ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം ആശുപത്രി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നതും,ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടർ സമ്മതിക്കുന്നതുമായ ദൃശ്യങ്ങൾ രോഗിയുടെ കുടുംബം പോലീസിന് കൈമാറി. അതേസമയം,മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി രോഗിയുടെ കുടുംബം പറഞ്ഞു. നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി, തുടർചികിത്സയ്ക്കായി രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതായും രോഗിയുടെ കുടുംബം പറയുന്നു.അതേസമയം, ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണം തുടരുകയാണ്.
ചികിത്സാ പിഴവ് ….. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണം തുടരുന്നു
