Posted inലേറ്റസ്റ്റ്

വിനു വി ജോണിനെ ചോദ്യം ചെയ്യാനൊരുങ്ങി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാനുള്ള കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയാകുന്നു.  ബിബിസി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സിപിഎമ്മിൻറെ ഇരട്ടത്താപ്പാണ്  ചർച്ചയാകുന്നത്. കേരളത്തിലെ സർക്കാര്‍ നടപടിയില്‍  അഭിപ്രായം ആരാ‌ഞ്ഞെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല.അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു. സർക്കാരിന്‍റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി. ഇതായിരുന്നു ബിബിസിയിലെ ആദായ നികുതി വകുപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ‌ കൂട്ട രാജി

ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ‌ കൂട്ട രാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധക സൂചകമായി രാജിവെച്ചു. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വേദി വിലക്ക് കാലത്തിനു യോജിക്കാത്ത നാണംകെട്ട നടപടി ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.സമസ്തയുമായുള്ള തർക്കത്തിനൊടുവിൽ് സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന ഹക്കിം ഫൈസി ആദൃശേരി ഇന്നലെ രാജിവെച്ചിരുന്നു. ഒരു വർഷത്തോളമായി നീണ്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ

തൃശൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ വേഗത്തിലാക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണം. മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് ആല്‍ത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോര്‍ ഹാളിന് സമീപത്തും മുഖ്യമന്ത്രിക്കു നേരെ […]

Posted inബിസിനസ്സ്

വിദേശ നാണയശേഖരത്തില്‍ ഇടിവ്

ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 10ന് അവസാനിച്ചവാരം 831 കോടി ഡോളര്‍ ഇടിഞ്ഞ് 56,695 കോടി ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണിത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. അദാനി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ നിന്ന് വന്‍തോതില്‍ വിദേശനിക്ഷേപം കൊഴിഞ്ഞതാണ് രൂപയ്ക്ക് സമ്മര്‍ദ്ദമായത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 710.8 കോടി ഡോളര്‍ കുറഞ്ഞ് 50,058.7 കോടി ഡോളറായി. കരുതല്‍ […]

Posted inവിനോദം

പുലിക്കളിക്കാരന്റെ കഥയുമായി ‘പുലിയാട്ടം’ ടീസര്‍

സന്തോഷ് കല്ലാറ്റ് രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുലിയാട്ടം’. സെവന്‍ മാസ്റ്റര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുധീര്‍ കരമന, മീരാ നായര്‍, മിഥുന്‍ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടര്‍ ലൂയി മേരി, ചന്ദ്രന്‍ പട്ടാമ്പി, ജഗത് ജിത്ത്, സെല്‍വരാജ്, ആല്‍വിന്‍, മാസ്റ്റര്‍ ഫഹദ് റഷീദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുലി ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോസ് […]

Posted inവിനോദം

‘കള്ളനും ഭഗവതിയും’ഒഫീഷ്യല്‍ ടീസര്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സലിം കുമാര്‍, ജോണി ആന്റണി,പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, അനുശ്രീ, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ കെ.വി. അനില്‍ […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗ് വീണ്ടും തുടങ്ങി ആര്‍വി400

ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്സ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,499 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാര്‍ച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്. ഒരു ശരാശരി റൈഡറിന് പെട്രോള്‍ ബൈക്കുകള്‍ക്ക് 3,500 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസം 350 രൂപയില്‍ താഴെയുള്ള പ്രതിമാസ പ്രവര്‍ത്തനച്ചെലവുള്ള റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ […]

Posted inപുസ്തകങ്ങൾ

കമ്മ്യൂണിസവും ധ്യാനവും

ആളുകള്‍ക്ക് അവരുടെ സ്വന്തം ആന്തരികസത്തയെ മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു സാഹചര്യം, ഒരു വിദ്യാഭ്യാസം സൃഷ്ടിക്കുവാന്‍ നമുക്ക് സാധിച്ചാല്‍, അതിലൂടെ അവര്‍ പുറത്തുവരുന്നത് മഹത്തായ കരുണയോടെ, എല്ലാത്തിനോടുമുള്ള സ്നേഹത്തോടെ ആയിരിക്കും. അവര്‍ക്ക് ജീവിതത്തോട് അതിതായ ആദരവുണ്ടായിരിക്കും. അവര്‍ക്ക് ആരേയും ചൂഷണം ചെയ്യുവാന്‍ കഴിയില്ല. വാസ്തവത്തില്‍, ആദ്യം വരേണ്ടത് ആദ്ധ്യാത്മിക കമ്യൂണിസമാണ്. അതിനുശേഷം മാത്രമേ അതിനെ അനുഗമിച്ച് കൊണ്ടുമാത്രമേ, സാമ്പത്തിക കമ്യൂണിസത്തിന് വന്നുചേരാന്‍ സാധിക്കൂ- ഓഷോ. ‘കമ്മ്യൂണിസവും ധ്യാനവും’. സൈലന്‍സ് ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

അമിതമായി കോട്ടുവായ് ഉണ്ടോ? രോഗലക്ഷണമാകാം

അമിതമായി കോട്ടുവായ് ഇടുന്നത് ചില രോഗങ്ങളുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം ഇത്. കോട്ടുവായിടുന്നത് ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരില്‍ കോട്ടുവായ് കൂടുതലായി ഉണ്ടാകാറുണ്ട്. രാത്രിയില്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും നിങ്ങള്‍ കൂടുതല്‍ കോട്ടുവായ് ഇടുകയും ചെയ്യും. കോട്ടുവായ് ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല […]