കോഴിക്കോട് ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻറ് ചെയ്തു. വിമാനം പറന്നുയർന്നപ്പോൾ റൺവെയിൽ തട്ടി എന്നാണ് സൂചന. കോഴിക്കോട് നിന്നും ദമാമിലേക്കു പുറപ്പെട്ട വിമാനത്തിന് റൺവെയിൽ തട്ടിയതിനെ തുടർന്ന് തകരാറുണ്ടായെന്നും അതിനെ തുടർന്ന് അടിയന്തിരമായി പൈലറ്റ് ലാൻറിങ്ങ് ആവശ്യപ്പെടുകയുണ്ടായി എന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് നിന്നും ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻറ് ചെയ്തു
