Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി 20 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഇന്ന്

ജി 20 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഇന്ന് ബാംഗളൂരുവിൽ ആരംഭിക്കും. ധനമന്ത്രി നിർമല സീതാരാമനും ആർബി ഐ ഗവർണർ ശക്തി കാന്ത് ദാസും അദ്ധ്യക്ഷരാകുന്ന യോഗത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികൾ ഉൾപ്പെടെ എഴുപത്തിരണ്ട് പ്രതിനിധികൾ പങ്കെടുക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി പി രാജീവിനെതിരെ സിപിഐ

കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി പറഞ്ഞു. രാജഭരണകാലത്തും സർ സിപിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ മന്ത്രിക്ക് നിവേദനം നല്‍കുന്നത് നിര്‍ത്തിയെന്നും മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങൾ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.കയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കാൻ കഴിയില്ലെന്നും കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിൽ ഇല്ലെന്നും പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ജില്ലാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട്    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും തിങ്കളാഴ്ച്ച ഇഡി ചോദ്യം ചെയ്യും

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട്    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും തിങ്കളാഴ്ച്ച ഇഡി ചോദ്യം ചെയ്യും. പ്രളയ ബാധിതർക്കുള്ള വീടു നിർമ്മിക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയിൽ കോടികൾ കോഴയായി നൽകിയെന്ന് നിർമ്മാണക്കരാർ ലഭിച്ച കമ്പനി ഉടമ മൊഴി നൽകിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങൾക്കും മുൻപായി സി.എം രവീന്ദ്രനോട്   സംസാരിച്ച് ഉറപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിർദ്ദേശിച്ചതായി പ്രതികളിലൊരാൾ മൊഴി നൽകിയിരുന്നു. രവീന്ദ്രനെ മുൻപ് ഒരു തവണ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 24

◾ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നു നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരിലേക്കു നീളുകയാണ്. ◾ഡല്‍ഹി വിമാനത്താവളത്തില്‍ ആസാം പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മോചിതനായ അദ്ദേഹം കോണ്‍ഗ്രസ് പ്ളീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലെത്തി. പോലീസിന്റെ സമ്മര്‍ദംമൂലം ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് പവന്‍ ഖേരയെ ഇറക്കിവിട്ടിരുന്നു. റണ്‍വേയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.  സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തൻ്റെ തീരുമാനങ്ങൾ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ […]

Posted inലേറ്റസ്റ്റ്

നരഭോജികളോ കസേരകളില്‍ ?

തനിക്കെതിരേ വിരല്‍ ചൂണ്ടുന്നവരെല്ലാം രാജ്യദ്രോഹികള്‍. ഇതാണ് ഉത്തരത്തിലെ നരേന്ദ്രന്റെ മനോനില. അതുതന്നെയാണ് ദക്ഷിണത്തിലെ വിജയനുമുള്ളത്. എതിരഭിപ്രായം പറയുന്നവരെ കൊന്നു തിന്നുക. ഇത് ഒരുതരം നരഭോജി സംസ്‌കാരമാണ്. സഹിഷ്ണുതയുടേയും സഹവര്‍ത്തിത്തന്റേയും മഹത്തായ പാരമ്പര്യമുണ്ടായിരുന്ന നാടാണിത്. ഇപ്പോള്‍ സിബിഐ മുതല്‍ പോലീസ് വരെയുള്ള ഭരണകൂട സ്ഥാപനങ്ങളെ ഉപയോഗിച്ച് കൊന്നുതിന്നുന്ന നിലയിലേക്ക് അധപതിച്ചു. ആനപ്പുറത്തിരിക്കുമ്പോള്‍ താഴെയുള്ളവരെയെല്ലാം കീടങ്ങളായി തോന്നുന്നത് ആനപ്പുറത്ത് എഴുന്നുള്ളന്നവരുടെ മനോനിലയുടെ സവിശേഷതയാണ്. ആ മനോനിലയെ ഫാസിസമെന്നോ അധികാര ഭ്രാന്തെന്നോ വിളിക്കാനാവില്ല. കേരളത്തില്‍ കറുത്ത നിറം പോലീസ് നിരോധിച്ചിരിക്കുകയാണ്. കറുപ്പു […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഡല്‍ഹി വിമാനത്താവളത്തില്‍ ആസാം പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് പ്‌ളീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് പവന്‍ ഖേരയെ ഇറക്കിവിട്ടത്. റണ്‍വേയില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനാണ് ആസാം പോലീസിന്റെ സാഹസിക അറസ്റ്റ്. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താല്‍കാലിക വിസിയെ മാറ്റാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം

കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിന്‍സിപ്പലിനെ മാറ്റാനുള്ള നീക്കം. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

Posted inലേറ്റസ്റ്റ്

കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കോർപ്പറേഷൻ, കെഎസ്ഇബി ഉൾപ്പടെയുള്ളവർക്കാണ് നിർദേശം. മുഴുവന്‍ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാൻ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.