Posted inലേറ്റസ്റ്റ്

വെള്ളത്തിനടിയില്‍ ചുംബന റിക്കാര്‍ഡ്

വെള്ളത്തിനടിയില്‍ ഏറ്റവും കൂടതല്‍ സമയം ചുംബിച്ച് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ്  മുങ്ങല്‍ വിദഗ്ധരായ ദമ്പതിമാര്‍. ദക്ഷിണാഫ്രിക്കക്കാരനായ ബെത്ത് നീലിനും കാനഡക്കാരിയായ മൈല്‍സ് ക്ലൂട്ടിയറുമാണ് വെള്ളത്തിനടിയില്‍ നിന്നുകൊണ്ടു കുടതുല്‍ സമയം ചുംബിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. നാലു മിനിറ്റും ആറു സെക്കന്‍ഡുമാണ് ഇവര്‍ ചുംബിച്ചത്. ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ മാലി ദ്വീപിലാണ് ഇരുവരും ചേര്‍ന്ന് ചുംബന റിക്കാര്‍ഡിട്ടത്. വിവാഹം നിശ്ചയം കഴിഞ്ഞ ഇരുവരും ദക്ഷിണാഫ്രിക്കയിലാണ് താമസം. വെള്ളത്തിനടിയില്‍ ചുംബിച്ചു ലോക റിക്കാര്‍ഡിടണമെന്ന ആഗ്രഹത്തിനു മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്. കൂടുതല്‍ സമയം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വ്യാപക തട്ടിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില് വ്യാപക തട്ടിപ്പ്. അനര്‍ഹര്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്ന് സഹായം ലഭിച്ചതായി വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്‍റ് നൽകിയ 16 അപേക്ഷയിൽ സഹായം അനുവദിച്ചു. കരൾ രോഗിക്ക് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നൽകി. ഒരു കുടുംബത്തിലെ നാലു‌പേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റ് നൽകി ചികിത്സയ്ക്കായി പണം വാങ്ങിയെന്നും കണ്ടെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രി

കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ​ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്. തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി

ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നൽകിയ ഹർജിയിലാണ് നോട്ടീസ്. ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാൽ നോട്ടീസ് കൊണ്ട് പ്രശനം തീരില്ലെന്ന് ഉദ്ധവ് താക്കറെയ്ക്കായി ഹാജരായ അഡ്വ. കപിൽ സിബൽ അറിയിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ലെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി

ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന.ദേശീയ പാതയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മനസിൽ എന്നും തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിന് മുന്നില്‍ തലയുയര്‍ത്തി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാർച്ച് ഒന്നിന് സംഗമം നടത്തുമെന്ന് എസ്കെഎസ്എസ്എഫ് – എസ്‍വൈഎസ് സെക്രട്ടേറിയറ്റ് യോ​ഗം

സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാൻ മാർച്ച് ഒന്നിന് സംഗമം നടത്തുമെന്ന് എസ്കെഎസ്എസ്എഫ് – എസ്‍വൈഎസ് സെക്രട്ടേറിയറ്റ് യോ​ഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് എസ് വൈ എസ് സ്റ്റേറ്റ് വർക്കിങ്ങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഹക്കീം ഫൈസി ആദൃശ്ശേരി നാദാപുരത്തെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നാദാപുരത്തെ പരിപാടിക്ക് സാദിഖ് അലി തങ്ങൾ പോയത്. എന്നാൽ ആദൃശ്ശേരി അവിടെ എത്തുകയായിരുന്നു. തങ്ങൾ സമസ്തയുടെ നിലപാടിന് വിരുദ്ധമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമേരിക്കൻ, റഷ്യൻ പ്രസിഡന്റുമാർ തമ്മിൽ വാക്പോര്

യുക്രെയ്ൻ യുദ്ധത്തിന് കാരണക്കാർ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമെന്ന പുടിന്റെ വാദത്തിന് മറുപടിയുമായി ജോ ബൈഡൻ രംഗത്ത്. ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകർന്നതാണ് പുടിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.  ബൈഡന്‍റെ കീവിലെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ, ആണവ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്. ഇന്നലെ റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത പുടിൻ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും എതിരെ നടത്തിയത് രൂക്ഷമായ വിമർശനങ്ങളായിരുന്നു. യുക്രെയ്ൻ യുദ്ധത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ

സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ, കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം.  ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനമെന്നും. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചിയിൽ വച്ചായിരുന്നു.        

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയിക്ക് ജയം

ദില്ലി എം സി ഡി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയി ജയിച്ചു.  സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണൽ. മുൻപ് മൂന്ന് തവണ ആപ് ബിജെപി സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.ദില്ലി ലെഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തേ തർക്കം. ആം ആദ്മി പാർട്ടി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്. നാമ നിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അദാനിയുടെ ഓഹരികളെല്ലാം ഇന്നും നഷ്ടം നേരിടുകയാണ്.

അദാനിയുടെ ഓഹരികളെല്ലാം ഇന്നും നഷ്ടം നേരിടുകയാണ്.ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും ഓഹരി വിപണിയിൽ അദാനിക്ക് രക്ഷയില്ല.  ഇതുവരെ വിപണിയിൽ നിന്നുണ്ടായ നഷ്ടം 11 ലക്ഷം കോടി കടന്നു.ജനുവരി 25നാണ് ഹിൻഡൻബർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത്  വിടുന്നത്. അതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. റിപ്പോർട്ടിന് പിന്നാലെ  ഓഹരി മൂല്യം കുറഞ്ഞു. ഒടുവിൽ അത് 8.2 ലക്ഷം കോടി രൂപയിൽ എത്തി […]