ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു.അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് എന്നാണ് വിവരം. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഖേര. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രൺദീപ് സുർജെവാല അടക്കമുള്ള നേതാക്കൾ ഖേരയ്ക്കൊപ്പം ഉണ്ടായിരുന്നു. റായ്പൂരിലുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്തതിന് പിന്നാലെ ദില്ലി പൊലീസ് സംഘം […]
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,440 രൂപയായി. ഇതിന് മുന്‍പ് 17നാണ് ഈ നിലവാരത്തിലേക്ക് എത്തിയത്. പിന്നീട് വില ഉയരുകയായിരുന്നു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി […]
പിട്രോണിന്റെ പുതിയ സ്മാര്‍ട് വാച്ച്
ഇന്ത്യന്‍ കമ്പനിയായ പിട്രോണിന്റെ പുതിയ സ്മാര്‍ട് വാച്ച് വിപണിയിലെത്തി. ആപ്പിള്‍ വാച്ചുമായി ഏറെ സാദൃശ്യമുള്ള പിട്രോണ്‍ ഫോഴ്‌സ് എക്‌സ്12എന്‍ ആണ് അവതരിപ്പിച്ചത്. യുവാക്കളുടെ വിപണിയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട് വാച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുമയുള്ള വാച്ച് ഫെയ്സുകള്‍, ബില്‍റ്റ്-ഇന്‍ ഗെയിമുകള്‍, ഫുള്‍-ടച്ച് 2.5ഡി കര്‍വ്ഡ് ഡിസ്പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പുതിയ വാച്ച് വരുന്നത്. പിട്രോണ്‍ ഫോഴ്‌സ് എക്‌സ്12എന്‍ സ്മാര്‍ട് വാച്ചിന്റെ എംആര്‍പി 1499 രൂപയാണെങ്കിലും ഇപ്പോള്‍ 1199 രൂപ ഓഫര്‍ വിലയ്ക്ക് ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ […]
‘ഏജന്റിലെ’ ഗാനമെത്തി ‘മല്ലി മല്ലി’
മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാല്‍ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’. മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തില്‍.’ഏജന്റിലെ’ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മല്ലി മല്ലി’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം […]
‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ ട്രെയിലര്‍
രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി നേതാവായ കഥാപാത്രമായി ചിത്രത്തില്‍ വെങ്കിടേഷ് നായകനാകുന്നു. ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ […]
ബുക്കിംഗ് തുടങ്ങി റിവര്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍
പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവര്‍ ഇലക്ട്രിക്ക്. 1.25 ലക്ഷം രൂപ ബെംഗളൂരുവില്‍ എക്‌സ്-ഷോറൂം വിലയുള്ള ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിനെയാണ് കമ്പനി അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണ രൂപകല്‍പനയോടെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത് എന്നും ഈ സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. പൂര്‍ണ്ണമായി ഡിജിറ്റല്‍ ആറിഞ്ച് കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിശാലമായ 20 ഇഞ്ച് ഫുട്ബോര്‍ഡ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. […]
ജീവിതം പ്രഭാപൂരിതമാക്കൂ
ധിഷണയുടെ വിവിധ തലങ്ങളില്‍ ജ്വലിച്ചുനിന്ന മഹാമനുഷ്യരുടെ ജീവനും അഗ്‌നിയും പേറുന്ന വാക്കുകള്‍ ജീവിത വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂത്രവാക്യങ്ങളായി പരിലസിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കണ്‍ഫ്യൂഷസിന്റെ ചിന്താശകലങ്ങള്‍, മാര്‍കസ് ഒറേലിയസിന്റെ ധ്യാനം. അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം. സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍ പ്ലേറ്റോയുടെയും സിസെറോയുടെയും സംവാദങ്ങള്‍, ഒപ്പം ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താല്‍മൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവും ഇതിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഇതില്‍ അണിചേരുന്നു. ഇതിലെ അനശ്വരങ്ങളായ ആശയങ്ങള്‍ നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു. ‘ജീവിതം പ്രഭാപൂരിതമാക്കൂ’. ലിലിയന്‍ ഐഷ്‌ലര്‍ വാട്‌സന്‍. […]
കടല കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം!
ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കടല നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇത് വളരെ ഗുണകരമാണ്. സസ്യാഹാരികള്‍ക്ക് കടലയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, വിറ്റാമിന്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
ആറു വയസുള്ള കുട്ടികളെ മാത്രമേ ഒന്നാം ക്ലാസിലേക്കു പ്രവേശിപ്പിക്കാവൂവെന്ന കേന്ദ്ര നിയമം കേരളം മാത്രമാണു നടപ്പാക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരിനു കേരളം പ്രതികരിച്ചിട്ടില്ല. 22 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നു കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അറിഞ്ഞിട്ടില്ലെന്നും കൂടിയാലോചനയ്ക്കു ശേഷമേ നടപ്പാക്കൂവെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞെതെന്നും ഔദ്യോഗികമായി അറിയിച്ചില്ലെന്നും ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനു കൂടുതല്‍ […]
ന്യൂസ് ചാനലിലെ ചർച്ചയിലെ പരാമർശത്തിൻ്റെ പേരിൽ എളമരം കരീം നൽകിയ പരാതിയിൽ വിനു വി ജോൺ പൊലീസിന് മൊഴി നൽകി
ന്യൂസ് ചാനലിലെ ചർച്ചയിലെ പരാമർശത്തിൻ്റെ പേരിൽ എളമരം കരീം നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പൊലീസിന് മൊഴി നൽകി. തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് വിനു വി ജോൺ മൊഴി നൽകാനെത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 28-ന് ട്രേഡ് യൂണിയനുകൾ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമസംഭവങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിലെ പരാമർശത്തിൻ്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പണിമുടക്ക് നടന്ന രണ്ട് ദിവസവും സംസ്ഥാനത്തിൻ്റെ പല ഭാഗത്തും […]
