കോവിഡ് രോഗമുക്തരായി രണ്ട് വര്‍ഷത്തിനു ശേഷവും പല രോഗികളുടെയും ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ തുടരുന്നതായി നെഞ്ചിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. പല അവയവങ്ങള്‍ക്കും കോവിഡ് ദീര്‍ഘകാല നാശമുണ്ടാക്കാമെന്ന സംശയങ്ങളെ ശരി വയ്ക്കുന്നതാണ് പുതിയ പഠനങ്ങള്‍. വുഹാനിലെ ഹുവാസ് ഹോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട പഠനം വ്യക്തമായ സൂചനകള്‍ ഇതിനെക്കുറിച്ച് നല്‍കുന്നു. 79 പുരുഷന്മാരും 65 സ്ത്രീകളും അടക്കം 144 പേരിലാണ് പഠനം നടത്തിയത്. 2020 ജനുവരി […]
മധ്യാഹ്ന വാര്‍ത്തകള്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശ രീതി തുടരും. പ്‌ളീനറി സമ്മേളനത്തിനു മുന്നോടിയായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടര മണിക്കൂര്‍ പറന്നശേഷം തിരുവനന്തപുരത്ത് അടിയന്തിര […]
കോഴിക്കോട് നിന്നും ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻറ് ചെയ്തു
കോഴിക്കോട് ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻറ് ചെയ്തു. വിമാനം പറന്നുയർന്നപ്പോൾ റൺവെയിൽ തട്ടി എന്നാണ് സൂചന. കോഴിക്കോട് നിന്നും ദമാമിലേക്കു പുറപ്പെട്ട വിമാനത്തിന് റൺവെയിൽ തട്ടിയതിനെ തുടർന്ന് തകരാറുണ്ടായെന്നും അതിനെ തുടർന്ന് അടിയന്തിരമായി പൈലറ്റ് ലാൻറിങ്ങ് ആവശ്യപ്പെടുകയുണ്ടായി എന്നാണ് പ്രാഥമിക വിവരം.
ഭയമില്ലാതെ റിപ്പോർട്ട് ചെയ്യൂ എന്ന് ഇന്ത്യയിലെ ബിബിസി മാധ്യമ പ്രവർത്തകരോട് ഡയറക്ട്ടർ ജനറൽ ടിം ഡെയ്വന്‍
ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ഇ മെയിലൂടെയാണ് ബിബിസിയുടെ നയം വ്യക്തമാക്കി ടിം ഡെയ്വിന്‍റെ നിർദേശം.ഇന്ത്യയിലെ ബിബിസി മാധ്യമപ്രവർത്തകരോട് ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇക്കാര്യം ബിബിസി ഇന്ത്യ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജീവനക്കാർ കാണിച്ച ധൈര്യത്തിന് നന്ദി പറഞ്ഞ ടിം പക്ഷപാത രഹിതമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ലെന്നും അറിയിച്ചു. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുവേണ്ട എല്ലാ പിന്തുണയും ബിബിസി നൽകും, ബിബിസിക്ക് അജണ്ടയില്ലെന്നും ടിം വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ട റെയ്ഡിൽ […]
പവൻ ഖേരയുടെ മോദി വിരുദ്ധ പരാമർശത്തില്‍ അസം പോലീസ് നിയമ നടപടി തുടരും
പവൻ ഖേരയുടെ മോദി വിരുദ്ധ പരാമർശത്തില്‍ അസം പോലീസ് നിയമ നടപടി തുടരും എന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ . രാഷ്ട്രീയത്തിൽ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുതെന്ന് അദ്ദേഹം ഓർമ്മപെടുത്തി.പ്ളീനറി സമ്മേളനത്തിന് പുറപ്പെട്ട കോൺഗ്രസ് നേതാവ് പവൻഖേരയെ ഇന്നലെ ദില്ലി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്.വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു. ലഗേജിൽ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം ഖേരയെ പുറത്തിറത്തിയത്. പിന്നീട് ഖേരയെ കസ്റ്റഡിയിലെടുക്കണമെന്ന് അസം പൊലീസും ദില്ലി പൊലീസും […]
ആം ആദ്മി പാർട്ടി അംഗം കൂടെ ബിജെപിയിലേക്ക് എത്തിയതോടെ എ എ പി യുടെ നാലാമത്തെ സ്ഥാനാർത്ഥിക്ക് ജയസാധ്യത കുറഞ്ഞു
ദില്ലിയിൽ എംസിഡി സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് വേണ്ടത്.തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എഎപി കൗൺസിലർ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളും ബിജെപിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആണുള്ളത്. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടാൻ ബിജെപിക്ക് വേണ്ടത് 105 വോട്ടാണ്. തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയ ബിജെപിക്ക് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ കൂറുമാറിയ എഎപി അംഗത്തിന്റെ വോട്ട് കിട്ടിയാൽ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളെയും ജയിപ്പിക്കാൻ ആവശ്യമായ വോട്ട് ബിജെപിക്ക് ഉറപ്പിക്കാനാവും. […]
കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു
കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മണിമല പാറവിളയിൽ രാജം മരിച്ചു. ഇവരുടെ ഭർത്താവ് സെൽവരാജനെയും , മകൻ വിനീഷിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ 12.30 ന് വീടിൻറെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.
യുദ്ധം യുക്രൈന്റെ ഹൃദയത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവേൽപ്പിച്ചതായി സെലൻസ്കി
യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് വ്ലാദിമിർ സെലൻസ്കി ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറഞ്ഞത്. യുദ്ധം യുക്രൈന്റെ ഹൃദയത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവേൽപ്പിച്ചതായി സെലൻസ്കി പറഞ്ഞു. റഷ്യ യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം . ഈ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും […]
അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതായി വിജിലൻസ് കണ്ടെത്തൽ
ഓപ്പറേഷൻ സിഎംഡിആർഫിൻെറ ഭാഗമായി കൊല്ലം കളക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ വീടിൻെറ അറ്റകുറ്റപ്പണിയ്ക്കായി കൊല്ലം ശാസാതാംകോട്ട കാരാളിമുക്ക് സ്വദേശിക്ക് നാലു ലക്ഷം രൂപ അനുവദിച്ചതായി കണ്ടെത്തി. അപേക്ഷയിൽ സംശയം തോന്നിയ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. വീടിൻെറ കേട് പാട് പരിഹരിച്ചില്ലെന്ന് കണ്ടെത്തി. 2020ൽ വില്ലേജ് ഓഫീസിൽ പോയി അപേക്ഷ നൽകിയെങ്കിലും അര്‍ഹനല്ലെന്ന് അറിയിച്ച് തിരിച്ചയച്ചെന്നാണ് വീട്ടുടമയുടെ മൊഴി. പക്ഷെ ഇയാളുടെ ബാക്ക് അക്കൗണ്ടിൽ നാല് ലക്ഷം രൂപ എത്തിയിട്ടുണ്ടെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. തിരിച്ചയച്ച അപേക്ഷകന് എങ്ങനെ ദുരിതാശ്വാസം […]
ചികിത്സാ പിഴവ് ….. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണം തുടരുന്നു
ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചർച്ചയിൽ ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നതും,ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടർ സമ്മതിക്കുന്നതുമായ ദൃശ്യങ്ങൾ രോഗിയുടെ കുടുംബം പോലീസിന് കൈമാറി. അതേസമയം,മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി രോഗിയുടെ കുടുംബം പറഞ്ഞു. നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി, തുടർചികിത്സയ്ക്കായി രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. അവിടെ […]
