Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 22

◾ഒന്നാം ക്ലാസ് പ്രവേശത്തിന് ആറു വയസ് നിര്‍ബന്ധമെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു വീണ്ടും നല്‍കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിര്‍ദ്ദേശം നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ അഞ്ചാം വയസിലാണു ഒന്നാം ക്ലാസ് പ്രവേശനം. കേന്ദ്രീയ വിദ്യാലായങ്ങളില്‍ മാത്രമാണ് ആറാം വയസില്‍ ഒന്നാം ക്ലാസ് പ്രവേശനം. 2020 ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ 5+ 3+ 3+ 4 എന്ന വിദ്യാഭ്യാസ രീതി പിന്തുടരണമെന്നാണു നിര്‍ദേശം. മൂന്നാമത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും

ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കാണാതായ ബിജുവിന്റെ വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് വാർത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിർദ്ദേശം നൽകി

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്.2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാമത്തെ വയസിൽ കെജി വിദ്യാഭ്യാസം. ആറ് വയസിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന.

ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്.  ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്. ഈ അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കും. തുടർന്ന് പണം […]

Posted inബിസിനസ്സ്

വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം

രാജ്യത്ത് വിമാനയാത്ര ചെയ്തവരുടെ എണ്ണത്തില്‍ വീണ്ടും കുതിച്ചുചാട്ടം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ 1.25 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്. 2021 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 95.72 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരിയില്‍ 64.08 ലക്ഷം ആളുകളാണ് രാജ്യത്ത് വിമാനയാത്ര നടത്തിയത്. ഇത്തവണ സര്‍വീസുകളില്‍ 80 ശതമാനം മുതല്‍ 90 ശതമാനം സീറ്റുകളിലും യാത്രക്കാരെ നേടാന്‍ വിമാന കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. സര്‍വീസുകളില്‍ […]

Posted inടെക്നോളജി

ആദ്യ ഐഫോണ്‍ ലേലത്തില്‍ വിറ്റത് 52.47 ലക്ഷം രൂപയ്ക്ക്!

ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഐഫോണ്‍ 16 വര്‍ഷത്തിനുശേഷം ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റുപോയത് 52.47 ലക്ഷം (63,356 ഡോളര്‍) രൂപക്ക്. 2007ല്‍ ആപ്പിള്‍ ഇറക്കിയ ഒന്നാം തലമുറ ഐഫോണാണ് അന്നത്തേക്കാള്‍ 105 മടങ്ങ് തുകക്ക് വിറ്റുപോയത്. ഞായറാഴ്ച നടന്ന ലേലത്തില്‍ യു.എസുകാരനാണ് ഫോണ്‍ സ്വന്തമാക്കിയത്. 2007ല്‍ 49,225 രൂപയായിരുന്നു ഫോണിന്റെ വില. എന്നാല്‍, ഫെബ്രുവരി രണ്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ രണ്ടുലക്ഷം രൂപയായിരുന്നു ഫോണിന്റെ പ്രാഥമിക വില നിശ്ചയിച്ചിരുന്നത്. 10 പേര്‍ ലേലത്തില്‍ പങ്കെടുത്തു. 3.5 ഇഞ്ച് സ്‌ക്രീന്‍, […]

Posted inവിനോദം

‘കിങ് ഓഫ് കൊത്ത’ ചിത്രീകരണം പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’ കാരൈക്കുടിയിലെ ചിത്രീകരണം പൂര്‍ത്തിയായി. കാരൈക്കുടിയിലെ 95 ദിവസത്തെ നീണ്ട ഷെഡ്യൂളിനാണ് അവസാനമായത്. ചിത്രം അതിന്റെ അവസാന പണിപ്പുരകിലാണെന്നും ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വിഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്. ”തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ” എന്ന ദുല്‍ഖറിന്റെ ഡയലോഗും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്. […]

Posted inവിനോദം

‘മലൈക്കോട്ടൈ വാലിബനി’ല്‍ മണികണ്ഠന്‍ ആചാരിയും

‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നടന്‍ മണികണ്ഠന്‍ ആചാരി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. എല്‍ജെപിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മണികണ്ഠന്‍ പങ്കുവച്ചു. ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാഠി നടി സൊണാലി […]

Posted inഓട്ടോമോട്ടീവ്

മാഗ്നൈറ്റ് സബ്-4 മീറ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തി

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍, ജനപ്രിയ മോഡലായ മാഗ്നൈറ്റ് സബ്-4 മീറ്റര്‍ എസ്യുവിയുടെ 2023 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2023 നിസ്സാന്‍ മാഗ്‌നൈറ്റ് ക്രോസ്ഓവറില്‍ ഇപ്പോള്‍ നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആര്‍ഡിഇ കംപ്ലയിന്റ് എഞ്ചിനുകളും നല്‍കുന്നു. ആറ് ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഈ വാഹനം ഇപ്പോള്‍ ലഭ്യമാണ്. അത് 10.58 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരെ ഉയരുന്നു. അഞ്ച് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. മാഗ്നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈന്‍ വേരിയന്റില്‍ 360-ഡിഗ്രി ക്യാമറയും […]

Posted inപുസ്തകങ്ങൾ

ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല

മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കോപ്പികളാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുലയുടേതായി വിറ്റഴിഞ്ഞത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ ഒരുപോലെ ശ്ലാഘിച്ച അപൂര്‍വ്വകൃതി. ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയില്‍ ലളിതമായ ശൈലിയില്‍ രൂപീകരിച്ചിക്കുന്ന ഈ കൃതി ആദ്യന്തം ആവേശജനകവുമാണ്. ‘ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല’. പി വി രവീന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 1250 രൂപ.