
തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായി സംഭവിച്ചതാണിതെല്ലാമെന്നും ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനായി കൊച്ചിയില്‍ പോയി മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും ഇ പി ജയരാജൻ വിശദീകരിച്ചു. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാളെന്നും, അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നെന്നും, ഇ പിക്ക് അന്ന് […]
സിമന്റ് ഉപഭോഗത്തില്‍ 11 ശതമാനം വര്‍ദ്ധന
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടതോടെ സിമന്റ് ഉപഭോഗത്തില്‍ വന്‍ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ 10 മാസത്തെ കണക്കുകള്‍ പ്രകാരം, സിമന്റ് ഉപഭോഗത്തില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് ഉപഭോഗം 7 ശതമാനം മുതല്‍ 9 ശതമാനം വരെ ഉയര്‍ന്ന് 425 മില്യണ്‍ ടണ്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും സിമന്റ് ഉപഭോഗം ഉയരാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ […]
ലാവ യുവ 2 പ്രോ വിപണിയിലെത്തി
ഇന്ത്യന്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് ലാവ യുവ 2 പ്രോ വിപണിയിലേക്ക്. 6.5 ഇഞ്ച് എച്ച്ഡി+ നോച്ച് ഡിസ്പ്ലേയും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ബജറ്റ് ഫോണ്‍ വരുന്നത്. മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസര്‍. ലാവ യുവ 2 പ്രോയുടെ അടിസ്ഥാന വില 7,999 രൂപയാണ്. ഇത് 4 ജിബി റാമിനൊപ്പം വരുന്നു. ഒക്ടോബറില്‍ അവതരിപ്പിച്ച ലാവ യുവ പ്രോയുടെ പരിഷ്‌കരിച്ച മോഡലാണിത്. ഗ്ലാസ് വൈറ്റ്, ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ലാവെന്‍ഡര്‍ എന്നീ മൂന്ന് […]
ജ്യോതിക, മമ്മൂട്ടി ചിത്രം കാതല്‍ ഏപ്രില്‍ 20ന്
തമിഴ് നടി ജ്യോതികയും മമ്മൂട്ടിയുമൊന്നിക്കുന്ന ചിത്രം കാതലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 20ന് ചിത്രം റിലീസ് ചെയ്തേക്കും. ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ […]
‘ദ് പോപ്‌സ് എക്‌സോസിസ്റ്റ്’ ട്രെയിലര്‍
റസല്‍ ക്രോ വൈദികനായി എത്തുന്ന ഹൊറര്‍ ചിത്രം ‘ദ് പോപ്‌സ് എക്‌സോസിസ്റ്റ്’ ട്രെയിലര്‍ റിലീസ് ചെയ്തു. ജൂലിയസ് അവെറി സംവിധാനം ചെയ്യുന്ന ചിത്രം വത്തിക്കാനിലെ ചീഫ് എക്‌സോസിസ്റ്റ് ആയിരുന്ന വൈദികന്‍ ഗബ്രിയേലെ അമോര്‍ത്തിന്റെ കഥയാണ് പറയുന്നത്. ഡാനിയല്‍ സൊവാറ്റോ, അലക്‌സ് എസോ, ഫ്രാങ്കോ നീറോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഈ വര്‍ഷം ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യും. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.
ബൗണ്‍സ് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍
ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. 96,799 രൂപ എക്‌സ്-ഷോറൂം വിലയിലാണ് അവതരണം. മോഡല്‍ ലിമിറ്റിഡ് യൂണിറ്റുകളില്‍ മാത്രമാണ് എത്തുക. ടോപ്പ് എന്‍ഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷന് ഏകദേശം 16,800 രൂപ വില കൂടുതലാണ്. മോഡലിന് സ്പോര്‍ട്ടി ബ്ലാക്ക് കളറിലുള്ള ഫ്‌ലോര്‍ബോര്‍ഡ് പാനലുകളും ‘ലിമിറ്റഡ് എഡിഷന്‍’ ബാഡ്ജും ഗ്രാബ് റെയിലിന് താഴെ സ്ഥാപിച്ചിരിക്കുന്ന സൈഡ് പാനലില്‍ ഇരുണ്ട ചാരനിറം/വെള്ളി വരയും ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായി, […]
കാഴ്ചവട്ടം
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്‍. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്‍. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര്‍, ശങ്കരാടി, രവീന്ദ്രന്‍ മാസ്റ്റര്‍, പത്മരാജന്‍, ഭരതന്‍, ഒടുവില്‍ ഉണ്ണിക്കൃഷണന്‍ എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്‍ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്‍ക്കുന്ന ഒരു ബര്‍ഗ് മാന്‍ ചിത്രം പോലെ. ആത്മ സ്പര്‍ശിയാണ് ഈ കഥനങ്ങള്‍. തന്റെ പ്രതിഭാവിശേഷം […]
