Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് പോസ്റ്റിൽ ഇടിച്ച് കത്തി നശിച്ചു

കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് പോസ്റ്റിൽ ഇടിച്ച് കത്തി നശിച്ചു.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ ഉo സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു. വിദ്യാനഗർ – പാറക്കട്ട റോഡിൽ ഫാമിലി കോടതിക്ക് സമീപമാണ് അപകടം നടന്നത്. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. ഇലക്ട്രിക് പോസ്റ്റ് ഇടിഞ്ഞ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം കേരളത്തിൽ  നടപ്പിലാക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം  മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം കേരളത്തിൽ  നടപ്പിലാക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം  മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്നും, കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആം ആദ്മി – ബിജെപി സംഘർഷത്തെ തുടർന്ന് ദില്ലി എംസിഡി സ്റ്റാന്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് വീണ്ടും നിർത്തിവെച്ചു.

ആം ആദ്മി – ബിജെപി സംഘർഷത്തെ തുടർന്ന് ദില്ലി എംസിഡി സ്റ്റാന്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് വീണ്ടും നിർത്തിവെച്ചു. സുപ്രീം കോടതി ഇടപെട്ടിട്ട് പോലും എംസിഡിയിലെ സംഘർഷം കുറയുന്നില്ല. ഇന്നലെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്  സമാധാനപരമായിരുന്നു.ദില്ലി എംസിഡിയിൽ മേയർ, ഡപ്യൂട്ടി മേയർ പദവികൾക്ക് അധികാരം കുറവാണ്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്റ്റാന്റിങ് കമ്മിറ്റികൾക്ക് കൂടുതൽ അധികാരമുണ്ട്. അതിനാലാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സ്റ്റാന്റിങ് കമ്മിറ്റി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം

കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിന് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ തുടക്കമാവും. പ്രവ‍ർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിൻ്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിൽ തെളിയുന്നത്. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ നാളെ തുടങ്ങുന്ന സമ്മേളനങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാമ്പത്തിക പ്രതിസന്ധിയിലാണ് യുവജന കമ്മീഷനെന്ന് അധ്യക്ഷ ചിന്ത ജെറോം

സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപ ആവശ്യപ്പെട്ട്  യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു.യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല എന്ന കാരണത്താലാണ് കത്തയച്ചത്. 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് എന്നാൽ18 ലക്ഷം രൂപയാണ് അനുവദിച്ചത്. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹരിത വളർച്ച സംബന്ധിച്ച ബജററാനന്തര ആദ്യ വെബിനാറിനെ നരേന്ദ്രേ മോദി ഇന്ന് അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രേ മോദി ഹരിത വളർച്ച സംബന്ധിച്ച ബജററാനന്തര ആദ്യ വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്യും. അടുത്ത മാസം പതിനൊന്ന് വരെ വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും പന്ത്രണ്ട് വെബിനാറുകൾ സംഘടിപ്പിക്കും. കേന്ദ്ര ബജററിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫല പ്രദമായി നടപ്പാക്കാൻ ആശയങ്ങളും നിർദേശങ്ങളും ലഭിക്കുന്നതിന് ഗവൺമെൻറ് സംഘടിപ്പിക്കുന്ന പന്ത്രണ്ട് ബജറ്റാനന്തര വെബിനാറുകളിൽ ആദ്യത്തേതാണിത്. ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഈ വെബിനാറിൽ ഊർജ്ജവും ഊർജ്ജേതര ഘടകങ്ങളും ഉൾക്കൊള്ളുന്ന ആറ് സെഷനുകളുണ്ടാവും. രാജ്യത്ത് ഹരിത വ്യാവസായികം, സാമ്പത്തിക പരിവർത്തനം, പരിസ്ഥിതി സൗഹൃദ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം.

റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും  ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാനാണ് സാധ്യത. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.  റഷ്യയുടെ ആക്രമണത്തോട് പിടിച്ചു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം നൽകി

ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം നൽകി. ഇന്നലെ കളക്ടറേറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമ‍ർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഓരോ വ്യക്തിയും നൽകിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും. പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡിജിപി അനിൽ കാന്തിന്റെ പുതിയ സർക്കുലർ

സമരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും പൊതുമുതലിനോ സ്വകാര്യ വ്യക്തികൾക്കോ നാശനഷ്ട്ടമുണ്ടായാൽ ആ സംഘടനകളുടെ നേതാക്കളും ഭാരവാഹികളും ഇരുപത്തിനാല് മണിക്കൂറിനകം പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകണം. ഇല്ലെങ്കിൽ അവരെ പിടി കിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള നടപടപടികൾ ആരംഭിക്കണം. സർക്കാർ സ്ഥാപനങ്ങൾ, വാഹനങ്ങൾ, എന്നിവയ്ക്കു പുറമെ തീയറ്ററുകൾ, ആർട്ട് ഗാലറികൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ട്ടങ്ങളും അഞ്ചു വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കേസ് രജിസ്റ്റർ ചെയ്യാനുള്ള ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ പോലീസ് സ്‌റ്റേഷനുകളിൽ ലഭിച്ചു. അന്വേഷണ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 23

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്. അനര്‍ഹര്‍ക്ക് ധനസഹായം ലഭിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്കു മൂന്നു ലക്ഷം രൂപവരെ ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നല്‍കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. കരള്‍ രോഗിക്ക് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നല്‍കി. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത് ഒരേ എല്ലുരോഗ വിദഗ്ധനാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി. […]